ഹക്കീം മൗലവി ആദർശേരിയെ പുറത്താക്കാൻ ഉണ്ടായ കാരണങ്ങൾ, ആദർശ വ്യതിയാനങ്ങൾ


പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിധിക്കനുസരിച്ച് ഇസ്‌ലാമിക വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതും അതിനെതിരേ പ്രവര്‍ത്തിക്കുന്ന കക്ഷികളെ നിയമാനുസൃതം തടയുക എന്നതും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനമ...
Read more

11:42 AM

പരിശുദ്ധ അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ

വിധിക്കനുസരിച്ച് ഇസ്ലാമിക വിശ്വാസങ്ങളും

ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതും അതിനെതിരേ പ്രവർത്തിക്കുന്ന കക്ഷികളെ നിയമാനുസൃതം അടയുക എന്നതും സമസ്ത കേരള ഇയ്യതുൽ ഉലമയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ പ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു

നൂറ്റാണ്ട് പൂർത്തിയാക്കുന്ന സമസ്ത ഇതിനകം പുല

പിഴച്ച കക്ഷികൾക്കും വ്യക്തികൾക്കും എതിർ

തീരുമാനമെടുത്തിട്ടുണ്ട്. അതെല്ലാം

സത്യസന്ധമായിരുന്നുവെന്നത് കാലം തെളിയിച്ചതുമാണ്. 2022 നവംബർ ഒമ്പതിന് ചേർന്ന ബഹു. സമസ്ത

മുശാവറ ആദ്യശ്ശേരി അബ്ദുൽ ഹക്കീം ഫൈസിയെ സംബന്ധിച്ച് ഇപ്രകാരം തീരുമാനമെടുത്തു. 'പരിശുദ്ധ അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റ് ആശയാദർശങ്ങൾക്കും സമസ്തയുടെ

ഉദ്ദേശ്യലക്ഷ്യങ്ങൾക്കും വിരുദ്ധമായി പ്രചരണം

നടത്തുകയും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിൽ

ഏർപ്പെടുകയും ചെയ്തതായി സമസ്ത മുശാവറക്ക്

ലഭിച്ച രേഖാമൂലമുള്ള പരാതികളിൽ നിന്നും

ഇതുസംബന്ധമായി നിയോഗിച്ച സമിതിയുടെ

അന്വേഷണ റിപ്പോർട്ടിൽ നിന്നും ബോധ്യപ്പെട്ടതിന്റെ

അടിസ്ഥാനത്തിൽ അബ്ദുൽ ഹക്കീം ഫൈസി

ആരിയെ സമസ്ത കേരള ജംഇയ്യത്തുൽ

ഉലമയുടെ എല്ലാ ഘടകങ്ങളിൽ നിന്നും നീക്കം

ചെയ്യാൻ മുശാവറ യോഗം തീരുമാനിച്ചു.

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് 2023 ഏപ്രിൽ ഒന്നിന് ചേർന്ന സമസ്ത

കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ യോഗം

പ്രഖ്യാപിച്ചു. ഇസ്ലാമിക വിശ്വാസങ്ങൾക്ക്

വിരുദ്ധമായതും തിരുനബി(സ) തങ്ങളോടു

ബഹുമാനാദരവുകൾക്ക് നിരക്കാത്തതുമായ

കാര്യങ്ങൾ അദ്ദേഹം പ്രസംഗിച്ചതായി മുശാവറക്ക്

ബോധ്യപ്പെട്ടു. ഇതുകാരണം വിദ്യാർഥികളും സമൂഹവും വഴിപിഴക്കാൻ കാരണമാകുമെന്നും മുശാവറ വിലയിരുത്തി. നിസ്സുന്നത്തി വൽ മാസത്തിന്റെ

ആശയാദർശങ്ങൾക്കെതിരായി പ്രചാരണം നടത്തുക.

സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുക

ഇസ്ലാമിക വിശ്വാസങ്ങൾക്കെതിരായുള്ളതും

നബി(സ)യുടെ ബഹുമാനത്തിന് നിരക്കാത്തതുമായ

കാര്യങ്ങൾ പ്രസംഗിക്കുക. ഇതുമൂലം വിദ്യാർഥികളും

സമൂഹവും വഴിപിഴക്കാൻ കാരണമാവുക

എന്നിവയാണ് മേൽ തീരുമാനങ്ങൾക്ക്

ആധാരമായിട്ടുള്ളത്. മേൽ കാരണങ്ങളിൽ പ്രധാനമായ ചിലത് താഴെ കൊടുക്കുന്നു. 1 സി.ഐ.സി ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ

വീക്ഷണങ്ങളും ഉപദേശനിർദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന എടുത്തുകളയുകയുണ്ടായി. ഇതുസംബന്ധിച്ച് സമസ്ത ഇടപെട്ടപ്പോൾ സി.ഐ.സി പ്രസിഡന്റായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അത്

പുനഃസ്ഥാപിക്കാമെന്ന് സമസ്ത നേതാക്കൾക്ക് ഉറപ്പു

നൽകിയെങ്കിലും അതുസംബന്ധിച്ച് ഉത്തരവാദപ്പെട്ട

ചിലർ ചോദിച്ചപ്പോൾ അത് ഫ്രീസ് ചെയ്തിരിക്കുകയാണെന്നായിരുന്നു ഹക്കീം ഫൈസിയുടെ പ്രതികരണം. 2 ബഹു സമസ്ത കേരള ജംഇയ്യതുൽ ഉലമയുമായി സംഘടനാ ബന്ധം സ്ഥാപിക്കുകയും നാമനായുടെ

ആശയാദർശങ്ങൾ അനുസരിച്ചു നടത്തിവരുകയും

ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സമസ്ത നൽകിയ

നിർദേശങ്ങൾ തള്ളിക്കളയുകയും അതിനെതിരേ

മാനേജ്മെനക്കിടയിൽ പ്രചാരണം നടക്കുകയും 3 കാളികാവ് ബാപ്പുഹാജി വാഫി കാംപസിന് വേണ്ടി 15 ഏക്കർ സ്ഥലം വഖ്ഫായി നൽകാൻ തീരുമാനിച്ചപ്പോൾ അതിന്റെ ആധാരത്തിൽ ചേർക്കേണ്ട നിബന്ധനകൾ നിശ്ചയിച്ചുകൊടുക്കാൻ മർഹൂം കോട്ടുമല ബാപ്പു മുസ്ലിയാർ അടക്കമുള്ള സമസ്ത പ്രതിനിധികളെ സമീപിച്ചു. സമസ്ത പ്രതിനിധികൾ നിർദേശിച്ച നിബന്ധനകളിൽ

ചെയ്തു.

ഇപ്രകാരമുണ്ടായിരുന്നു : എന്തെങ്കിലും

തർക്കങ്ങളുണ്ടാകുകയാണെങ്കിൽ അക്കാര്യത്തിൽ

അന്തിമ തീരുമാനം സമസ്ത കേരള ജംഇയ്യതുൽ ഉലമ

കേന്ദ്ര മുശാവറയുടേതായിരിക്കുന്നതാണ്. ഈ

നിലയിൽ ആധാരം എഴുതിത്തയാറാക്കിയ ശേഷം

നീക്കീം ഫൈസി അതിനെ എതിർക്കുകയും
അവസാനം പാണക്കാട്ട് ചേർന്ന യോഗത്തിൽ അസ്

ചേർക്കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർബന്ധിക്കുകയുമുണ്ടായി. എന്നിട്ടും അത് ചേർക്കാതെ ആധാരം രജിസ്റ്റർ ചെയ്തപ്പോൾ ബാപ്പുഹാജിയെ പറഞ്ഞു സമ്മതിപ്പിച്ച് ഈ നിർദേശം മാറ്റിമറിച്ചു.

