SYS State committee 2021 എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സ്റ്റേറ്റ്

 


എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി:സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്, ജമലുല്ലൈലി തങ്ങള്‍ ജനറല്‍ സെക്രട്ടറി


പിണങ്ങോട് ട്രഷറര്‍,ഹമീദ് ഫൈസി വര്‍ക്കിംങ് സെക്രട്ടറി


മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും  ജനറല്‍ സെക്രട്ടറിയായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയേയും  വീണ്ടും തെരഞ്ഞെടുത്തു. പിണങ്ങോട് അബൂബക്കര്‍ ട്രഷറര്‍ ആയും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വര്‍ക്കിങ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.


പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, കെ.എ റഹ്മാന്‍ ഫൈസി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബൂബക്കര്‍ ബാഖവി മലയമ്മ, എ.എം പരീത് എറണാകുളം (വൈസ് പ്രസിഡന്റുമാര്‍), അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി (സെക്രട്ടറിമാര്‍), കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, നാസര്‍ ഫൈസി കൂടത്തായി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, സലീം എടക്കര, നിസാര്‍ പറമ്പന്‍, എസ്. അഹ്മദ് ഉഖൈല്‍ (ഓര്‍ഗനൈസിംങ് സെക്രട്ടറിമാര്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍. 


വിവിധ ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍മരായി   സി.എച്ച് മഹ്മൂദ് സഅദി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ (മജ്‌ലിസുന്നൂര്‍), ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (ആമില) സി.എം കുട്ടി സഖാഫി, ഇബ്രാഹിം ഫൈസി പേരാല്‍ (ആദര്‍ശ സമിതി), പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി (ഉറവ്), ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഹീം ചുഴലി (സംഘടനാ സ്‌കൂള്‍), മലയമ്മ അബൂബക്കര്‍ ഫൈസി, അബ്ദുറസാഖ് ബുസ്താനി (പ്രസിദ്ധീകരണം), ഒ.എം ശരീഫ് ദാരിമി കോട്ടയം, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി (ആസൂത്രണം), അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, മുസ്തഫ അഷ്‌റഫി കക്കുപ്പടി (സൈബര്‍ വിങ്), പി.എ റഹ്മാന്‍ തൊടുപുഴ, ശരീഫ് ദാരിമി നീലഗിരി (പരിശോധന സമിതി), അബ്ദുറഹ്മാന്‍ കല്ലായി, എ.കെ അബ്ദുല്‍ ബാഖി (അച്ചടക്ക സമിതി) എന്നിവരേയും തെരഞ്ഞെടുത്തു.  


പാണക്കാട് ഹാദിയ സെന്ററില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search