സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിർദേശപ്രകാരം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ നിലവിൽ വന്ന സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (SNEC),
കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കി, മുസ്ലിം ന്യൂനപക്ഷത്തിൻ്റെ വിദ്യാഭ്യാസ-സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ്.
SSLC കഴിഞ്ഞവർക്ക് ഈ വർഷം SNEC മൂന്നു വിദ്യാഭ്യാസ സ്ട്രീമുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒന്ന്
ശരീഅ സ്ട്രീം
(ആൺകുട്ടികൾക്ക്)
മതമേഖലയിൽ ധിഷണയും അവഗാഹവുമുള്ള പ്രതിഭാശാലികളായ പണ്ഡിതരെ വാർത്തെടുക്കുന്ന പഠന രീതിയാണിത്. ആകെ എട്ടു വർഷം (2+ 4+2). ആദ്യ രണ്ടു വര്‍ഷം മതപഠനം, പ്ലസ്ടു എന്നിവയ്ക്കു പുറമെ SNEC വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള ബഹുഭാഷാ പഠനം. തുടർന്നുള്ള നാലു വര്‍ഷം മതപഠനം, യൂനിവേഴ്‌സിറ്റി ഡിഗ്രി എന്നിവയ്ക്കു പുറമെ ഫീല്‍ഡ് വര്‍ക്കുകളും വിദേശ ഫാക്കല്‍ട്ടികളുമായുള്ള പരിചയവവും. അവസാന രണ്ടു വര്‍ഷം മതപഠനം, യൂനിവേഴ്‌സിറ്റി പി.ജി എന്നിവയ്ക്കു പുറമെ വിവിധ പ്രൊജക്ട് വര്‍ക്കുകളും(മഹല്ല് ശാക്തീകരണം, സ്ഥാപന ഭരണം, സമൂഹ മാനേജ്‌മെന്റ്, കുടുംബ കൗണ്‍സിലിങ്) തിരഞ്ഞെടുത്ത വിഷയത്തില്‍ ഗവേഷണവും. പുതിയകാല വിഷയങ്ങൾ ക്ലാസിക്കല്‍ ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ വിശകലനം ചെയ്യുന്ന പഠനരീതിയും അഹ്ലുസ്സുന്ന റിസർച്ച് പ്രോഗ്രാമും
SNEC വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി മള്‍ട്ടി ലിംഗ്വല്‍ കമ്യൂണിക്കേഷന്‍ ട്രയിനിങ്ങും
നേതൃപാടവം, വ്യക്തിത്വം, സര്‍ഗശേഷി തുടങ്ങിയവ വികസിപ്പിക്കുന്ന ലൈഫ് സ്‌കില്‍ ട്രയിനിങും ഈ കോഴ്സിൻ്റെ പ്രത്യേകതയാണ്.
2-ഷീ സ്ട്രീം
(പെൺകുട്ടികൾക്ക്)
ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും തര്‍ബിയത്തും തസ്‌കിയത്തും നല്‍കി പണ്ഡിതകളെ വാര്‍ത്തെടുക്കുന്ന പഠന രീതിയാണിത്. ആകെ ഏഴു വർഷം (2+ 3 +2). ആദ്യ രണ്ടു വര്‍ഷം മതപഠനം, പ്ലസ്ടു, വിവിധ ഭാഷകള്‍ എന്നിവയ്ക്കു പുറമെ ഫീല്‍ഡ്/പ്രൊജക്ട് വര്‍ക്കുകള്‍. തുടർന്നുള്ള മൂന്നു വര്‍ഷം മതപഠനം, യൂനിവേഴ്‌സിറ്റി ഡിഗ്രി. അവസാന രണ്ടു വര്‍ഷം മതപ0നം, യൂനിവേഴ്സിറ്റി പി.ജി.
