ചിലരെങ്ക എന്തിനാ ഈ നാട്ടിൽ ഒരു skssf

 എന്തിനാ  സംഘടന????


ചിലരെങ്കിലും ചോദിക്കും " എന്തിനാ ഈ നാട്ടിൽ ഒരു  skssf ഒക്കെ...?!! നിങ്ങൾ ഇവിടെ ഏപ്പിയും ഈകെയും പറഞ്ഞു നടന്നോളിം...വെറുതെ നാട്ടുകാരെ തമ്മിൽ തല്ലിക്കാൻ...നിങ്ങൾ രണ്ട് കൂട്ടരും കണക്കാണ്..."  പലപ്പോഴും നമ്മുടെ പ്രവർത്തകർ തന്നെ ഇത് കേട്ട് മറുപടി ഇല്ലാതെ "ശരിയാണല്ലൊ" എന്ന അവസ്ഥയിലേക്ക് മാറും...


യഥാർത്ഥത്തിൽ എന്താണ് ഇവിടെ സംഭവിക്കുന്നത്..? നമ്മൾ ചിന്തിക്കാറുണ്ടൊ അഞ്ച് നേരം നിസ്കരിക്കാൻ നിൽക്കുമ്പോൾ ഈ നിസ്കാരവും അതിൽ ചൊല്ലേണ്ട കാര്യങ്ങളും എവിടെ നിന്നാ നമ്മൾ അറിഞ്ഞത്...എപ്പോഴെങ്കിലും ഖുർആൻ ഓതാൻ തുടങ്ങുമ്പോൾ ഇതൊക്കെ പഠിച്ചത് മദ്റസയിൽ നിന്നാണെന്ന് ചിന്തിക്കാറുണ്ടൊ...അതായത് ഒരു സാധാരണ മുസ്ലിം ആയി ജീവിക്കാൻ പഠിച്ചത് മദ്റസയിലെ ഉസ്താദ്മാരിൽ നിന്നല്ലേ...ഇനി ഈ മദ്റസയും അതിലെ പാഠപുസ്തകങ്ങളും ഉസ്താദ്മാരും വെറുതെ ഇവിടെ ഉണ്ടായിരുന്നതാണോ...ഒരിക്കലുമല്ല...തൊണ്ണൂറു വർഷങ്ങൾക്കപ്പുറം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു...സമൂഹത്തിൽ ഇസ്ലാമിന്റ്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പുതിയ ആശയങ്ങൾ കൂട്ടിച്ചേർത്തപ്പോൾ കേരളത്തിലെ മുസ്ലിംകൾക്ക് യഥാർത്ഥ ഇസ്ലാം പറഞ്ഞു കൊടുക്കാൻ സമസ്തയേ ഉണ്ടായുള്ളൂ...കേരളത്തിലുടനീളം മദ്റസകളും പ്രഭാഷണങ്ങളും വഴി ശരിയായ ഇസ്ലാം പറഞ്ഞു ജനങ്ങളെ ബോധ്യപ്പെടുത്തി...ഈ കാലയളവിൽ അന്നത്തെ ഉസ്താദ്മാർ ഒരുപാട് കഷ്ടപ്പെട്ടാണ് യഥാർത്ഥ  ദീൻ ഇവിടെ നിലനിർത്തിയത്... മദ്റസകളും അവിടേക്ക് ആവശ്യമായ പുസ്തകങ്ങളും പഠിപ്പിക്കാൻ പ്രാപ്തരായ ഉസ്ദാദ്മാരെയും സമസ്ത വിഭാവനം ചെയ്തു...അപ്പോൾ നമ്മൾ ഇന്ന് യഥാർത്ഥ മുസ്ലിം ആയി ജീവിക്കാൻ കാരണം ആരാണ്...?? അഞ്ച് നേരം നിസ്കരിക്കാനും ഖുർആൻ ഓതാനുമൊക്കെ കഴിയുന്നുണ്ടെങ്കിൽ പണ്ട് സമസ്തയുടെ പണ്ഡിതൻമാർ അനുഭവിച്ച ത്യാഗങ്ങൾ മാത്രമല്ലെ....?? ഈ വ്യത്യാസം മനസ്സിലാക്കാൻ സമസ്ത ഇല്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്ന് ചെന്ന് നോക്കിയാൽ മതി...പേര് കേട്ടാൽ നമ്മൾ വല്യ ഔലിയ ആണെന്ന് കരുതും പക്ഷേ ഫാതിഹ പോലും അറിയുകയുണ്ടാകില്ല...ഇതാണ് അവിടത്തെ അവസ്ഥ...അത് കൊണ്ട് സമസ്തയെ കുറിച്ച് മനസ്സിലാക്കുകയും പണ്ഡിതൻമാരെ ബഹുമാനിക്കുകയും ചെയ്യുക...അതിന്റെ ചാരം ചേർന്ന് സഞ്ചരിക്കുക...കാരണം ഈ പ്രസ്ഥാനത്തിന് വേണ്ടി കൊടി നാട്ടിയത് ജീവിതത്തിൽ ഒരു സുബഹി പോലും ഖളാആക്കാത്ത ബാഫഖി തങ്ങളായിരുന്നു...കണ്ണിയ്യത്തുസ്ദാദും ശംസുൽ ഉലമയും ഈ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചവരായിരുന്നു...എവിടെയും ഇസ്ലാമിന്റ്റെ നിലപാട് ശക്തമായി പറയുന്ന സമസ്ത ആണ് കേരള മുസ്ലിംകളുടെ അടിസ്ഥാന ശക്തി....ആ ഒരു ഭയമാണ് ഇസ്ലാമിന്റ്റെ ശത്രുക്കൾക്ക് എന്നും ഉള്ളത്...


