ഞാനറിഞ്ഞ ചെറുവാളൂർ ഉസ്താദ് | KABEER FAIZY KOOMANNA

ഞാനറിഞ്ഞ ചെറുവാളൂർ ഉസ്താദ്

-------------------------------------------------------
നഷ്ടപ്പെട്ടത് വെളിച്ചം
നൽകിയിരുന്ന സൂര്യനാണ്......
മറഞ്ഞു പോയത്
ആത്മീയതയുടെ തുരുത്താണ്.....
നിശ്ചലമായത്
സാനേഹത്തിൻറ കുളിർ തെന്നലാണ് ......
മാഞ്ഞു പോയത്
വിനയത്തിന്റെ മുദ്രയാണ് ......
വിശേഷിപ്പിക്കാൻ വാക്കുകൾക്ക് പോലും
അപ്രാപ്യമായ മഹാത്ഭുതമായിരുന്നു
ശൈഖുനാ ചെറുവാളൂർ ഉസ്താദ്.....
തൃശൂർ ജില്ലയിൽ സമസ്തയുടെ
അധ്യക്ഷനായിരുന്ന ശൈഖുനാ
ജില്ലയുടെ വെളിച്ചവും
സുകൃതവുമായിരുന്നു......
ആരെയും ആകർഷിക്കുന്ന വിധം
നേതൃ ഗുണങ്ങൾ നിറഞ്ഞു നിൽക്കുന്ന
വ്യക്തിത്വമായിരുന്നു ശൈഖുനാ.......
ഏതു മീറ്റിംഗായാലും പരിപാടിക്ക് നേരെത്തെ എത്തി മറ്റുള്ളവരെ കാത്തിരിക്കുന്ന ശൈഖുനായുടെ
ഓർമകൾ അറിയാതെ
കണ്ണ് നിറക്കുന്നു......
പല മീറ്റിംഗുകളിലും പങ്കെടുക്കുന്നവർക്ക് ഭക്ഷണ സൗകര്യം പ്രയസമായാൽ
സ്വന്തം ചിലവിൽ വളരെ ആവേശത്തോടെ ഏർപ്പാട് ചെയ്തിരുന്നു മഹാനവർകൾ.......
ജില്ലയിൽ സമസ്തയുമായി ബന്ധപ്പെട്ട
മിക്ക പരിപാടികൾക്കും
ഫണ്ട് ഉദ്ഘാടനം
ശൈഖുനായുടെ വകയായിരിക്കും.......
സർവ്വർക്കും പ്രചോദനം നൽകും വിധം
വലിയൊരു സംഖ്യ തന്നെ
എന്റെ വക എന്നു പറഞ്ഞു
സന്തോഷത്തോടെ ഏറ്റെടുക്കുന്ന
ശൈഖുനാ
ദാനത്തിലും ഉദാരതയിലും
അതുല്യ മാതൃകയാണ് ......
ജില്ലാ മുശാവറയുടെ അമരത്തിരിക്കുമ്പോഴും
മുശാവറ മീറ്റിംഗിൽ
അദ്ദേഹം കാണിക്കുന്ന
വിനയവും താഴ്മയും ഹൃദ്യമാണ്........
എല്ലാവരോടും ചർച്ചയിൽ
പങ്കെടുക്കുവാനും
നിർദേശങ്ങൾ നൽകുവാനും ആവശ്യപ്പെടുന്നതിനോടൊപ്പം തന്നെ.....
തന്റെ അഭിപ്രായവും നയവും അടിച്ചേൽപ്പിക്കാൻ ഒരു കാലത്തും ശൈഖുനാ ശ്രമിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.......
കൂടിയാലോചനകളിൽ
സജീവമായി പങ്കെടുത്ത്
അതിനൊപ്പം
നിൽക്കലായിരുന്നു
ശൈഖുനായുടെ രീതി.......
വിനയത്തിന്റെ പ്രതീകമായിരുന്നു
അവർ......
ഉയർന്ന സ്ഥനത്തിരിക്കുമ്പോഴും
താഴെ തട്ടിലുള്ള ഉസ്താദുമാരെ പോലും
പേരിനു ശേഷം "ഉസ്താദ് അവർകൾ" എന്ന് കൂട്ടി അഭിസംബോധനം ചെയ്യാനുള്ള
ആ മഹാ മനീഷിയുടെ എളിമയാർന്ന
ആ മനസിന്റെ വലുപ്പം
ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്......