ആദ്യ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടുന്നവര്‍ക്ക് എക്‌സിറ്റ് സൗകര്യം. ഡിഗ്രി കഴിഞ്ഞാലും എക്‌സിറ്റ് സൗകര്യം. പുതിയ പ്രവേശനത്തിന് ലേറ്ററല്‍ എന്‍ട്രിയും. മതവിജ്ഞാനത്തോടൊപ്പം ആരോഗ്യ-അക്കാദമിക-മനശാസ്ത്ര മേഖലകളില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാനുതകുന്ന പഠനരീതിയും
SNEC വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി മള്‍ട്ടി ലിംഗ്വല്‍ കമ്യൂണിക്കേഷന്‍ ട്രയിനിങും
നേതൃപാടവം, വ്യക്തിത്വം, സര്‍ഗശേഷി തുടങ്ങിയവ വികസിപ്പിക്കുന്ന ലൈഫ് സ്‌കില്‍ ട്രയിനിങ്ങും ഇസ്ലാമിക് ഹോം സയൻസും ഈ കോഴ്സിൻ്റെ പ്രത്യേകതയാണ്.
3-ലൈഫ് സ്ട്രീം
(ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും)
മതബോധവും പ്രതിഭയുമുള്ള പ്രൊഫഷനലുകളെ വാര്‍ത്തെടുക്കുന്ന പഠന രീതിയാണിത്. ആകെ ഏഴു വർഷം (2+ 3+2). ആദ്യ രണ്ടു വര്‍ഷം പ്ലസ്ടുവിനു പുറമെ, മതബോധത്തിനു വേണ്ട അറിവുകളും വിവിധ മത്സരപരീക്ഷകള്‍ക്കു വേണ്ട ഊര്‍ജിത പരിശീലനവും. തുടർന്നുള്ള മൂന്നുവര്‍ഷം SNEC നേരിട്ടു നടത്തുന്ന കേന്ദ്രീകൃത ക്യാമ്പസില്‍ ഡിഗ്രി പഠനം. എക്‌സിറ്റ്, ലേറ്ററല്‍ എന്‍ട്രി സൗകര്യങ്ങള്‍. അവസാന രണ്ടു വര്‍ഷം പ്രമുഖ കേന്ദ്ര സര്‍വകലാശാലകളിലോ വിദേശ സര്‍വ്വകലാശാലകളിലോ പഠിക്കുക മുഖ്യലക്ഷ്യം. അല്ലാത്തവര്‍ക്ക് ടോപ്പ് മെയ്ക്കര്‍ കോഴ്‌സായി പി.ജി പഠനത്തിന് SNEC ക്യാമ്പസില്‍ അവസരം.
പ്രായോഗിക മതബോധം, ഇസ്ലാമിക ചരിത്രം, അനുഷ്ഠാനം, വിശ്വാസം തുടങ്ങിയവ ഉള്‍കൊള്ളുന്ന തിയോളജിക്കല്‍ കൗണ്‍സിലിങ്ങും
ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ യു.പി.എസ്.സി മേഖലയിലേക്കും എസ്.എസ്.സി, സി.ജി.എല്‍ തുടങ്ങിയ മേഖലയിലേക്കും പ്രാപ്തരായവരെ സൃഷ്ടിക്കുന്ന കരിക്കുലവും
ജൂനിയര്‍ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍ തുടങ്ങിയ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്ന പരിശീലനരീതിയും ഈ കോഴ്സിൻ്റെ പ്രത്യേകതയാണ്.
17 വയസ് കവിയാത്ത എസ്.എസ്.എൽ.സി, സമസ്ത മദ്റസ ഏഴ് /തത്തുല്യ യോഗ്യതയുള്ള
വിദ്യാര്‍ത്ഥികൾക്ക്
*2023 ഏപ്രില്‍ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം.*
*സമസ്ത നാഷനൽ എജ്യുക്കേഷൻ എന്‍ട്രന്‍സ് ടെസ്റ്റ് (SNEET)*
*2023 മെയ് 7*
*SNEC അപ്പ്ഡേഷന് സന്ദർശിക്കുക*
*websit*
*facebook*
*വാട്സ്ആപ്പ്*
Group 1
ഗ്രൂപ്പ് 2
ഗ്രൂപ്പ് 3
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