അപ്പോൾ ചോദിക്കും " എന്നാൽ പിന്നെ സമസ്ത പോരെ എന്തിനാ എസ് കെ എസ് എസ് എഫൊക്കെ..." ഈ സമസ്തയുടെ വിദ്യാർഥി സംഘടന ആണ് ഈ എസ് കെ എസ് എസ് എഫ്...ഇതിലപ്പുറം വിശേഷണങ്ങൾ ഒന്നും വേണ്ട ആവശ്യം ഇല്ല...എന്നാൽ പോലും ചിലത് അറിഞ്ഞിരിക്കേണ്ടതുണ്ട്....ഈ വിദ്യാർഥി സംഘടന രൂപീകരിക്കപ്പെട്ടിട്ട് 32 വർഷം തികയുന്നു...എന്താണ് എസ് കെ എസ് എസ് എഫ് നാട്ടുകാർക്ക് വേണ്ടി ചെയ്തത്...?! 👇🏼👇🏼


 *സഹചാരി റിലീഫ് സെൽ* ...എല്ലാ വർഷവും റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച പള്ളിയിൽ നിന്ന് ബക്കറ്റ് ഉപയോഗിച്ച്  പിരിക്കുന്ന സംഖ്യ ആണ് സഹചാരിയുടെ നിലനിൽപ്പ്....പത്ത് വർഷം മുന്നേ പിരിവ് നടക്കുമ്പോൾ ആകെ ലഭിക്കുന്നത് വെറും നാല് ലക്ഷം രൂപയാണ്....എന്നാൽ ഈ വർഷം ലഭിച്ചത്  കോടി കണക്കിന് രൂപ...ഈ തുക മുഴുവൻ പാവപ്പെട്ട രോഗികൾക്ക് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാറാണ്...ഒരു തരത്തിലുള്ള പബ്ലിസിറ്റിയും ഇല്ലാതെ രോഗികൾക്ക് മനപ്രയാസം ഇല്ലാതെ അവർ മാത്രം അറിയുന്ന രീതിയിൽ ആണ് സഹായം നൽകുന്നത്...ഇന്ന് സഹചാരി വലിയൊരു സംഭവമായി മാറിക്കഴിഞ്ഞു... ആംബുലൻസുകളും ചികിത്സ സംവിധാനങ്ങളും ഇന്ന് സഹചാരിക്ക് കീഴിൽ നടക്കുന്നു...


 *വിഖായ* : ഇത് എന്താണ് എന്നു അറിയാത്തവർ നാട്ടിൽ ഉണ്ടാവില്ല...വിഖായ എന്താണെന്ന് മനസ്സിലാക്കാൻ രണ്ട് പ്രളയകാലം തന്നെ ധാരാളം...പ്രത്യേക ട്രൈനിംഗ് കിട്ടിയ ആയിരക്കണക്കിന് വളണ്ടിയർമാർ കേരളത്തിലെ മാധ്യമങ്ങളുടെയും അധികാരികളുടെയും ശ്രദ്ധ പിടിച്ചു പറ്റി...ജീവൻ മറന്നുള്ള സേവനങ്ങൾക്ക് ഒരുപാട് അംഗീകാരങ്ങൾ...


