സമസ്തയുടെ ​പോഷക സംഘടനകൾ (കീഴ്ഘടകങ്ങൾ) l SKSSF pathiramanna unit I



#സമസ്തയുടെ ​പോഷക സംഘടനകൾ*

_SKIMVB_

മദ്രസാ പ്രസ്ഥാനത്തിന് നേത്രത്വം കൊടുക്കുന്നതിനായി 1951ൽ രൂപീകൃതമായി. ബോർഡിൻറെ കീഴിൽ 10257 മദ്രസകൾ  പ്രവർത്തിക്കുന്നു. സമസ്തയുടെ ഒമ്പതിനായിത്തിനടുത്ത വരുന്ന മദ്‌റസകളിൽ പാത ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഒന്നാം ക്ലാസ്‌ മുതൽ 12 ക്ലാസ്‌ വരെയാണ്‌ മദ്‌റസകൾ ഉള്ളത്‌. കാലിക്കറ്റ്‌ യുണിവേഴ്സിറ്റിക്കടുത്ത് ചേളാരിയിൽ സ്ഥിതിചെയ്യുന്ന 'സമസ്താലയ'മാണ് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ആസ്ഥാനം.

_SKSSF_

സമസ്ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (SKSSF) - സമസ്തയോട്‌ അനുഭാവം പുലർത്തുന്ന വിദ്യാർഥികളുടെ സംഘടനയാണ്‌ സമസ്ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌.കെ.എസ്‌.എസ്‌.എഫ്‌.). 1989ലാണ്‌ സംഘടന രൂപീകരിച്ചത്‌. കോളജുകൾക്ക്‌ പുറമെ സംസ്ഥാനത്തെ അറബി കോളജുകളിലും മദ്‌റസകളിലും സംഘടന പ്രവർത്തിക്കുന്നു. സത്യധാര ദ്വൈവാരിക യാണ്‌ സംഘടനയുടെ മുഖപത്രം.

_Sys_

സുന്നി യുവജന സംഘം - എസ്‌. വൈ. എസ്‌ (സുന്നീ യുവജന സംഘം) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രസ്ഥാനം സുന്നി യുവാക്കളെ ലക്ഷ്യംവച്ചുള്ളതാണ്‌. സുന്നി അഫ്‌കാർ വാരികയാണ്‌ മുഖപത്രം.

_SKSBV_

സമസ്ത കേരള സുന്നി ബാല വേദി (SBV) - ഹൈസ്‌കൂൾ തലം വരെയുള്ള കുട്ടികൾ പ്രവർത്തിക്കുന്ന സംഘടനയാണ്‌ എസ്‌.ബി.വി. പ്രധാനമായും മദ്‌റസകളാണ്‌ പ്രവർത്തന കേന്ദ്രം. 'കുരുന്നുകൾ' എന്ന ബാല മാസിക എസ്‌.ബി.വി. ആണ്‌ പുറത്തിറക്കുന്നത്‌..[9]

_SKJMCC_

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (SKJMCC) - മദ്‌റസാ അധ്യാപകരുടെ സംഘടനയാണിത്‌. കേരളത്തിൽ ഏകദേശം ഒരുലക്ഷത്തോളം മദ്‌റസാ അധ്യാപകർ ഈ സംഘടനയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്നു. അൽമുഅല്ലിം ആണ്‌ മുഖ പത്രം.

M_EA_

സമസ്ത കേരള മുസ്‌ലിം എംപ്ലോയിസ്‌ അസോസിയേഷൻ (MEA) - സുന്നി പ്രഫഷനലുകളുടെ സംഘടനയാണിത്‌. സ്‌കൂൾ-കോളജ്‌ അധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ളതാണ്‌ എസ്‌.കെ.എം.ഇ.എ.

_SMF_

സുന്നി മഹല്ല്‌ ഫെഡറേഷൻ (SMF) - സുന്നി മഹല്ലുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണിത്‌. മലപ്പുറം സുന്നി മഹൽ ആണ്‌ ആസ്ഥാനം. പ്രമുഖ മത പഠന കലാലയമായ ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി എസ്.എം.എഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

_SKMMA_

സമസ്ത കേരളാ മദ്രസാ മാനേജ്‌മന്റ്‌ അസോസിയേഷൻ(SKMMA) - സമസ്തയുടെ കീഴിൽ അവസാനമായി നിലവിൽ വന്ന ഒരു കീഴ്ഘടകമാണ് സമസ്ത കേരളാ മദ്രസാ മാനേജ്‌മന്റ്‌ അസോസിയേഷൻ (SKMMA). സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന പതിനായിരത്തിനടുത്ത് വരുന്ന മത പാഠശാലകളുടെ മേൽനോട്ടം വഹിക്കുന്ന സമിതി അംഗങ്ങളുടെ കൂട്ടായ്മയാണ് ഇത്. മദ്രസാ മുഅല്ലിമുകളും, രക്ഷിതാക്കളും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം ശക്തമാക്കുക, മതപഠന സൗകര്യമല്ലാത്ത സ്ഥലങ്ങളിൽ മദ്രസകൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുക, സെക്കന്ററി മദ്രസകൾ കൂടുതൽ സ്ഥാപിക്കുക. പൂർവ്വ വിദ്യാർത്ഥികൾക്ക് പഠനക്ലാസുകളും തൊഴിൽപരിശീലനങ്ങളും മറ്റും നൽകി അവരെ ധാർമികവൃത്തത്തിൽ നിലനിർത്താൻ സാഹചര്യമൊരുക്കുക. ഇസ്‌ലാമിക നഴ്‌സറികൾ പ്രോത്സാഹിപ്പിക്കുക, മുഅല്ലിം ക്ഷാമം പരിഹരിക്കാൻ ചെയ്യാവുന്നതു ചെയ്യുക, മുഅല്ലിം പ്രോത്സാഹനപ്രവർത്തനങ്ങൾ നടത്തുക സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസബോർഡിന്റെയും സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോഴ്‌സുകൾ, പരീക്ഷകൾ, പരിശീലനങ്ങൾ മുതലായവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ.

1 അഭിപ്രായം:

  1. അജ്ഞാതന്‍2022, ജനുവരി 25 5:38 AM

    Baccarat | Play the online game of Baccarat, the highest quality
    Play the online version of Baccarat, 바카라 사이트 the highest quality online casino game worrione Baccarat is a fast-paced online strategy game with an elegant twist. kadangpintar

    മറുപടിഇല്ലാതാക്കൂ

Whatsapp Button works on Mobile Device only

Start typing and press Enter to search