പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലൂടെ നടന്നാൽ ഒരു പ്രദേശത്തിന്റെ ചരിത്രത്തിന്റെ ചിത്രങ്ങൾ കാണാം. ഒരു കുന്നിൻ ചെരുവിൽ തെങ്ങിൻ തോപ്പുകളും കളകളാരവം പൊഴിച്ചൊഴുകുന്ന അരുവികളുമുള്ള മനോഹരമായ പ്രദേശം. പാട്ടു പാടുന്ന കിളികളും കഥ പറയുന്ന കാറ്റും സ്വർഗ്ഗം തീർക്കുന്ന സുന്ദര ഗ്രാമം ... അവിടം മലാറക്കൽ എന്നും കുന്നുമ്മക്കരായി എന്നും അറിയപ്പെട്ടു. കൃഷിയും കച്ചവടവു മായിരുന്നു അവരുടെ തൊഴിൽ. വാഹനങ്ങളില്ല, റോഡു സൗകര്യ ങ്ങളുമില്ല. വെള്ളം ചാലിട്ടൊഴുകുന്ന ഇടവഴികളും അതിനോട് ചേർന്ന് നിരവധി ഒറ്റയടിപാതകളും മാത്രം. ചരക്കുകളെടുക്കാൻ കാവടിയുമായി വടകരയ്ക്ക് പോകുന്നവരും വില്യാപ്പള്ളി ടൗണിൽ കച്ചവടം ചെയ്യുന്നവരും രാവിലെ ഒന്നിച്ചാണ് പോകുക. പീടികയൊക്കെ അടച്ചു വരുന്നതും ഒന്നിച്ചു തന്നെ. കഥ പറഞ്ഞും പാട്ടു പാടിയും ശബ്ദകോ ലാഹലങ്ങൾ ഉണ്ടാക്കിയും എന്നും ഒരുമിച്ചു സഞ്ചരിക്കുന്ന ആ കാഴ്ച കാണേണ്ടത് തന്നെയാണ്. രാവിലെ വലിയ തോട്ടിൽ നിന്നും ഉമിക്കരിയും കൂട്ടി പല്ലുതേച്ച് വടകരയ്ക്ക് വലിഞ്ഞു നടക്കും. അക്ലോത്ത്നട പാലത്തിന ടുത്ത് എത്തിയാൽ നേരം പര പരാ വെളുത്തിരിക്കും. അവിടെ ഒരു ചായപ്പീടികയുണ്ട്. അവിടെ നിന്ന് അവിൽ കുഴച്ചതും ശർക്കര ചേർത്ത കട്ടൻ ചായയും കഴിച്ചാണ് പിന്നത്തെ യാത്ര. കച്ചവടമൊക്കെ കഴിഞ്ഞ് വൈകുന്നേരമാണ് തിരിക്കുക. വടകര പോയവർ തിരികെ എത്തിയാൽ വില്യാപ്പള്ളിയിലുള്ളവർ പീടിക അടക്കാൻ തുടങ്ങും. പിന്നെ ചൂട്ടിന്റെയും റാന്തലിന്റെയും അരണ്ട വെളിച്ചത്തിൽ കൂരകളിലേക്കുള്ള മടക്കം. വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും കൈകളിലുണ്ടാവും. ഇന്നത്തെ യാതൊരു വിധ ഐശ്വര്യങ്ങളും ഒന്ന് എത്തി നോക്കുക പോലും ചെയ്യാത്ത കാലം.. അറേബ്യൻ മണലാരണ്യങ്ങളിൽ നിന്നും പെട്രോ ഡോളറുകൾ കടല് കടന്ന് എത്താത്ത കാലം.. ദാരിദ്ര്യവും വിശപ്പും അടുപ്പുകളിൽ കണ്ണീരിന്റെ നനവ് പടർത്തിയ ഒരു കാലം.. അന്ന് മലാറക്കലിൽ ജുമുഅത്ത് പള്ളിയൊന്നുമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള പറമ്പിൽ പള്ളിയിലാണ് ജുമുഅക്ക് പോകേണ്ടിയിരുന്നത്. പിന്നീട് വില്യാപ്പള്ളിയിൽ ജുമുഅ തുടങ്ങി. ഇന്നത്തെ ടൗൺ മസ്ജിദിലായിരുന്നു ജുമുഅ . നിസ്കാരത്തിന് പായകളും മുസല്ലകളും വിരിച്ച് ജനങ്ങൾ റോഡിലും നിരനിരയായി നിന്നിട്ടുണ്ടാവും. എന്നാൽ ആ കാലത്തിനും മുമ്പ് ,അതായത് ക്രിസ്ത്വാബ്ദം 1800 കളിൽ ഒരു ചെറിയ നിസ്കാരപ്പള്ളി മലാറക്കൽ ഉണ്ടായിരുന്നു പോലും. സ്രാമ്പിയോട് ചേർന്ന് ഒരു കുളവും. എട്ടു കുടിക്കാരാണത്രെ ഇത് പണി കഴിപ്പിച്ചത്. എട്ടു കുടിക്കാരിൽ നിന്നും പ്രസ്തുത സ്രാമ്പിയും അത് നിൽക്കു ന്ന സ്ഥലവും വടകരയിലെ വ്യാപാ രിയും കൊപ്ര മില്ലുടമയുമായ ഉപ്പിരി ഹാജി വടകര കോടതിയിൽ നടന്ന വ്യവഹാരത്തിനൊടുവിൽ ലേലത്തിൽ കൈവശപ്പെടുത്തി. ഉപ്പിരി ഹാജിയിൽ നിന്ന് വഴക്കര ആലിക്കുട്ടിക്കയുടെയും പിന്നീട് കുറ്റിപ്പുറത്തു കണ്ടിക്കാരുടെ കൈകളിലുമെത്തി. വർഷങ്ങൾക്കു ശേഷമാണ് പള്ളിച്ചാം വീട്ടിൽ കുഞ്ഞാമി ഉമ്മ മദ്രസ്സാ പoനത്തിനായി തന്റെ കുറച്ച് സ്ഥലം വഖഫ് ചെയ്തു നല്കുന്നത്. 1952ൽ തന്നെ മദ്രസ്സാ പoനം ആരംഭിച്ചിരുന്നു. ഈയൊരു അവസരത്തിൽ തന്നെ , മലാറക്കൽ സ്രാമ്പി നവീകരിച്ച് ജുമുഅ തുട ങ്ങാനുള്ള ചർച്ചകൾ നാട്ടുകാർ ക്കിടയിൽ സജീവമായി .എന്നാൽ മുതവല്ലി സ്ഥാനവുമായി ബന്ധപ്പെട്ട് ചില പ്രയാസങ്ങൾ ഉണ്ടായപ്പോൾ കുഞ്ഞാമി ഉമ്മ നല്കിയ സ്ഥലത്ത് പള്ളി സ്ഥാപിക്കാൻ തീരുമാന മായി.1975-80 കാലഘട്ടത്തിൽ പള്ളിയുടെ പണി പൂർത്തി യാക്കുകയും വിപുലമായ രീതിയിൽ തന്നെ ഉദ്ഘാടനവും നടത്തി. ശൈഖുനാ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർ, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ല്യാർ, കീഴന കുഞ്ഞബ്ദുല്ല മുസ്ല്യാർ, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കണാരാണ്ടി അഹ്മദ് മുസ്ല്യാർ ഖുതുബ: നിർവ്വഹിച്ച് ജുമുഅ നിസ്കാരത്തിന് നേതൃത്വം നല്കി. അന്ന് മുതൽ മലാറക്കൽ സ്രാമ്പി മലാറക്കൽ ജുമാ മസ്ജിദായി മാറുകയും അവിടുന്നങ്ങോട്ട് മലാറക്കലിന്റെ ഖാസിയായി വില്യാപ്പള്ളി ഇബ്രാഹിം മുസ്ല്യാരെ അവരോധിക്കുകയും ചെയ്തു.