 *സ്റ്റെപ്* : കഴിവുള്ള വിദ്യാർഥികളെ പ്രത്യേക കോച്ചിംഗ് നൽകി ഐ എ എസുകാരാക്കാൻ നടത്തുന്ന പദ്ധതി...ഇതിനകം ഒരുക്കങ്ങൾ ഐ എ എസുകാർ...മികച്ച ഐ എ എസുകാരനുള്ള അവാർഡ് വരെ നേടിക്കഴിഞ്ഞു...മുസ്ലിംകൾക്കിടയിൽ നിന്ന് മതബോധമുള്ളവരെ ഭരണകേന്ദ്രങ്ങളിലേക്ക് നിയമിക്കുക എന്നതാണ് ലക്ഷ്യം...സ്കോളർഷിപ്പുകളും നൽകി വരുന്നു...


 *ട്രെൻറ്റ്* : ഇന്ന് ഇന്ത്യയിലെ ഏകദേശം യൂണിവേഴ്സിറ്റികളിലൊക്കെ ട്രെൻറ്റ് യൂണിറ്റ് പ്രവർത്തിക്കുന്നു...നമ്മുടെ നാട്ടിൽ നിന്ന് പഠിക്കാൻ പോകുന്ന വിദ്യാർഥികളെ എല്ലാ നിലയിലും സഹായിക്കുന്നു...സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാൻ സംരക്ഷണം നൽകുന്നു....


 *ക്യാമ്പസ് വിങ്* : മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന വിദ്യാർഥികളെ നല്ല മതബോധമുള്ളവരാക്കാൻ ക്യാമ്പസ് വിങ് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നു... ക്യാമ്പസിലെ വിദ്യാർഥികൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു....


 *ത്വലബാ* : മതവിദ്യാർഥീ കൂട്ടായ്മ....വിഷയങ്ങളിൽ സജീവമായി ഇടപെട്ടു ശക്തമായി മുന്നേറുന്നു....നൂറുകണക്കിന് അറബിക് കോളേജുകളും ദർസുകളും വിഭവശേഷിയായി സമൂഹത്തിൽ അവതരിക്കപ്പെടുന്നു....


 *ഇസ്തിഖാമ* : ആദർശ വിഷയങ്ങളിൽ മുജാഹിദ് ജമാഅത്ത് മറ്റു പ്രസ്ഥാനങ്ങളുടെ പേടി സ്വപ്നം...സംവാദ വേദികളിൽ എതിരാളികളെ ഉത്തരം മുട്ടിച്ചു മടക്കുന്നു...യഥാർത്ഥ  ഇസ്ലാമിക ആശയങ്ങൾ ഇവിടെ സധൈര്യം അവതരിപ്പിക്കപ്പെടുന്നു....


 *ഇബാദ്* : പഠിക്കാൻ ആഗ്രഹിക്കുന്ന സഹോദരസമുദായക്കാർക്ക് ഇസ്ലാമിൻറ്റെ പരിശുദ്ധമായ ആശയങ്ങൾ പകർന്ന് കൊടുക്കുന്നു....


 *എസ് കെ എസ് എസ് എഫ് സൈബർ വിങ്* : സമൂഹമാധ്യമങ്ങളിൽ ഇസ്ലാമിന്റ്റെ മുഖം...ആശയങ്ങൾ സൈബർ ലോകത്ത് വിനിമയം ചെയ്യുന്നു...വിഷയങ്ങളിൽ സജീവമായി ഇടപെട്ടു പ്രതികരിക്കുന്നു...


 *സത്യധാര* : നിലപാടുകൾ വ്യക്തമാക്കുന്ന മാസിക...ആരെയും ഭയക്കാതെ തുറന്നെഴുത്തുകളും ചൂണ്ടിക്കാട്ടലുകളും....


