JAMIA NOORIYYA ARABIYYA 57TH ANNUAL CONFERENCE DATE PUBLISHED

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യ 57 ാം വാർഷിക 55 ാം സനദ് ധാന സമ്മേളനം പ്രഖ്യാപിച്ചു  2020 ജനുവരി16,17,18,19 തിയ്യതികളില്  പി.എം.എസ്.എ പൂക്കോയ തങ്ങള് നഗരിയില്

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം 2020 ജനുവരിയില്‍
പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ അറബിയ്യഃയുടെ 57 ാം വാര്‍ഷിക 55 ാം സനദ്ദാന സമ്മേളനം 2020 ജനുവരി 16,17,18,19 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ നടത്താന്‍ ജാമിഅഃ നൂരിയ്യഃ വര്‍കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ നടപ്പാക്കും. കാലോചിതമായ ദഅ്‌വാ സംരംഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് സ്വാദിഖലി തങ്ങള്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, കെ. ഹൈദര്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, അഡ്വ: എന്‍. സൂപ്പി, എം. അലി എം.എല്‍.എ, എം.ടി കുഞ്ഞുട്ടി ഹാജി, മാമുകോയ ഹാജി, ബാപ്പുട്ടി ഹാജി പറമ്പൂര്‍, ഫാറൂഖ് ഹാജി വേങ്ങൂര്‍, മുഹമ്മദലി ഹാജി തൃക്കടീരി, ശരീഫ് ഹാജി പഴേരി, കല്ലടി അബൂബക്കര്‍, അലി ഹാജി തിരൂര്‍ക്കാട്, ഹനീഫ പട്ടിക്കാട് പ്രസംഗിച്ചു.
എ.ടി മുഹമ്മദലി ഹാജി പ്രവര്‍ത്തക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search