മത ഭൗതിക സമന്വയ വിദ്യാഭ്യാസം
കാല ഘട്ടത്തിന്റെ ആവശ്യമാണെന്ന
ഉറച്ച ബോധ്യമുള്ള ശൈഖുനാ.....
തന്റെ സംസാരങ്ങളിലെല്ലാം
അതിനു പ്രോത്സാഹനം നൽകുന്നതോടൊപ്പം
അതിനു വേണ്ടി തന്നെ കൊണ്ട് ആവുന്നതെല്ലാം ചെയ്തു വെച്ചാണ്
നമ്മോടു യാത്ര പറഞ്ഞത് ........
തന്റെ പ്രിയ ഗുരുവര്യരും വഴികാട്ടിയുമായ
ശൈഖുനാ ശംസുൽ ഉലമാ (റ) വിനെ കുറിച്ചുള്ള ഓർമ്മകളിൽ
കണ്ണ് നിറഞ്ഞു
വാക്കുകൾ മുറിഞ്ഞുപോകുന്ന
ശൈഖുനായെ പല വേദികളിലും കണ്ടിട്ടുണ്ട്......
കേരളത്തിലുടനീളം
ദിക്റു സ്വലാത്ത് ദുആ മജ്‌ലിസിലെ
നിറ സാന്നിധ്യമായിരുന്ന ശൈഖുനായുടെ
പ്രാർത്ഥനയുടെ ഫലവും ഉത്തരവും
അനേകായിരങ്ങളുടെ ജീവിത അനുഭവ
സാക്ഷ്യമായി നിലനിൽക്കുന്നു.......
മറ്റുള്ളവർക്ക് ഭക്ഷണംനൽകുന്നതിലും
ആതിഥ്യം നൽകുന്നതിലും
വലിയ റാഹത്തും സന്തോഷവും
കണ്ടെത്തിയിരുന്നു ആ മഹാൻ....
മുതഅല്ലിമീങ്ങളോട് വലിയ സ്നേഹമായിരുന്നു മഹാനവർകൾക്ക്...... മുതഅല്ലിമീങ്ങളെ കൊണ്ട്
ദുആ ചെയ്യിപ്പിക്കാൻ വേണ്ടി
സ്ഥാപനങ്ങളിൽ വിഭവ സമൃദ്ധമായ
ഭക്ഷണം നൽകുന്നതും
ശൈഖുനായുടെ
ഒരു പതിവായിരുന്നു......
കൂട്ടത്തിൽ ഉസ്താദുമാരെ സന്തോഷിപ്പിക്കാനും ശൈഖുനാ വിട്ടുപോവാറുമില്ല എന്നത്
ആ മഹാന്റെ ഇൽമിനോടുളള
ബഹുമാനം വ്യക്തമാക്കുന്നതാണ്.........
ആ മഹാനുഭാവൻ നമ്മെ വിട്ടു പിരിയുമ്പോൾ സമസ്തക്ക്
അതിലുപരി സമൂഹത്തിന്
വലിയ നഷ്ടമാണ്...
വിശിഷ്യ തൃശൂർ ജില്ലക്ക്
നികത്താനാവാത്ത വിടവായിരിക്കും
ആ വിയോഗം എന്നത് തീർച്ചയാണ്.....
ശൈഖുനായുടെ ജീവിതവും സ്വപ്നവുമായിരുന്ന പാലപ്പിള്ളി ദാറുത്തഖ്വയിൽ പോയി
മഹാന്റെ മേൽ
ജനാസ നിസ്കരിക്കാനും
നിലാവ് പൊഴിക്കുന്ന
പൂർണ ചന്ദ്രനെ പോലെ
തേജസുറ്റ
ആ അനുഗൃഹീത മുഖം
കാണുവാനും ഭാഗ്യമുണ്ടായി........
അല്ലാഹു അവരോടോപ്പം നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.... ആമീൻ....
 അഹ്മദ് കബീർ ഫൈസി കൂമണ്ണ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search