വാഫി വഫിയ്യ സർട്ടിഫിക്കറ്റിൽ "ത ഇശ്റഫി ജംഇയ്യത്തിൽ ഉലമാഇ ബി ഉമൂമി കോല" എന്ന് ചേർക്കാൻ മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഐകകണ്ഠേന തീരുമാനിക്കുകയും അതു നടപ്പിലാക്കാൻ ബഹു. തങ്ങൾ ഹക്കിം സിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും
ഇന്നുവരെ അത് നടപ്പാക്കാൻ ഹക്കീം ഫൈസി കൂട്ടാക്കിയിട്ടില്ല.

5 കാളികാവ് വാഹി കാംപസിൽ നടന്ന ഒരു അസംബ്ലിയിൽ ഹക്കീം ഫൈസി പറഞ്ഞതിങ്ങനെ: ' അല്ലാഹുവിന്റെ റസൂൽ(സ)ഇപ്പോൾ ഇവിടെ വരികയാണന്ന് വിചാരിക്കുക, എങ്കിൽ ശോഷിന്റെ പ്രസിഡന്റാണോ ലീഗിന്റെ പ്രസിഡന്റാണോ ആവുക?
ഇതിന്റെ മറുപടി അദ്ദേഹം തന്നെ പറഞ്ഞു: ഞാൻ പറയുന്നു ലീഗിന്റെ പ്രസിഡന്റ് ആയിരിക്കും ആവുക സദസിൽ ചിലർ ഇതിൽ ഇടപെട്ടപ്പോൾ ഹക്കീം ഫൈസി തിരുത്തി, നബി(സ) പുതിയ ഒരു ലീഗ് ഉണ്ടാക്കുകയാം ചെയ്യുക. ശ്രോതാക്കളിൽപ്പെട്ട ഒരാൾ പറയുന്നു. ഡാഷിന്റെ അർത്ഥം
സമസ്തയാണെന്ന് കുട്ടികൾക്കും മറ്റും ശരിക്കും വ്യക്തമായിരുന്നു. ഇത് അങ്ങേയറ്റം അപകടംനിറഞ്ഞതാണ്. അതോടൊപ്പം സമസ്തയെ
വളരെയധികം നിസാരമാക്കുന്നതുമാണ്.

5 അഹ്ലുസ്സുന്നത്ത് വൽജമാഅത്തിന്റെ
ആശയാദർശങ്ങൾക്ക് വിരുദ്ധമായ പ്രചാരണങ്ങൾ നടത്തി. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും അവ പ്രചരിച്ചിട്ടുണ്ട്. 'ദീനിൽ പ്രധാനമായി ലക്ഷ്യമാക്കുന്നത് രാഷ്ട്രീയമാണെന്നും ഖലാഫാഉർറാശിദ ങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് രാഷ്ട്രീയത്തിലാണെന്നും

ഇൽമിലും ഫിഖ്ഹിലും ദിക്റ് ദുആയിലും മറ്റു
ഇബാദത്തുകളിലുമായിരുന്നില്ലെന്നും സിദ്ദീഖ്(റ)വും ഉമർ(റ)വുമൊക്കെ വിശ്രമമില്ലാതെ പ്രവർത്തിച്ചതും ജീവിച്ചതും മരിച്ചതും ഇബാദത്തുകൾക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നും ഇക്കാര്യത്തിൽ വളരെ വലിയ പണ്ഡിതന്മാരുടെ നിലപാട് ആപൽക്കരമാണെന്നും ഹക്കീം ഫൈസി ഒരു പ്രസംഗത്തിൽ പറഞ്ഞു. മറ്റൊരു പ്രസംഗത്തിൽ,

നബിദിനാഘോഷത്തിന് വേണ്ടി ഒന്നോ രണ്ടോ ലക്ഷം രൂപയൊക്കെ ചെലവഴിക്കുന്നത് ധാർത്താണെന്ന് പറഞ്ഞു. മുസ്ലിം ലോകം ഇക്കാലമത്രയും അനുവർത്തിക്കുന്ന നിലപാടിനെതിരാണിത്. സുന്നത്തായ കാര്യം ധൂർത്താണെന്ന് പറയാൻ പറ്റില്ല.

