The mosque has the largest seating capacity in Kerala ALATHOORPADI Juma masjid

 The largest mosque in Kerala with the largest seating capacity is the Juma Masjid at Alathurpadi 7000 









കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ഒരേസമയം പ്രാർത്ഥിക്കാൻ കഴിയുന്ന മസ്ജിദ് ഇനി ആലത്തൂർപടി ജുമാ മസ്ജിദ് 7000 പേർക്ക് ഒരേ സമയം പ്രാർത്ഥന നടത്താം 

ഇന്നാണ് അഭിമാന സുദിനം. നൂറ്റാണ്ടിലേറെ പഴക്കമുള്ള  മഹല്ല് പള്ളി (മേൽമുറി ആലത്തൂർപടി) വൻ വിപുലീകരണത്തിന് ശേഷം ഇന്ന് തുറക്കും. AD 1886 (ഹിജ്റ 1302-1303) ൽ റജിസ്റ്റർ ചെയ്യപ്പെട്ട പള്ളിയിൽ ഹിജ്റ 1322 ലാണ് ജുമുഅ: ആരംഭിച്ചത്. മൂന്ന് വിപുലീകരണം മുമ്പ് നടന്നിട്ടുണ്ട്. ഏറ്റവും വലിയ വിപുലീകരണം ഇപ്പോഴാണ് നടന്നത്. രണ്ടായിരത്തിലധികം മഹല്ല് നിവാസികളും ആയിരത്തിലധികം വിദ്യാർഥികളും നൂറ് കണക്കിന് മുതഅല്ലിമുകളും നിരവധി യാത്രക്കാരും അന്യദേശ തൊഴിലാളികളും ഇവിടെ ജുമുഅ: യിൽ പങ്കെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് മേൽമുറി ആലത്തൂർ പടി. പള്ളിയാകട്ടെ പുകൾപെറ്റ ദർസ് കേന്ദ്രവും. ഇവിടെ പഠിക്കുകയോ പഠിക്കുകയോ ചെയ്തവരാണ് പ്രമുഖ പണ്ഡിതരിൽ അധികവും. ഖിലാഫത് നായകൻ നെല്ലിക്കുത്ത് ആലി മുസ്ലിയാർ, അരിപ്ര മൊയ്തീൻ മുസ്ലിയാർ, എൻ്റെ പിതാമഹൻ കാടേരി ഹസൻ മുസ്ലിയാർ, കിടങ്ങയം ഇബ്രാഹീം മുസ്ലിയാർ, എൻ്റെ മാതാമഹൻ അബ്ദുറഹ്മാൻ ഫള്ഫരി എന്ന കുട്ടി മുസ്ലിയാർ, കെ.കെ. അബൂബക്ർ ഹള്റത്, ഒ.കെ. സൈനുദ്ദീൻ മുസ്ലിയാർ, കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, എ.പി. മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ, എൻ. അബ്ദുറഹ്മാൻ മുസ്ലിയാർ കുമരംപുത്തൂർ, കാപ്പിൽ ഉമർ മുസ്ലിയാർ, പൊന്മള ഫരീദ് മുസ്ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ, എൻ്റെ ഗുരുവും അമ്മാവനുമായ ശൈഖ് അൻവർ അബ്ദുല്ല ഫള്ഫരി എന്നിവരെല്ലാം ഇവിടെ ദർസ് നടത്തിയിട്ടുണ്ട്. ഇരുപത് വർഷമായി ബഹു. സി.കെ. അബ്ദുറഹ്മാൻ ഫൈസി ഖാളിയും മുദരിസുമായി തുടരുന്നു. ഇരുനൂറിലധികം വിദ്യാർഥികൾ ദർസിൽ പഠിക്കുന്നുണ്ട്.


Which is the biggest mosque in Kerala? Alathurpadi dars juma masjid


കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം പള്ളി ? ആലത്തൂർപടി ജുമാമസ്ജിദ്

(11/ 04/2021) seating capacity 7000

(45000 square feet)



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search