പികെപി അബ്ദുസ്സലാം മുസ്ലിയാർ PKP ABDU Salam musliyar

*#പികെപി_അബ്ദുസ്സലാം_മുസ്ലിയാർ*

(സമസ്ത മുശാവറ മെമ്പർ09)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ അധ്യക്ഷനുമാണ് ഉസ്താദ് പി കെ പി അബ്ദുസ്സലാം മുസ്ലിയാർ
 തികഞ്ഞ പണ്ഡിതനും ബഹുഭാഷാ പണ്ഡിതനുമാണ് ഉസ്താദ്

1935 ൽ പാപ്പിനിശ്ശേരിയിൽ ജനനം

പിതാവ് ബാഖിയാത്തിലെ പ്രി. ഹസൻ ഹസ്രത്തിൻറ്റെ പ്രധാന ഗുരു കൂടിയായ കുഞ്ഞഹമ്മദ് മുസ്ലിയാർ. 

1999 ൽ ഏറ്റവും നല്ല മുദരിസ് അവാർഡ് മുഹമ്മദലി ശിഹാബ് തങ്ങളിൽ നിന്ന് ഏറ്റുവാങ്ങി..

എടക്കാടിനടുത്ത് കാഞ്ഞങ്ങാടു പളളിയുടെ ഖിബില വിവാദമായപ്പോൾ ഉസ്താദ് പറഞു തറ പൊളിക്കണം.

വിശയം ശംസുൽ ഉലമയുടെ അടുത്തെത്തി. പി.കെ.പി അങ്ങനെ പറഞ്ഞെങ്കിൽ തറ പൊളിച്ചോളൂ..ഇതായിരുന്നു അവിടുത്തെ പ്രതികരണം....

1960 ബാഖിയാത്തിൽ മുഖ്തസ്വറിന് ചേർന്ന ഉടനെ പ്രിൻസിപ്പൾ ഹസൻ ഹസ്രത്ത് ഉസ്താദിന് ചില ക്ലാസുകൾ ഏൽപ്പിച്ച് കൊടുത്തു. പടിക്കാൻ ചെന്ന ഉസ്താദ് അന്ന്മുതൽ അതേ സ്ഥാപനത്തിൽ നിന്ന് ശംബളം പറ്റാൻ തുടങ്ങി...
അന്ന് ബാഖിയാത്തിൽ കന്തപുരം പി.കെ .പി ഉസ്താദിൻറ്റെ സഹപാടി ആയിരുന്നു എന്ന് പ്രത്ത്യേകം സ്രദ്ധേയം...

ബാഖിയാത്തിൽ മലയാള സമാജം സീനതുൽ ഉലമയുടെ പ്രസിഡണ്ട് 3 വർഷവും പി.കെ.പി ഉസ്താദ് തന്നെ .

1963 ൽ ബാഖിയാത്തിൽ നിന്ന് സനദ് വാങ്ങി...

1965 ൽ സമസ്ത ജനറൽബോഡി മെംബറായി

1994 ൽ സമസ്ത മുശാവറ അംഗം

1994 ൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗം

2009 മുതൽ 2013 വരെ വിദ്യാഭ്യാസ ബോർഡിൻ്റെ ജനറൽ സെക്രട്ടറി

2013 വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട്

ഒടുവിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡണ്ട്

പി.കെ.പി ഉസ്താദ്  പണ്ഡിതൻമാർക്കിടയിൽ 
വേറിട്ട  വെള്ളി നക്ഷത്രമാണ്. 
ആയിരക്കണക്കിന്  ശിഷ്യ ഗണങ്ങൾ ഉണ്ട്
വിജ്ഞാനം കൊണ്ട്  വിനീതനായ  യഥാർത്ഥ  പണ്ഡിതൻ.ഗാംഭീര്യവും  ലാളിത്യവും  ഒത്തു  ചേർന്ന  അപൂർവ്വ  ശോഭയാണ്. പി.കെ.പിഉസ്താദ് 
പെരുമാറ്റത്തിലെ കുലീനത  സംസാരത്തിലെ മിതത്വം  തീൻ മേശയിലെ അവധാനത, തുടങ്ങി  ഒരു പാടു ഉത്തമ ഗുണങ്ങൾ കൊണ്ട് ഉസ്താദിന്റെ  വ്യക്തിത്വം   തൂ വെള്ള പോലെ തെളിഞ്ഞു  നിൽക്കുന്നു. 
ശംസുൽ ഉലമയുടെ പ്രമുഖ ശിഷ്യരിൽ ഒരാളായ പി.കെ.പി ഉസ്താദിന്‌ അദ്ദേഹത്തിൽ നിന്ന്  പകർന്നു കിട്ടിയത്  അഗാധമായ അറിവും അപാരമായ ബുദ്ധി സാമർഥ്യവും ആണ്. 
തച്ചു ശാസ്ത്രത്തിൽ  നല്ല  അവഗാഹമുണ്ട്  ഉസ്താദിന്. അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും അതിരു  കടക്കുന്നത് കണ്ടപ്പോഴാണ്  അതിനെ കുറിച്ച് പഠിക്കാനും കുറ്റിയിടൽ പോലുള്ള  ചടങ്ങുകൾക്ക്  നേതൃത്വം  നൽകാനും  അദ്ദേഹം  തയ്യാറായത് 
ഇപ്പോഴും  വിജ്ഞാന മാർഗത്തിൽ  ഉസ്താദ്   കർമ നിരതനാണ്.  
ഒരു നിധി പോലെ ഇപ്പോഴും  നെഞ്ചോടു  ചേർത്ത്  വെച്ച  പാപ്പിനിശേരി  ജാമിഅ :ആസ്അദിയ്യ  കോളേജിന്റെ പ്രിൻസിപ്പാൾ  ആയി  സേവന വീഥിയിൽ  പ്രകാശം  പരത്തുകയാണ് ഉസ്താദ്. 
കഴിഞ്ഞ ദിവസം  നടന്ന  കോളേജ് സനദ് ദാന  സമ്മേളനത്തിൽ  ആയിരങ്ങളെ  സാക്ഷി  നിർത്തി  അദ്ദേഹം   ആഗ്രഹം  പ്രകടിപ്പിച്ചത്   മരിക്കുവോളം  അദ്ധ്യാപനം നടത്താനുള്ള  തൗഫീഖിനാണ്. 
പകരം വെക്കാനില്ലാത്ത  ഈ പണ്ഡിത പ്രതിഭയുടെ 
ജീവിതം തന്നെ   മത വിദ്യാർത്ഥികൾക്കൊരു  പാഠ പുസ്തകമാണ് 


 വിനയത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും എളിമയുടെയും പ്രതീകങ്ങളായ ഈ പണ്ഢിത സുകൃതത്തിന് നാഥന്‍ ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ ആമീൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search