ശൈഖുനാ ഹൈദർ ഫൈസി പനങ്ങാങ്ങര l hyder faizy panangagara


ശൈഖുനാ ഹൈദർ ഫൈസി പനങ്ങാങ്ങര 

പണ്ഡിത_നിരയിലെ_ജ്വലിക്കുന്ന_നക്ഷത്രം കരിമ്പനക്കൽ മൊയ്തീൻ ഹാജിയുടെയും ഖദീജയുടെയും മകനായി 1949 ൽ മലപ്പുറം പനങ്ങാങ്ങരയിൽ ജനനം.പിതാവിൽ നിന്ന് തന്നെ പ്രാഥമിക പഠനം. ശേഷം 1960 ൽ അരിപ്ര വേളൂർ ജുമുഅത്ത് പള്ളി യിൽ അബ്ദുൽ ഖാദർ മുസ്ലിയാരുടെ ദർസിൽ ചേർന്നു. ശൈഖുനാ എം ടി ഉസ്താദ്,കെ മമ്മദ് ഫൈസി എന്നിവർ അവിടുത്തെ സഹപാഠികളാണ്.സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി ഉസ്താദ് അന്നവിടെ സീനിയർ വിദ്യാർഥി ആയിരുന്നു.1966 ൽ മലപ്പുറം ആലത്തൂർ പടി ദർസിൽ പ്രമുഖ പണ്ഡിതനും സൂഫിയുമായ കുട്ടി മുസ്ലിയാരുടെ ദർസിൽ ചേർന്നു.രണ്ട് വർഷം അവിടെ തുടർന്നു. 1968 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ പ്രവേശനം നേടി.കെ സി ജമാലുദ്ധീൻ മുസ്ലിയാർ,ശൈഖുനാ കണ്ണിയത്ത് ഉസ്താദ്,ശൈഖുനാ ശംസുൽ ഉലമ,ശൈഖുനാ കോട്ടുമല ഉസ്താദ് എന്നിവരായിരുന്നു അവിടെ ഉസ്താദുമാര്. കണ്ണിയത്ത് ഉസ്താദിൽ നിന്ന് ഒന്നാം വർഷത്തിൽ തന്നെ തുഹ്ഫ ഓതാൻ അവസരം കിട്ടിയ ഹൈദർ ഫൈസി ഉസ്താദിന് തുഹ്ഫ മുതാലഅ ചെയ്യാനുള്ള ഇജാസത്തും കണ്ണിയത്ത് ഉസ്താദ് തന്നെ നൽകി. ശംസുൽ ഉലമയിൽ നിന്ന് രണ്ട് വർഷം സ്വഹീഹുൽ ബുഖാരി ഓതാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഉസ്താദ് കാണുന്നു.1972 ൽ ജാമിഅ യിൽ നിന്നും ഫൈസി ബിരുദം കരസ്ഥമാക്കി പുറത്ത് ഇറങ്ങി. ജാമിഅയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കട്ടിലശ്ശേരി ജുമുഅത്ത് പള്ളി യിൽ ദർസ് ആരംഭിച്ചു.1976 ൽ തിരൂർക്കാട് അൻവാറിൽ മുദരിസായി ചേർന്നു.ശേഷം മല്ലിശ്ശേരിയിൽ രണ്ട് വർഷവും പിന്നീട്1979 മുതൽ 2005 വരെ നീണ്ട 26 വർഷം പെരിന്തൽമണ്ണ കക്കൂത്ത് ജുമുഅത്ത് പള്ളി യിൽ മുദരിസായി സേവനം ചെയ്തു.2006 മുതൽ ഫറൂഖ് പേട്ടയിൽ ഖാളിയായി സേവനം ചെയ്ത് വരുന്നു. ചെറുപ്പ കാലം മുതലേ സമസ്ത യുടെ പ്രവർത്തന മേഖലകളിൽ സജീവമായിരുന്ന ഉസ്താദ് പഴയകാലത്തെ അറയപ്പെട്ട പ്രഭാഷകനും കൂടിയായിരുന്നു. പെരിന്തൽമണ്ണ ഭാഗത്ത് നൂരിഷ ത്വരീഖത്ത് സജീവമായ സമയത്ത് യഥാവിധി ഇടപെടുകയും തന്റെ പാണ്ഡിത്യം അതിന് വേണ്ടി ഉപയോഗപ്പെടുത്തുകയും സമസ്ത ക്കും സുന്നത്ത് ജമാഅത്തിനും ശക്തി പകരുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയും ചെയ്യുന്ന സമസ്ത നേതൃനിരയിലെ ജ്വലിക്കുന്ന ഈ സൂര്യ തേജസ്സിന് നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ... കടപ്പാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search