ഗ്രാന്‍ഡ് മുഫ്തി വേഷം കെട്ടലുകള്‍ അഴിച്ചുവെച്ച് കൂടുതല്‍ വഷളാക്കാതെ അരങ്ങൊഴിയണം |




കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പട്ടം വ്യാജമാണെന്നും ഇതിനെതിരെ കേരളത്തില്‍ ബോധവത്കരണം നടത്തണമെന്നും ബറേല്‍വി പണ്ഡിത നേതൃത്വം ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതു സംബന്ധമായി ബറേലി ശരീഫില്‍ നിന്നു രേഖാമൂലം ലഭിച്ച കുറിപ്പ് സമസ്ത ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറി.
കഴിഞ്ഞ വര്‍ഷം നിര്യാതനായ താജുശ്ശരീഅ മുഫ്തി അല്ലാമാ അഖ്തര്‍ റസാഖാന്റെ യഥാര്‍ഥ പിന്‍ഗാമിയായി നിയമിച്ചിരിക്കുന്നത് പുത്രന്‍ മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാനെയാണ്. അദ്ദേഹമാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിനു ബറേല്‍വി മുസ്‌ലിംകളുടെ ഗ്രാന്‍ഡ് മുഫ്തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസും. എന്നാല്‍, പുതിയ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചുവെന്ന പ്രചരണം ശുദ്ധ അസംബന്ധവും ബറേലി ശരീഫില്‍ നിന്നുള്ള ഔദ്യോഗിക നിയമനത്തിനു കടകവിരുദ്ധവുമാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ബറേല്‍വി പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്ഥഫയുടെ വൈസ് പ്രസിഡന്റ് സല്‍മാന്‍ ഹസന്‍ ഖാന്‍ ഖാദിരിയാണ് കുറിപ്പില്‍ ഒപ്പുവെച്ചിരിക്കുന്നത്. നിയുക്ത ഗ്രാന്‍ഡ് മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാനാണ് സംഘടനയുടെ അധ്യക്ഷന്‍.
ബറേല്‍വി നേതൃത്വം പുതിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ നിയമിച്ചുവെന്ന് കൊട്ടിഗ്്‌ഘോഷിച്ചത് ഇതോടെ എട്ടുനിലയില്‍ പൊട്ടിയിരിക്കുകയാണ്.
താജുശ്ശരീഅയുടെ സ്വന്തം സഹോദരന്‍ മന്നാന്‍ ഖാന്‍ റസ്‌വിയാണ് കാന്തപുരത്തിന് ഗ്രാന്‍ഡ് മുഫ്തി പട്ടം നല്‍കിയതെന്നായിരുന്നു അണികള്‍ ഇക്കാലമത്രയും പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയാക്കിയിട്ടില്ലെന്നും അത്തരം പ്രചരണം തനി വ്യാജമാണെന്നും അതേ മന്നാന്‍ റസ്‌വി തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇതുസംബന്ധമായി അദ്ദേഹം കൈമാറിയ നിഷേധക്കുറിപ്പും മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.
വ്യാജ മുഫ്തിയോടും അണികളോടും പിന്നെയും പിന്നെയും ആവര്‍ത്തിക്കേണ്ടിവരുന്നതില്‍ വിഷമമുണ്ട്:
ബറേല്‍വികളുടെ പേരിലുള്ള പുതിയ വേഷം കെട്ടലുകള്‍ അഴിച്ചുവെച്ച് രംഗം കൂടുതല്‍ വഷളാക്കാതെ ഇനിയെങ്കിലും അരങ്ങൊഴിയണം, പ്ലീസ്.
''സത്യം സമാഗതമാവുകയും അസത്യം നിഷ്‌ക്രമിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയം നശിക്കാനുള്ളത് തന്നെയാണ് അസത്യം.'' (വിശുദ്ധ ഖുര്‍ആന്‍ 17:81

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search