✍🏻 സുഹൈർ ഹുദവി പുത്തനഴി
#നൻമയുടെ_വൻമരം
സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത നേതാക്കൾ. അവരുടെ ജീവിതത്തിൽ ആ മാതൃക കാണുക സ്വാഭാവികമാണ്.
📍📍📍📍
#സഫലമായ_ജീവിതം; #ആഗ്രഹിച്ച_മരണം
പാതിരമണ്ണ വി മാനു ഹാജി ഭാഗ്യം ചെയ്ത മഹാനായിരുന്നു. ഐഹിക സൗന്ദര്യങ്ങളെന്ന് അല്ലാഹു പരിചയപ്പെടുത്തിയ മക്കളും സമ്പത്തും വേണ്ടപോലെ ഉള്ള ഒരാൾ. മതബിരുദമുള്ള എട്ട് ആൺമക്കളുടെയും നാല് മരുമക്കളുടെയും പിതാവ്. വലിയ ഭൂസ്വത്തുക്കളുടെ ഉടമ.
ഇരുപത് ഹജ്ജുകൾ നിർവഹിക്കാനും പതിനെട്ടുവർഷം മസ്ജിദുൽ ഹറാമിൽ അസർ മുതൽ ഇശാ വരെ ഇഅ്തികാഫിരുന്ന് ആരാധനാ നിമഗ്നനായി കഴിഞ്ഞുകൂടാനും
മദീന മുനവ്വറയിൽ പരിശുദ്ധ റൗളക്ക് ചുറ്റും, വഹ്‌യ് ഇറങ്ങിയ സ്ഥലത്തും, ഭൂമിയിലെ സ്വർഗമെന്ന് പുണ്യ റസൂൽ വിശേഷിപ്പിച്ചിടത്തിലും തുടങ്ങി നിരവധി പവിത്ര സ്ഥലങ്ങളിൽ ഒരുപാടുകാലം സേവനം ചെയ്യാനും ഭാഗ്യം ലഭിച്ചവർ.
1978ൽ സി.എം വലിയുല്ലാഹ് അദ്ദേഹത്തിൻ്റെ വീട്ടിൽ വന്ന ഒരനുഭവം മക്കളിൽ നിന്ന് നേരിട്ടുകേട്ടിട്ടുണ്ട്.
പാതിരമണ്ണയിലെ പൗരപ്രമുഖനായ
കോലക്കണ്ണി സുബൈർ ഹാജിയുടെ വീട്ടിൽ വന്നതായിരുന്നു സി.എം. അവിടെ ചെന്ന് മാനു ഹാജി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു.
സൂഫിവര്യനും മാനു ഹാജിയുടെ പിതാവുമായിരുന്ന പാതിരമണ്ണ കുഞ്ഞീൻ മുസ്ലിയാർ ആരാധനയിൽ കഴിഞ്ഞു കൂടുന്നതിനായി വീടിനോട് ചേർന്ന് നിർമ്മിച്ച പള്ളിയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി. സി എം വന്നതറിഞ്ഞ് പലരും തറവാട്ടിലെത്തി പള്ളിക്ക് ചുറ്റും കൂടി.
ചായയും ബിസ്കറ്റും നൽകി മഹാനവർകളെ മാനു ഹാജി സ്വീകരിച്ചു. ബിസ്ക്കറ്റ് പാക്കറ്റ് കൈയ്യിൽ വാങ്ങിയ സിഎം അവിടെ കൂടിയവർക്കിടയിൽ വീതിച്ചു നൽകി.
പല സംസാരങ്ങൾ നടക്കുന്നതിനിടയിൽ മാനു ഹാജി സി എമ്മിനോട് പറഞ്ഞു:
'എനിക്ക് ഒരു ഹജ്ജുകൂടി ചെയ്യണമെന്നുണ്ട്; ദുആ ചെയ്യണം.'
മുമ്പു രണ്ട് ഹജ്ജ് ചെയ്തിട്ടുണ്ടായിരുന്നു.
"നിങ്ങൾക്ക് ഒരു ഹജ്ജല്ല; കുറേ ഹജ്ജ് ചെയ്യാനുള്ള തൗഫീഖ് ഉണ്ടല്ലോ" സി എം വലിയുല്ലാഹ് പറഞ്ഞു.
ആ വാക്ക് സത്യമായി പുലർന്നു.
അതിനുശേഷം പതിനെട്ട് ഹജ്ജുകളും എണ്ണമറ്റ ഉംറകളും ചെയ്യാനുള്ള സൗഭാഗ്യമുണ്ടായി മാനു ഹാജിക്ക്.
ജീവിതത്തിൻ്റെ സായംസന്ധ്യയിൽ പ്രവാസം നിർത്തി വീട്ടുവളപ്പിലെ പള്ളിയിൽ ആരാധനയുമായി കഴിഞ്ഞുകൂടി വിശ്രമജീവിതം നയിക്കുന്നതിനിടയിൽ അവർ വീണ്ടും പരിശുദ്ധ ഉംറ നിർവഹിക്കാൻ മക്കയിലെത്തി. ഒരു ഉംറ പരിപൂർണ്ണമായി നിർവഹിച്ചു. പിന്നെ ജിഅ്റാനയിൽ പോയി ഇഹ്റാം ചെയ്തു വന്നു. ത്വാവാഫു കഴിഞ്ഞ് സഅയ് ചെയ്യുന്നതിന് സഫയിലെത്തി. കൂടെയുള്ളവരോട് ഇപ്രകാരം പറഞ്ഞു: "ഞാൻ ഒന്ന് വിശ്രമിക്കട്ടെ, നിങ്ങൾ സഅയ് ചെയ്തോളൂ."
കൂടെയുള്ളവർ മർവയിൽ പോയി തിരിച്ചു സഫയിൽ എത്തുമ്പോൾ അല്ലാഹുവിൻ്റെ അലംഘനീയമായ വിധിക്ക് ഉത്തരം നൽകി പുഞ്ചിരി തൂകി കിടക്കുന്ന മാനു ഹാജിയെയാണ് അവർ കണ്ടത്. ആഗ്രഹിച്ചതുപോലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കപെട്ടു.
അവർ സമസ്തയെ സ്നേഹിച്ചു. സമസ്തയുടെ വേദികളിൽ നിറഞ്ഞുനിന്നു. മക്കളെ സമസ്തയുടെ സേവകരാക്കി.
#സമസ്ത_ഒരു_സംസ്കാരമാണ്
_നമുക്കത് കാത്തുസൂക്ഷിക്കാം_
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