SKSSF നെ കുറിച്ച് അല്‍പ്പം
സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡെറേഷന്‍
സമസ്തയുടെ അച്ചടക്കമുള്ള വിദ്യാര്‍ത്ഥി പടയണി
1989ലാണ് എസ് കെ എസ് എസ് എഫ് എന്ന സംഘടന രൂപംകൊള്ളുന്നത്. കേരളത്തിലെ പള്ളിദർസുകള്, മുസ്ലിം മതപാഠശാലകള്‍, അറബി കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.കോഴിക്കോട് സ്ഥിതിചെയ്യുന്ന ഇസ്ലാമിക് സെന്ററാണ് SKSSF ന്റെ സംസ്ഥാന കാര്യാലയം. എസ്.കെ.എസ്.എസ്.എഫിന്റെ കീഴീല്‍ ഇസ്ലാമിക് സാഹിത്യ അക്കാദമി എന്ന പ്രസിദ്ധീകരണ വിഭാഗവും പ്രബോധന രംഗത്ത് ഇബാദ്, ഉപരിപഠന രംഗത്ത് മാര്‍ഗനിര്‍ദ്ദേശം നല്കുന്ന ട്രെന്റ് എന്നീ വിഭാഗങ്ങളും, ഖുര്‍ആന്‍ പ്രചാരണ പ്രവർത്തനങ്ങളില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററും വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ്. ക്യാപസ് വിംഗും പ്രവര്‍ത്തിക്കുന്നു. കൂടാതെ മത വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'ത്വലബ' , സന്നദ്ധ സേവാസംഘങ്ങളുടെ കൂട്ടായ്മയായ 'വിഖായ', ആധുര സേവന രംഗത്ത് സഹചാരി റിലീഫ് സെല്ലും, ആദര്‍ശ പ്രചരണ രംഗത്ത് 'ഇസ്തിഖാമ' നവമാധ്യമ രംഗത്ത് സൈബര്‍ വിംഗ് എന്നിവയും പ്രവര്‍ത്തിക്കുന്നു. വിജ്ഞാനം, വിനയം, സേവനം എന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര.
Breaking News
ഈ മാസത്തെ മജ്ലിസുന്നൂർ ഫെബ്രുവരി 25 വെള്ളി മഗ്രിബിന് ശേഷം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