സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ |SKJM

 സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 

1925 ലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃത മാകുന്നത്. കേരളത്തില്‍ ചിതറിക്കിടന്നിരുന്ന ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് കെട്ടുറപ്പും ഭദ്രതയും വരുത്തുന്നതിന് വേണ്ടി അന്നത്തെ പ്രബുദ്ദരായ പണ്ഡിതന്‍മാര്‍ രൂപം നല്‍കിയ പ്രസ്ഥാനമാണിത്. സമസ്തയുടെ 19 ാം വാര്‍ഷിക സമ്മേളനത്തിലാണ് (1951 മാര്‍ച്ച് 21) മതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിന് വേണ്ടി സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമാകുന്നത്. ഇതുവരെയായി 9000 ത്തില്‍ പരം മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഈ മദ്‌റസകളിലെ അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. ഇന്ന് നാം കാണുന്നവിധം മദ്‌റസാപ്രസ്ഥാനം അഭിവൃദ്ധിപ്പെടുന്നതും കുറ്റമറ്റ രീതിയില്‍ ശാസ്ത്രീയമായി പഠനരംഗം ആവിഷ്‌കരിക്കുന്നതുമെല്ലാം വിദ്യാഭ്യാസ ബോര്‍ഡിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമിന്റെയും സംയുക്തമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഏകീകൃത രൂപത്തില്‍ കൊണ്ട് വരുന്നതിന് വേണ്ടി നമ്മുടെ മുന്‍കാല പണ്ഡിതന്മാര്‍ ഒരുപാട് കഷ്ടപ്പെട്ടു. അതെല്ലാം വിജയകരമായി വന്നതില്‍ നമുക്ക് അല്ലാഹുവിനെ സ്തുതിക്കാം . മണ്‍ മറഞ്ഞ പണ്ഡിതന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search