സുന്നികളും ബിദ്അത്തുകാരും ഒരുമിച്ചുകൂടിയ ഒരു

സദസ്സിൽ വച്ച് ഹക്കീം ഫൈസി പ്രസംഗിച്ചതിന്റെ ചുരുക്കം ഇപ്രകാരമാണ് പുത്തനാശയക്കാരുമായുള്ള തർക്കങ്ങൾ കേവലം ശാഖാപരമായതാണ്. അവ നാല് മദ്ഹബുകൾക്കിടയിലെ അഭിപ്രായവ്യതാസം പോലെയാണ്. ഏതെങ്കിലും അഭിപ്രായമനുസരിച്ച്സ്വർഗത്തിൽ പോയാൽ മതിയല്ലോ....

7 ഇസ്ലാമിക വിശ്വാസത്തിനെതിരിൽ ഹക്കീം
ഫൈസി പ്രസംഗിച്ചു. വാഫി വിദ്യാർഥികൾക്ക്

നിഷ്പക്ഷമായി മതങ്ങളെ കുറിച്ചും ഇസങ്ങളെകുറിച്ചുമൊക്കെ പഠിപ്പിക്കുകയും ഏതാണ് ശരി എന്ന് തെരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർഥികൾക്ക് വളരെ നിഷ്കളങ്കമായി നൽകുകയും അങ്ങനെ അവർ പഠിച്ചു മുന്നോട്ടു പോകുകയും ചെയ്യുന്നു. ഇത

ബുദ്ധിയുടെ വാതായനങ്ങൾ തുറന്നുവയ്ക്കുന്ന പാഠ്യപദ്ധതിയാണ്. അടഞ്ഞ കുറേ ചിന്തകൾ ചൊല്ലിപഠിക്കുന്ന കോഴ്സ് എത്ര അപകടകരമായവാക്കുകളാണിത്. 
ഇത്തരം വാക്കുകൾ ഒരു മുസ്ലിമിൽ നിന്നുണ്ടായാൽ എന്തായിരിക്കും അവന്റെ അവസ്ഥ എന്ന് ചിന്തിക്കുക. 
8 "അല്ലാഹുവിന്റെ റസൂൽ 23 കൊല്ലം കൊണ്ട് 600 പേജാണ് പഠിച്ചതെങ്കിൽ നമ്മുടെ വഫിയ്യ
വിദ്യാർഥിനികൾ 5 കൊല്ലം കൊണ്ട് 12000 പേജുകൾ പഠിച്ചിട്ടുണ്ടാകും. അവർ റസൂലിനെക്കാൾ ഒരുപാട്ഇരട്ടി പഠിച്ചിട്ടുണ്ട്. ഒരു പ്രസംഗത്തിൽ ഹക്കീം ഫൈസിയുടെ വാക്കുകളാണിത്. ഇത് എന്തു കാര്യത്തിനു വേണ്ടി പറഞ്ഞതാണെങ്കിലും നബി(സ)യോടുള്ള ബഹുമാനാദരവിനോട് നിരക്കാത്ത പ്രയോഗങ്ങളാണ്. ഇത്തരത്തിലുള്ള ആദർശപരവും

സംഘടനാപരവുമായ പ്രശ്നങ്ങൾ ഹക്കീം ഫൈസിയിൽ നിന്ന് പിന്നീടും ഉണ്ടായിട്ടുണ്ട്. കേവലം അബദ്ധത്തിൽ സംഭവിക്കുന്നതല്ല അവ. ചിലത് മാത്രമാണ് മുകളിൽ കൊടുത്തത്. ഇതുകാരണം വിദ്യാർഥികളും സമൂഹവും വഴിപിഴക്കാൻ

ഇടയാകുമെന്നത് വ്യക്തമാണ്. അതുകൊണ്ടാണ്
സമസ്ത അദ്ദേഹത്തിനെതിരേ തീരുമാനംകൈകൊണ്ടത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search