1941ൽ പിലാവുള്ളതിൽ അമ്മതി ന്റെയും കാഞ്ഞിരക്കുനി ആയിശയു ടെയും മകനായി ഇബ്രാഹിം മുസ്ല്യാർ വില്യാപ്പള്ളിയിൽ ജനിച്ചു. വില്യാപ്പള്ളി പ്രദേശത്ത് നിന്ന് കേരളത്തോളം വളർന്ന മഹാ പണ്ഡിതൻ. ഇസ്ലാമിക കർമശാസ്ത്ര രംഗത്ത് ഇത്രയേറെ അറിയപ്പെടുന്ന ഒരു മഹാ പണ്ഡിത നായി തങ്ങളുടെ മകൻ മാറുമെന്ന് ഒരു പക്ഷേ ആ മാതാപിതാക്കൾ കരുതി ക്കാണില്ല. ലോകത്തിന്റെ ഏതു മുക്കു മൂലയിലാണെങ്കിലും, ഒരു മലയാളി ഉണ്ടങ്കിൽ അവനോട് തന്റെ പ്രദേശം വില്യാപ്പള്ളി യാണെന്ന് പറഞ്ഞാൽ 'വില്യാപ്പള്ളി ഉസ്താദിനെ അറിയ്യോ ' എന്ന് അയാൾ ചോദിച്ചിരിക്കും. ഇല്മിന്റെ മഹാ സാഗരമായ ഉസ്താദ് പ്രതിപാ ദിക്കാത്ത കർമശാസ്ത്ര മേഖലകളില്ല.പറഞ്ഞു കൊടുക്കാ നുള്ള മസ്അലകൾ തന്റെ ഗ്രാമീണ ശൈലിയിലൂടെയും തമാശകളി ലൂടെയും സദസ്സിന്റെ ഹൃദയത്തിൽ അദ്ദേഹം കൊത്തിയിടും. പ്രഭാഷണ സദസ്സുകൾ സ്ത്രീകൾ ഉൾപ്പെടെ യുള്ളവരുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായിരിക്കും. ആദ്യകാല ങ്ങളിലൊക്കെ തുടർച്ചയായി നാൽപത് ദിവസം വരെ ജനങ്ങൾക്ക് വഅള് പറഞ്ഞു കൊടുക്കാറുണ്ട്. വില്യാപ്പള്ളിയിലെ പ്രഗത്ഭ പണ്ഡിത നായിരുന്ന എടവന കുഞ്ഞ്യേറ്റി മുസ്ല്യാരിൽ നിന്നും വള്ള്യാട് ദർസിലെ കോറോത്ത് അബൂബക്കർ മുസ്ല്യാരിൽ നിന്നും പെരിങ്ങത്തൂരിനടുത്ത എണവള്ളൂരിലെ ദർസിലെ കണാരാണ്ടി അഹ്മദ് മുസ്ല്യാരിൽ നിന്നും കിതാബുകൾ ഓതിപ്പഠിച്ചു. അതിനു ശേഷമാണ് 1969-ൽ പട്ടിക്കാട് ജാമിഅ നൂരിയ അറബിക്കോളേജിലേ ക്ക് ഉപരിപഠനത്തിനായി പോകുന്നത്. കോളേജ് ആരംഭിച്ച വർഷം തന്നെയാ യിരുന്നു അത്. വില്യാപ്പള്ളിയിലെ പറമ്പത്ത് കുഞ്ഞിമ്മൂസ്സ ഹാജിയായി രുന്നു അതിനു വേണ്ട എല്ലാ ഒത്താശ കളും ചെയ്തു കൊടുത്തത്. മഹാ പണ്ഡിതരും പ്രമുഖരുമായ ഉസ്താ ദുമാരും വലിയ തഹ്ഖീഖുള്ള ശരീഖൻ മാരുമടങ്ങിയ ആ കോളേജ് കാലം മറ ക്കാൻ കഴിയാത്തതും ജീവിതത്തിൽ ഏറെ സ്വാധീനം ഉണ്ടാക്കിയതാണെ ന്നും അദ്ദേഹം എന്നും പറയാറുണ്ട്.
ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ല്യാർ, കോട്ടുമല അബൂബ ക്കർ മുസ്ല്യാർ ,കെ .സി ജമാലുദ്ദീൻ മുസ്ല്യാർ തുടങ്ങിയവർ ജാമിഅയിലെ പ്രധാന ഉസ്താദുമാരായിരുന്നു. പാണ ക്കാട് ഉമറലി ശിഹാബ് തങ്ങൾ സതീർ ത്ഥ്യനായിരുന്നു. കോളേജിൽ പഠിക്കു ന്ന കാലത്ത് തന്നെ ഉസ്താദുമാർക്ക് വരുന്ന വഅളുകൾ ഏറ്റെടുത്തിരുന്ന ത്, സി കെ.എം സ്വാദിഖ് മുസ്ല്യാരും ഇബ്രാഹിം മുസ്ല്യാരുമാണ്. ജാമിഅ നൂരിയ്യയിൽ നിന്ന് സയ്യിദ് അബ്ദു റഹിമാൻ ബാഫഖി തങ്ങളുടെ കര ങ്ങളിൽ നിന്ന് ഫൈസി ബിരുദം ഏറ്റു വാങ്ങി. പി.എം എസ് എ പൂക്കോയ തങ്ങൾ, കണ്ണിയത്ത് അഹ്മദ് മുസ്ല്യാർ, ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്ല്യാർ, ഖാഇദെ മില്ലത്ത് ഇസ്മായി ൽ സാഹിബ് തുടങ്ങിയവരുടെ സാന്നി ധ്യത്തിലായിരുന്നു ആ ചടങ്ങ് നടന്നത്. ജാമിയയിൽ നിന്ന് ഇറങ്ങിയതിനു ശേഷം ചെക്യാട് മുണ്ടോളി പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ കോളേജ്, സ്വന്തം മഹല്ലായ മാറക്കൽ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ഏറെ കാലം മുദ രിസായി സേവനം ചെയ്തു.മൂന്നു പതി റ്റാണ്ടുകാലത്തോളമായി സമസ്ത കേന്ദ്ര മുശാവറയിൽ അംഗമാണദ്ദേ ഹം. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവ ത്തിനും പാണ്ഡിത്യത്തിനുമുള്ള ഒരു അംഗീകാരമാണത്. കണ്ണിയത്ത് ഉസ്താദും, ശംസുൽ ഉലമയും, കാളമ്പാ ടി ഉസ്താദും ചെറുശ്ശേരി ഉസ്താദും കോയക്കുട്ടി മുസ്ല്യാരും നേതൃത്വം കൊടുത്ത യോഗങ്ങളിൽ പങ്കെടുക്കാ ൻ കഴിഞ്ഞത് തന്നെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു .1969- മു തൽ വിവിധ ഹജ്ജ് - ഉംറ ഗ്രൂപ്പുകളിൽ ചീഫ് അമീറാണ്. വില്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ രക്ഷാധികാരി കൂടി യാണ് അദ്ദേഹം. എൺപത് പിന്നിട്ട ഇബ്രാഹിം മുസ്ല്യാർ ഇന്നും, ആരെയും അത്ഭുതപ്പെടുത്തുന്ന വാക്ചാതുരി യോടെ സദസ്സുകളിൽ അറിവിന്റെ കുളിർ മഴ പെയ്യിക്കും. കാലത്തിനും പ്രായത്തിനും അദ്ദേഹത്തിന്റെ വിജ്ഞാനത്തെ കവർന്നെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രഭാഷണ വേദികളിൽ നിന്ന് വേദികളിലേക്ക് പ്രയാണം തുടരു മ്പോഴും സ്വന്തം നാട്ടുകാർക്ക് വഅള് പറഞ്ഞു കൊടുക്കാനുള്ള അദ്ദേഹ ത്തിന്റെ ആവേശം ഒന്നു വേറെത്ത ന്നെയാണ്.അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