CIC പ്രശ്നം . സമസ്ത - മുസ്ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി | SAMASTHA & MUSLIM LEAGUE LEADERS MEETING

ഉമ്മത്തിൻ്റെ കലാലയവും തുറന്ന ദിനം
*കാർമേഘം നീങ്ങുന്നു; മഴവിൽ വർണ്ണം തെളിയുകയാണ്*


സമസ്ത നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും CIC വിഷയത്തിൽ കോഴിക്കോട് ചർച്ച നടത്തി,അന്തിമ തീരുമാനവും പ്രഖ്യാപനവും പിന്നീട്.
ഉരുണ്ടുകൂടിയ കാർമേഘങ്ങൾ പെയ്തിറങ്ങാതെ മഴവിൽ വർണ്ണം തെളിച്ച് മാനം ശാന്തമാവുകയാണ്.
ആശയ പോരാട്ടത്തിനപ്പുറം വ്യക്തിഹത്യ നടത്തിയ സകല പാപക്കറ കളും ബാക്കി വെച്ചു.
ഒരു വാഫി വഫിയ്യ വിഷയത്തിൽ സമസ്തയുടേയും ലീഗിൻ്റെയും അണികളിൽ ചിലർ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യയിലൂടെ, നേതൃത്വത്തെ ബഹുമാനിക്കാതെ കൊമ്പുകോർത്തു.ആർക്ക് വേണ്ടി, എന്തിന് വേണ്ടി എന്ന് ചിന്തിക്കണം.
സമസ്തയും മുസ്ലിം ലീഗും രണ്ട് സംഘടനയായി നിലകൊള്ളുമ്പോഴും പല മേഖലകളിലും ഒന്നിച്ചു നീങ്ങുന്നവരാണ്. പള്ളി, മദ്രസ, സ്ഥാപനങ്ങൾ, സാംസ്കാരിക-റിലീഫ് മേഖലകൾ, പ്രവാസ സംഘം ചേരൽ... തുടങ്ങി പല മേഖലകളിലും ഈ ചേർന്ന് നിൽക്കലുണ്ട്. അത് കൊണ്ട് തന്നെ ഒന്നിൻ്റെ തീരുമാനം മറ്റേതിനെ ബാധിക്കും.
സമസ്തയും ലീഗും വളർന്ന പശ്ചാത്തലവും പ്രതിയോഗികളെ പ്രതിരോധിച്ച ഇന്നലകളും ഇരു സംഘടനയിലേയും പുതിയ തലമുറയിലെ പലരും പഠിക്കാൻ ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്.
രണ്ട് സംഘടനയുടെ ആഭ്യന്തര പ്രശ്നങ്ങൾ അവരുടെ സ്വന്തമായ കാര്യമാണ്. സമസ്ത നടപടിയെടുത്തവരെ ഹൈലൈറ്റ് ചെയ്ത് പ്രകടിപ്പിക്കേണ്ട കാര്യം ലീഗിലെ ഒരു വേദിക്കുമില്ല. മുസ്ലിം ലീഗ് നടപടിയെടുത്തവരെ ഹൈലൈറ്റ് ചെയ്ത് പ്രകടിപ്പിക്കേണ്ട കാര്യം സമസ്തയിലെ ഒരു വേദിക്കുമില്ല.


പൂർവ്വകാല ചരിത്രങ്ങൾ മറന്ന് ഭിന്നിക്കേണ്ടവരല്ല നാം. മറ്റുള്ളവർക്ക് മുതലെടുപ്പിന് അവസരം നൽകി സ്വയം ക്ഷയിക്കേണ്ടതുമല്ല മുസ്ലിം ഉമ്മത്ത്. സഹകരിക്കാവുന്ന മേഖലകളിൽ നമുക്കൊന്നിച്ച് നിൽക്കാം. ഒന്നിൻ്റെയും അസ്ഥിത്വത്തിന് മറ്റൊന്ന് തടസ്സമാവാതെ. അല്ലാഹു അനുഗ്രഹിക്കട്ടെ.
2023 ജൂൺ 1

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search