എം.എ.ഖാസിം മുസ്ലിയാർ അൽ ഖാസിമി | പ്രവർത്തന ഗോഥയിലെ ജ്വലിച്ചുനിന്ന വ്യക്തിത്വം





ഉത്തര മലബാറിലെ സുന്നീ രംഗത്തെ പ്രവർത്തന ഗോഥയിലെ ജ്വലിക്കുന്ന വ്യക്തിത്വമായിരുന്നു. സമസ്തക്ക് വേണ്ടി ഓടി നടന്ന ഈ പണ്ഡിതൻ സുന്നത്ത് ജമാഅത്തിന്റെ പരമ്പരാഗത മൂല്യങ്ങളെ ഊട്ടിയുറപ്പിക്കാൻ വേണ്ടി മെയ്യും മനസ്സും സമർപ്പിച്ച് വിയർപ്പൊഴുക്കി ജീവിതം നയിച്ച പണ്ഡിതനായിരുന്നു എം.എ ഖാസിം മുസ്ലിയാർ.
1952 ആഗസ്റ്റ് ൽ അബ്ദുറഹിമാൻ മുസ്ലിയാർ, ബീഫാത്തിമ ദമ്പതികളുടെ മകനായി കാസർഗോഡ് കുമ്പളക്കടുത്ത് മൊഗ്രാലിലാണ് ജനനം. പിതാമഹാന്മരായ അബ്ദുല്ല മുസ്ലിയാരും അസൈനാർ മുസ്ലിയാരും വലിയ ആലിമുകളായിരുന്നു.
സ്വന്തം മാതാവിൽ നിന്നു തന്നെയാണ് എഴുത്തും വായനയും ആഭ്യസിച്ചത്.പത്ത് കിതാബ് പിതാവിൽ നിന്നും പഠിച്ചെടുത്തു. എട്ടാം ക്ലാസ് വരെ ദൗതിക വിദ്യാഭ്യാസവും നേടിയടുത്തു.തുടർന്ന് ദീനി വിജ്ഞാനം നുകരാൻ വേണ്ടി വിവിധയിടങ്ങളിൽ സഞ്ചരിച്ച് വലിയ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ച് വിവിധ സ്ഥലങ്ങളിൽ തഹ്ഖീഖ് നേടുകയും ചെയ്തു.കുമ്പോൾ ഉസ്താദ് ,പൂഞ്ചോലകട്ട മുഹമ്മദ് ഹാജി, പി.വി അലി തങ്ങൾ ഉള്ളാൾ, യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവർ പ്രധാനഗുരുനാഥന്മാരാണ്. ശേഷം ഉന്നത പഠനത്തിന് വേണ്ടി ബാഖിയാത്തിൽ എത്തി. ശൈഖ് ഹസ്രത്തായിരുന്നു അവിടുത്തെ പ്രധാന ഉസ്താദ് .ബാഖിയാത്തിൽ നിന്നും ദയൂബന്ത് ദാറുൽ ഉലൂമിലും ചെന്ന് ഉന്നത വിദ്യാഭ്യാസം നേടി.വഹീദുസ്സമാൻ, അൻവർഷാ ഖാരിക് മുഹമ്മദ് ത്വയ്യിബ് എന്നിവരാണ് ദയൂബന്തിലെ ഗുരുവര്യർ.
1978-ലാണ് തദ്രീസിന്റെ മേഖലയിലേക്ക് കടന്നുവന്നത്.മംഗലാപുരത്തെ പാട്ടോരി എന്ന സ്ഥലത്താണ് ആദ്യമായി മുദിരിസ്സായി സോവനമനുഷ്ഠിച്ചത്.പുത്തൂർ, കുമ്പള, താഴയങ്ങാടി എന്നീ സ്ഥാലങ്ങളിലും ദർസ് നടത്തി.
ദർസ് പഠനകാലത്ത് തന്നെ മദ്രസ്സാദ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.1972 ലായിരുന്നു ഇത്. അന്ന് തന്നെ റൈഞ്ച് സെക്രട്ടറിയായും ദക്ഷിണ കന്നട ജില്ല ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ രംഗത്തേക്ക് കാലെടുത്ത് വെച്ചത് അങ്ങിനെയായിരുന്നു.
ഇന്ന് ഉത്തരമലബാറിലെ സമസ്തയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻപന്തിയിലുള്ള മഹൽ വ്യക്തിത്വമാണ് ഖാസിം മുസ്ലിയാർ . സമസ്ത കേന്ദ്ര മുശാവറ മെമ്പർ, എസ്.വൈ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, എസ്.വൈ.എസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട്, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ, സമസ്ത ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നു. റഈസുൽ ഉലമ കാളമ്പാടി ഉസ്താദിനെ പ്രസിഡണ്ടായി തെരെഞ്ഞടുത്ത അതേ മുശാവറ തന്നെയാണ് ഖാസിം ഉസ്താദിനെ മെമ്പറായി തെരെഞ്ഞടുത്തത്. ജാമിഅ അശ്അരിയു കോളേജിന്റെ പ്രസിഡണ്ടായും 2008ൽ ൽ കുമ്പളയ്ക്കടുത്ത് ആരംഭിച്ച ഇമാം ശാഫിഈ ഇസ്ലാമിക് അക്കാഡമി ചെയർമാനുമായിരുന്നു. മഹാനവർകൾ.കർണാടകയിലെ മൂടിഗരെ ഖാസിയുമായിരുന്നു.
സുന്നത്ത് ജമാഅത്തിനെ സ്ഥിരപ്പെടുത്താനും ബിദ്അത്തിനെ പ്രതിരോധിക്കാനും കൈമെയ് മറന്നധ്വാനിച്ച് ജീവിതം നയിച്ച മാഹൻ.രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും മാണ് ഉള്ളത്.
തികച്ചും ആകസ്മികമായിരുന്നു ഖാസിം മുസ്ലിയാരുടെ വിയോഗം.ഹൃദയാഘാത്തെ തുടർന്നായിരുന്നു അന്ത്യം. കുമ്പള കടപ്പുറത്ത് മറ്റു നേതാക്കളോടൊപ്പം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു മടങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭപ്പെടുകയായിരുന്നു. മംഗലാത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അള്ളഹു മഹാനവർക്കളുടെ സോവനങ്ങൾ സ്വീകരിക്കുമരകട്ടെ. ആമീൻ
*MOHAMMED ASHIF. K.K PANAKKAD, KUTTIKKADAN (H)*
_9745459834_
*ashifpanakkad9745@gmail.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search