ഹക്കീം ഫൈസിക്കെന്താണ് കുഴപ്പം ? Wafy Cic & Samastha


ഹക്കീം ഫൈസിക്കെന്താണ് കുഴപ്പം ?
➖➖➖➖➖➖➖➖➖➖➖
നല്ലൊരു സംവിധാനം അല്ലേ വാഫി വഫിയ്യ കോഴ്സ്..? ഹക്കീം ഫൈസിക്ക് എന്താണ് കുഴപ്പം..? അസൂയ കൊണ്ടല്ലേ അവരെ എതിർക്കുന്നത്..? ചില നിഷ്കളങ്കരുടെ ചോദ്യമാണിത്.

മൂന്നു പ്രശ്നങ്ങളാണ് സമസ്ത ചൂണ്ടിക്കാണിച്ചത്.
1. സംഘടന വിരുദ്ധ പ്രവർത്തനം
2.ആദർശ വിരുദ്ധ പ്രചാരണം
3.ശരീഅത്ത് വിരുദ്ധ പ്രചാരണം. ഇത് മൂന്നും സി.ഐ.സി സെക്രട്ടറി ഹക്കീം ഫൈസിയുടേതാണെങ്കിലും അദ്ദേഹത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. പ്രത്യുത, താനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സംവിധാനത്തിലേക്കും അധ്യാപകരിലേക്കും വിദ്യാർത്ഥികളിലേക്കും ഇത് പ്രസരിപ്പിക്കുന്നു എന്നതാണ് ഏറെ ഗുരുതരം.

മതനവീകരണ വാദങ്ങളെ ചെറുക്കാനും സുന്നി ആദർശത്തെ പ്രചരിപ്പിക്കാനും ആണ് 1926-ൽ സമസ്ത രൂപം കൊണ്ടത്. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി മതനവീകരണ വാദികളുമായി ബന്ധം സ്ഥാപിക്കാനും അവരുമായുള്ള അകലം കുറക്കാനും ആണ് ഇവർ ശ്രമിക്കുന്നത്. സുന്നി ആദർശം സംരക്ഷിക്കുവാൻ വേണ്ടി രൂപം കൊണ്ട സമസ്തക്ക് ഇത് അനുവദിക്കാനാവില്ല. ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികളിൽ ഹക്കീം ഫൈസിയും സഹാധ്യാപകരും ശിഷ്യന്മാരും പങ്കെടുത്ത് 'ബിദ്അത്തിന്' അംഗീകാരം ഉണ്ടാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും..?മുജാഹിദ് സമ്മേളനത്തിൽ വിഷയാവതരണം ഏറ്റെടുക്കുന്നതിന് എന്ത് സാധൂകരണമാണ് നൽകുക..?

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനു പോലും ഹക്കീം ഫൈസി പ്രിൻസിപ്പാളായ വാഫി കോളേജിലെ വൈസ് പ്രിൻസിപ്പാൾ ജമാഅത്തെ ഇസ്ലാമി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ രീതി ഇവർ തുടർന്നു കൊണ്ടേയിരിക്കുന്നു. ഈ സങ്കര സംസ്കാരം ഇവർ ന്യായീകരിക്കുകയും ചെയ്യുന്നു. അവരുടെ പരിപാടികളിൽ പോവുകയും അവരുടെ നേതാക്കളെ വാഫി സ്ഥാപനങ്ങളിൽ ക്ലാസ് എടുക്കാൻ ഇങ്ങോട്ട് ക്ഷണിക്കുകയും മാത്രമല്ല, സിലബസ് പരിഷ്കരണത്തിൽ പോലും അവരെ വിളിച്ചു വരുത്തുകയും ചെയ്യുന്നു. പ്രമുഖ മുജാഹിദ് നേതാവായ എം.എം അക്ബറും ജമാഅത്തുകാരനായ ഒ. അബ്ദുള്ളയുമുൾപ്പടെയുള്ള സുന്നിവിരുദ്ധർ ഇവരുടെ കരിക്കുലവും സിലബസ്സുമെല്ലാം തയ്യാറാക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഹകീം ഫൈസിയുടെ മകൻ തന്നെ എഫ്ബിയിലൂടെ പരസ്യമായി സമ്മതിക്കുന്നു..! മുജാഹിദ് പാഠപുസ്തകങ്ങൾ എങ്ങനെയാണ് വാഫി സിലബസ്സിൽ കടന്നുകൂടിയതെന്ന് വ്യക്തമായല്ലോ..? ഒ.അബ്ദുല്ല ഇത് സുന്നികളുടെ വലിയ മാറ്റമായി അവതരിപ്പിക്കുകയും ഹകീം ഫൈസിയെ യൂട്യൂബിലൂടെ പ്രശംസിക്കുകയും ചെയ്യുന്നു.

സുന്നത് ജമാഅത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ മക്കളെ എങ്ങനെ ഇവരുടെ കരങ്ങളിൽ വിശ്വസിച്ച് ഏൽപ്പിക്കാനാകും..?സമസ്തയുടെ SNEC-യിലേക്കു മാറുകയാണ് വാഫീസ്ഥാപനങ്ങൾ. പലതും ഉടൻ മാറുമെന്നറിയുന്നു .നമ്മുടെ മക്കളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കുക. പത്താം ക്ലാസ് കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സമസ്തയുടെ കീഴിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. ഇപ്പോൾ അപേക്ഷിക്കേണ്ട സമയമാണ്. രക്ഷിതാക്കൾ ജാഗ്രത പാലിക്കുക. നാളെ വിരൽ കടിക്കാനിടവരരുത്.

അമ്പലക്കടവ്
26.04.2023

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search