ഇത് പോലെ സമൂഹത്തിൽ ഇത്രയും സ്വാധീനമുള്ള വിദ്യാർഥി സംഘടന വേറെ ഏതുണ്ട്...?? കേരളത്തിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടന എന്നു വേറെ ആർക്കാണ് അവകാശപ്പെടാനാവുക...?? എസ് കെ എസ് എസ് എഫ് കേരളത്തിന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു...ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിന്നോക്ക മുസ്ലിംകൾക്ക് അടിസ്ഥാന വിദ്യാഭ്യാസവും മറ്റും സൗജന്യമായി കൊടുക്കുന്ന തിരക്കിലാണ് പ്രവർത്തകർ... പറയാനുള്ളത്  വാട്സ് ആപ്പ് പോസ്റ്റിൽ ഒതുങ്ങുന്നതല്ല...മേൽ പറഞ്ഞ ഒരു മേഖലയിൽ പെട്ടവർക്കും ഭൗതികമായി ഒന്നും ലഭിക്കുന്നില്ല എന്ന് മാത്രമല്ല സ്വന്തം കയ്യിൽ നിന്ന് വരെ ഒരു പക്ഷേ ചിലവാകുന്നുണ്ടാവും...പക്ഷേ അവർ ആഗ്രഹിക്കുന്നത് അല്ലാഹുവിൽ നിന്ന് ഉള്ള പ്രതിഫലം മാത്രം ആണ്...അവർക്ക് ധൈര്യമായി ഉള്ളത് നിഷ്കളങ്കരായ സാത്വികരായ പണ്ഡിതൻമാരുടെ പ്രാർഥന മാത്രമാണ്...ഇനി ചിന്തിക്കുക...എസ് കെ എസ് എസ് എഫ് നാട്ടുകാർക്ക് വേണ്ടി എന്താണ് ചെയ്തത് എന്ന്...ഈ മഹത്തായ പ്രസ്ഥാനത്തിന്റെ ഓരം ചേർന്ന് പ്രവർത്തിക്കുക...അത്കൊണ്ട് ഇഹലോകത്ത് നമുക്ക് ഒന്നും ലഭിച്ചേക്കില്ല...പക്ഷേ എല്ലാം പരലോകത്ത് അല്ലാഹു ഒരുക്കി വെച്ചിരിക്കും ( ഇ : അ ) 


അപ്പോൾ നാട്ടിലുള്ള മറ്റു സംഘടനയും ഇതേ പോലെ അല്ലെ...അവർ ബിരിയാണി കൊടുക്കുന്നുണ്ടല്ലൊ...അവർ ദുആ ചെയ്യുമ്പോൾ കരയുന്നുണ്ടല്ലോ...എന്നൊക്കെ ആകും സംശയങ്ങൾ...ഏതൊരു മഹല്ലും ആദ്യമേ സമസ്തയുടെ കീഴിലുള്ളതാവും...എന്നാൽ പിന്നീട് സമസ്തയിൽനിന്ന് പുറത്തേക്ക് പോയ ചില സംഘടനയുടെ ആളുകൾ ഇനി പള്ളിയിൽ ഞങ്ങളുടെ ആളുകൾ ഇമാമാകണം പ്രസിഡണ്ട് ആകണംഎന്നൊക്കെ പറഞ്ഞു മഹല്ലുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അവരെ എതിർക്കേണ്ടി വരും...കേരളത്തിലെ ധാരാളംമഹല്ലുകൾ ഇതിനു ഉദാഹരണം പറയാൻ ഉണ്ട്...ഇവരെ എതിർക്കാൻ മാത്രം ആണ് എസ് കെ എസ് എസ് എഫ് എന്നൊന്നും കരുതരുത്...മേലെ പറഞ്ഞ കാര്യങ്ങൾ ആണ് പ്രധാനം...പിന്നെ ആത്മീയ ചൂഷണവും മഹല്ലുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കലുംആരെങ്കിലും ചെയ്താൽ കേരളത്തിലെ മുസ്ലിംകളുടെ പൊതു സംരക്ഷകരെന്ന നിലയിൽ സമസ്തയുടെ വിദ്യാർഥി സംഘടന എന്ന നിലയിൽ നമ്മുടെ സംഘടന അത്തരം കാര്യങ്ങളെ ശക്തമായി എതിർക്കുക തന്നെ ചെയ്യും...


 *ഈ പ്രസ്ഥാനം ഇത് വരെ എവിടെയും അടിയറ വെച്ചിട്ടില്ല ...കാരണം ഇത് യഥാർത്ഥ ദീൻ ഇവിടെ നിലനിർത്താൻ ഉള്ള പ്രസ്ഥാനം ആണ്...അല്ലാഹു തൗഫീഖ് നൽകട്ടെ...ആമീൻ....*


മെമ്പർഷിപ്പ് ക്യാമ്പയിൻ നടന്നു കൊണ്ടിരിക്കുകയാണ്...

നിങ്ങൾ മെമ്പർഷിപ്പ് എടുക്കാൻ മറക്കല്ലേ.. ❗️❗️


*SKSSF*

💪💪💪

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search