എസ് കെ എസ് എസ് എഫ് ലഘു പരിചയം


സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍

 മസ്തയുടെ അച്ചടക്കമുള്ള വിദ്യാര്‍ത്ഥി പടയണി
1989ലാണ് എസ് കെ എസ് എസ് എഫ് രൂപംകൊള്ളുന്നത്. എസ്.കെ.എസ്.എസ്.എഫ് കേരളത്തിലെ മുസ്ലിം മതപാഠശാലകള്‍, പള്ളി ദര്‍സുകള്‍, അറബി കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചും മഹല്ല് തലങ്ങളില്‍ യൂണിറ്റുകളായും പ്രവര്‍ത്തിക്കുന്നു.കോഴിക്കോട് സ്ഥിതിചെയ്യുന്ന ഇസ്ലാമിക് സെന്ററാണ് എസ്.കെഎസ്.എസ്.എഫ് ന്റെ സംസ്ഥാന കാര്യാലയം. എസ്.കെ.എസ്.എസ്.എഫിന്റെ കീഴീല്‍ ഇസ്ലാമിക് സാഹിത്യ അക്കാദമി എന്ന പ്രസിദ്ധീകരണ വിഭാഗവും പ്രബോധന രംഗത്ത് ഇബാദ്, ഉപരിപഠന രംഗത്ത് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ട്രെന്റ് എന്നീ വിഭാഗങ്ങളും ഖുര്‍ആന്‍ പ്രചാരണ പ്രവത്തനങ്ങളില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററും വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ്. ക്യാപസ് വിംഗും പ്രവര്‍ത്തിക്കുന്നു. കൂടാതെ മത വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'ത്വലബ' , സന്നദ്ധ സേവാസംഘങ്ങളുടെ കൂട്ടായ്മയായ 'വിഖായ', ആദര്‍ശ പ്രചരണ രംഗത്ത് 'ഇസ്തിഖാമ', പാവപ്പെട്ട രോഗികള്ക്ക് ചികിത്സാ സഹായം നല്കുന്ന സഹചാരി റിലീഫ് സെല്,  നവമാധ്യമ രംഗത്ത് സൈബര്‍ വിംഗ് എന്നിവയും പ്രവര്‍ത്തിക്കുന്നു.  വിജ്ഞാനം, വിനയം, സേവനം എന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര.

ഉത്ഭവം

  ണ്‍പതുകള്‍ക്ക് ശേഷം സമസ്തയില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ പ്രശ്‌നങ്ങളില്‍ ഗുരുവര്യന്മാരെ അധിക്ഷേപിക്കാനും നാടിന്റെ നാനാഭാഗത്തും പ്രശ്‌നങ്ങളുടെ വിത്ത്പാകാനും ഒരു വിദ്യാര്‍ത്ഥി സംഘടന ശ്രമിച്ചപ്പോള്‍ അതിനെതിരായി നന്മയുടെ നാവും കര്‍മചേതനയുടെ കരവുമുയര്‍ത്തി സ്ഥാപിതമായ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അഭിവന്ദ്യ ഗുരുവര്യരുടെ ആശിര്‍വാദവും അനുഗ്രഹവും നേടി 1989 ഫെബ്രുവരി 19ന് കോഴിക്കോട് സാമൂതിരി ഹൈസ്‌കൂള്‍ (കോട്ടുമല ഉസ്താദ് നഗര്‍) എസ്.കെ.എസ്.എസ്.എഫ് എന്ന ധാര്‍മ്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പിറവിക്ക് കാരണമായി. ആയിരക്കണക്കിന് വിദ്യര്‍ത്ഥികളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ സമസ്ത പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ സംഘടനയുടെ പേരു പ്രഖ്യാപിച്ചു. കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് ഉദ്ഘാടനവും അഭിവന്ദ്യനായ കെ.കെ. അബൂബക്കര്‍ ഹസ്രത്തിന്റെ അധ്യക്ഷതയിലാണ് ഈ സമ്മേളനം മഹത്തായ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് പിറവി കൊടുത്തത്. നാട്ടിക വി.മൂസ മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍, അബ്ദുസമദ് സമദാനി, സെയ്തു മുഹമ്മദ് നിസാമി, എന്നീ പണ്ഡിതരുടെ സാന്നിധ്യത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന് ഒരു മനോഹരമായ അധ്യായം അന്ന് രചിക്കപ്പെട്ടു..

7 അഭിപ്രായങ്ങൾ:

Whatsapp Button works on Mobile Device only

Start typing and press Enter to search