#ശൈഖുനാ_എം_ടി_അബ്ദുല്ല_മുസ്ല്യാർ*
_#സമസ്ത_ജോയിന്റ്_സെക്രട്ടറി_
_#വിദ്യാഭ്യാസ_ബോർഡ്_ജനറൽ_സെക്രട്ടറി_
_#പരീക്ഷ_ബോര്ഡ്_ചെയര്മാന്‍_
_#ഫത്‌വ_കമ്മിറ്റി_കൺവീനർ_
ശൈഖുനാ സൈനുല്‍ ഉലമക്ക് ശേഷം കര്‍മ്മശാസ്ത്ര പണ്ഡിത ലോകത്തെ പകരം വെക്കാനില്ലാത്ത സൂര്യ തേജസ്സ് ആയിരക്കണക്കിന് ഫൈസി,ദാരിമി,യമാനി,റഹ്മാനി പണ്ഡിതരുടെ പ്രിയപ്പെട്ട ഗുരു വര്യര്‍,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ നിര നേതാക്കളില്‍ പ്രമുഖന്‍,വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി,
സമസ്ത സഹകാര്യദർശി,പരീക്ഷ ബോര്ഡ് ചെയര്‍മാന്‍ തുടങ്ങിയ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ്
ശൈഖുനാ എം.ടി ഉസ്താദ് തസവ്വുഫ് ,ത്വരീഖത്ത് വിഷയങ്ങളിലും ഉസ്താദിന്റെ പാണ്ഡിത്യം അപാരമാണ്.അത് കൊണ്ടാണല്ലോ ആലുവ ത്വരീഖത്ത് അടക്കമുള്ള പിഴച്ച ത്വരീഖത്തുകളില്‍ നിന്ന് കേരള ജനതയെ രക്ഷപ്പെടുത്തിയെടുത്തത് അവിടുത്തെ പഴുതില്ലാത്ത അന്വേഷണമാണ്...
ശംസുല്‍ ഉലമയുടെ പ്രിയ ശിഷ്യനായി വളര്‍ന്ന ശൈഖുനാ എം.ടി ഉസ്താദ് ശംസുല്‍ ഉലമയുടെ കൂടെ പട്ടിക്കാട് ജാമിഅയിലും നന്തി ദാറുസ്സലാമിലും മുദരിസായി സേവനമനുഷ്ഠിച്ചു.
ശംസുല്‍ ഉലമക്ക് ശേഷം നന്തിയില്‍ പ്രിന്‍സിപ്പാള്‍ ആയി വന്നതും ശൈഖുനാ തന്നെ.ശൈഖുനായുടെ കുടുംബം തന്നെ ഒരു വലിയ പണ്ഡിത കുടുംബമാണ്.മക്കളെല്ലാം പണ്ഡിതന്മാര്‍.ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുള്ള ശൈഖുനായുടെ ശിഷ്യരില്‍ പ്രമുഖര്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും
ഇര്‍ഫാനിയ്യ പ്രിന്‍സിപ്പാള്‍ ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് അടക്കമുള്ള മഹാന്മാരാണ്.
നിലവിൽ കടമേരി റഹ്മാനിയ്യ അറബി കോളേജ് പ്രൻസിപ്പാളാണ്
മനാന്‍തൊടി അലവിക്കുട്ടി മുസ്ല്യാരുടെയും ഫാത്വിമയുടെയും മകനായി 1950 മാര്‍ച്ച് 17-ന് ജനിച്ചു
20-5-1995നാണ് സമസ്ത കേന്ദ്ര മുശാവറയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്
ഗുരുനാഥന്മാര്‍ - ശംസുല്‍ ഉലമ ,കോട്ടുമല ഉസ്താദ്
സ്ഥാന നാമം- മുഹഖിഖുല്‍ ഉലമ
പഠിച്ച സ്ഥാപനങ്ങൾ
1. മങ്കട പള്ളിപ്പുറം ദർസ്
2. പട്ടിക്കാട് ജാമിഅ നൂരിയ്യഃ
3.വേളൂർ ജുമാ മസ്ജിദ്
വിനയത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും എളിമയുടെയും പ്രതീകങ്ങളായ ഈ പണ്ഢിത സുകൃതങ്ങള്‍ക്ക് നാഥന്‍ ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