പിണങ്ങോട് അബൂബക്കർ സാഹിബ് വഫാതായി | Pinangod aboobackar

 


ബഹു. പിണങ്ങോട് അബൂബക്ർ സാഹിബിൻ്റെ വേർപാട് സൃഷ്ടിക്കുന്ന വിടവ് വലുതാണ്. ധിഷണയും നിലപാടും സമർപ്പണവും ചേർന്നതായിരുന്നു ബഹു. പിണങ്ങോട്. സംസാരവും എഴുത്തും വ്യക്തവും ശക്തവുമായിരുന്നു. ഏത് വിഷയം സംസാരിച്ചാലും ഏറെക്കുറെ സമ്പൂർണമായിരിക്കും അവതരണം. സൗമ്യനും മനുഷ്യ സ്നേഹിയുമായിരുന്ന അദ്ദേഹത്തിന് സമുദായത്തിൻ്റെ വിദ്യാഭ്യാസ നവോത്ഥാന വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സുന്നി അഫ്കാർ പ്രചാരണവുമായി ബന്ധപ്പെട്ട് വർഷം തോറും ജാമിഅ:യിൽ വരാറുണ്ടായിരുന്നു. SYS ൻ്റെയും SMF ൻ്റെയും നേതൃതലത്തിൽ അദ്ദേഹം നിറഞ്ഞ് നിന്നു. സമസ്തയുടെ നേതാവും  ഉലമാ - ഉമറാ ബന്ധത്തിൻ്റെ ശക്തനായ വാക്താവും സമുദായ രാഷട്രീയത്തിൻ്റെ സഹകാരിയുമായിരുന്നു. നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം.  അദ്ദേഹത്തിൻ്റെ സേവനങ്ങൾ നാഥൻ ഖബൂലാക്കട്ടെ. ഈ വിശുദ്ധ മാസത്തിലെ മരണം അദ്ദേഹത്തെ വിശുദ്ധനാക്കട്ടെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search