ഡോബഹാഉദ്ദീൻമുഹമ്മദ്നദ്‌വി Dr. Muhammed bahaudheen Nadwi faizy



🌿🌿ഡോബഹാഉദ്ദീൻമുഹമ്മദ്നദ്‌വി🌿🌿


🌂 skjmccജനറൽസെക്രട്ടറി
 ദാറുൽഹുദാഇസ്ലാമിക്യൂനിവേഴ്സിറ്റിവൈസ്ചാൻസുലർ

മതപണ്ഡിതരിൽ പ്രമുഖനും ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി വൈസ് ചാൻസലറുമാണ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി  മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ ജനനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കേന്ദ്രമുശാവറാംഗവുമാണ് അദ്ദേഹം. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൻറെ എഡിറ്റർ. തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപർ  ഇസ്ലാമിക് ഇൻസൈറ്റ് ഇന്റർനാഷണൽ ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയിൽ അംഗമാണ്.കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമാണ്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജ്യുക്കേഷൻ എക്സിക്യൂട്ടിവ് അംഗമാണ്

 🌔ജനനം_കുടുംബം

1951 ഏപ്രിൽ 22ന് മുഹമ്മദ് ജമാലുദ്ദീൻ മുസ്ലിയാരുടെയും പ്രമുഖ സ്വൂഫീവര്യൻ കൂരിയാട് തേനു മുസ്‌ലിയാരുടെ പുത്രി ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ ജനനം. മർഹൂം സി.എച്ച്. ഐദറൂസ് മുസ്‌ലിയാരുടെ മകൾ ഉമ്മുസലമ സഹധർമിണി.

 📙വിദ്യാഭ്യാസം

സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കേരളത്തിലെ പ്രമുഖ ഇസ്ലാമിക പാഠശാലയായ ജാമിഅ നൂരിയ്യ അറബിക് കോളേജ് പട്ടിക്കാട്, നദ് വത്തുൽ ഉലമ അറബിക് കോളേജ് ലക്നൌ, അലിഗഢ് മുസ്ലിം സർവകലാശാല, ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും പൂർത്തിയാക്കി.

🖊️സി.എച്ച് ഐദറൂസ് മുസ്ലിയാർ, ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലിയാർ, കോട്ടുമല അബൂബക്ർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വി, സഈദുർറഹ്മാൻ അഅ്ദമി, മുൻ ശൈഖുൽ അസ്ഹർ ഡോ. മുഹമ്മദ് സയ്യിദ് ത്വൻത്വാവി, ഈജിപ്ഷ്യൻ മുൻ ഗ്രാന്റ് മുഫ്തി ഡോ. അലി ജുമുഅ മുഹമ്മദ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് സെക്രട്ടറി ജനറൽ ഡോ. ജഅ്ഫർ അബ്ദുസ്സലാം, ഈജിപ്ഷ്യൻ ഔഖാഫ് മുൻ മന്ത്രി ഡോ. മഹ്മൂദ് ഹംദി സഖ്‌സൂഖ്, ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ജന. സെക്രട്ടറി ശൈഖ് രിഫ്അത്ത് മുജാഹിദ് മുതവല്ലി തുടങ്ങിയവർ പ്രധാന ഗുരുനാഥന്മാരാണ്

 👍🏻പദവികൾ

ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറാണ് ഡോ. നദ്‌വി. 2011 മെയ് മാസത്തിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്‍ലിം പണ്ഡിത സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പദവി ലഭിക്കുന്ന കേരളത്തിലെ പ്രഥമ ഇസ്‍ലാമിക പണ്ഡിതനും ഇദ്ദേഹം തന്നെ. കേരളത്തിലെ മുസ്‍ലിം പണ്ധിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽഉലമായുടെ ഉന്നതാധികാര സമിതി (മുശാവറ) അംഗം കൂടിയാണ് നദ്‍വി. ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയിലെ ഇസ്‍ലാമിക് സ്റ്റഡീസ് ഫാക്കൽറ്റി പുറത്തിറക്കുന്ന ഇസ്‍ലാമിക് ഇൻസൈറ്റ് ഇന്റർനാഷനൽ ജേണൽ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് ജേണലിൻറെ എഡിറ്റർ ഇൻ ചീഫ്, സന്തുഷ്ട കുടുംബം മാസിക തെളിച്ചം മാസിക  എന്നിവയുടെ മുഖ്യപത്രാധിപർ തുടങ്ങിയ പദവികളും വഹിക്കുന്നു. കേരളത്തിലെ മദ്റസാ അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന് സെന്ട്രൽ കൌണ്സിൽ ജനറൽ സെക്രട്ടറിയാണ്. ന്യൂഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് മുസ്ലിം സോഷ്യൽ സയന്റിസ്റ്റ്സ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, കേരള സർക്കാർ സംസ്ഥാന ടെക്സ്റ്റ് ബുക്ക് സ്റ്റിയറിംഗ് കമ്മിറ്റി (2002-2006), കേരള സർക്കാർ മദ്റസാ എജ്യുക്കേഷൻ ബോർഡ് (2004-2006)തുടങ്ങി നിരവധി സംഘടനകളിൽ അംഗമാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ്‌ കമ്മിറ്റി അംഗമാണ്. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപിൽ സിബൽ ചെയർമാനായുള്ള മോണിറ്ററിങ്‌ കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ്‌ നദ്‌വി തിരഞ്ഞെടുക്കപ്പെട്ടത്‌.
അള്ളാഹു ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ആമീൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search