ആദൃശ്ശേരി ഹംസകുട്ടി മുസ്ലിയാർ | Adrusheri Hamza Kutty musliyar


➖➖➖➖➖➖➖➖➖
താൻ ജനറൽ സെക്രട്ടറിയായിരിക്കുന്ന സമസ്തയുടെ സ്ഥാപനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിർദേശം നടപ്പിലാക്കുന്നതിനായി പ്രവർത്തിച്ചതിന്റെ പേരിൽ ഒരു വിഭാഗത്തിന്റെ വ്യാപക വേട്ടയാടലുകൾക്കും പരിഹാസങ്ങൾക്കും വിധേയനായ പണ്ഡിതനാണ് ഉസ്താദ് ആദൃശ്ശേരി ഹംസകുട്ടി മുസ്ലിയാർ

ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹം ആരാണന്നോ സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവന എന്താണന്നോ പലർക്കും അറിയില്ല

കേരളത്തിലെ പല മതസ്ഥാപനങ്ങളുടെയും വളർച്ചയിൽ ഇദ്ദേഹത്തിന്റെ ഇടപെടലുകളും സഹായ സഹകരണങ്ങളും ഉണ്ടായിട്ടുണ്ട്
വിദേശത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങൾ കേരളത്തിലെ മതസ്ഥാപനങ്ങളുടെ വളർച്ചക്ക് അദ്ദേഹം ഉപയോഗപ്പെടുത്തി
ഇന്ന് വളാഞ്ചേരി കാർത്തലയിൽ ഉയർന്ന് നിൽക്കുന്ന മർക്കസുത്തർബിയ്യത്തുൽ ഇസ്ലാമിയ്യയുടെ വളർച്ചയിൽ ഇദ്ദേഹത്തിന്റെ കഠിനപ്രയത്നവും ത്യാഗവും ആർക്കും വിസ്മരിക്കാൻ കഴിയില്ല

ഒരു കാലത്ത് കേരളത്തിലെ മത പ്രഭാഷണ സദസ്സുകൾ അടക്കിവാണ 
പ്രഭാഷണ കുലപതി ആയിരുന്നു 
ആദൃശ്ശേരി മുഹമ്മദ് മുസ്ലിയാർ 
അദ്ദേഹത്തിന്റെ പ്രഭാഷണം കൊണ്ട് കേരളത്തിൽ ആയിരക്കണക്കിന് പള്ളികളും മദ്രസകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്
അദ്ദേഹത്തിന്റെ പ്രഭാഷണ സദസുകളിൽ സഹോദരിമാർ സ്വർണ്ണാഭരണങ്ങൾ സംഭാവന നൽകാൻ മത്സരിക്കുകയായിരുന്നു
ക്രമേണ ചുറ്റ്മുറിയൻ മുസ്ലിയാർ എന്നപേരിൽ പ്രശസ്തനായിമാറി അദ്ദേഹം
അവസാന കാലങ്ങളിൽ കേരളത്തിലെ ആത്മീമ സദസുകളിലെ പ്രാർത്ഥനക്ക് നേതൃത്വം നൽകിയിരുന്നത് മുഹമ്മദ്‌ മുസ്ലിയാരായിരുന്നു

അദേഹത്തിന്റെ
ഇളയ സഹോദരനാണ്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പറും പ്രഗൽഭ പണ്ഡിതനുമായ
ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ

പോക്കാട്ടിൽ ബാപ്പുട്ടി ഹാജിയുടെയും തിത്തീരി ഹജ്ജുമ്മയുടെയും പന്ത്രണ്ടാമത്തെ മകനായിട്ടാണ് ഹംസകുട്ടി മുസ്ലിയാരുടെ ജനനം
പ്രാഥമിക പഠനം ആ ദൃശ്ശേരിയിൽ നിന്ന് തന്നെയായിരുന്നു എന്നാൽ അക്കാലത്ത് ആദൃശ്ശേരി വിദ്യാഭ്യാസരംഗത്ത് വലിയ പുരോഗതി കൈവരിച്ചിട്ടില്ലായിരുന്നു അതിനാൽ ജേഷ്ടൻ മുഹമ്മദ് മുസ്ലിയാർ ഇടപ്പെട്ട്
പ്രൈമറിവിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവുമൊക്കെ തൃശൂരിലായിരുന്നു

പിന്നീട് നാട്ടിൽ തിരിച്ചെത്തി മതപഠനം ആരംഭിച്ചു
ആദ്യം വളവന്നൂരിലെ ദർസിലാണ് ചേർന്നത് പിന്നീട് കാവതിക്കുളത്തും
കായംകുളം ഹസനിയ്യ അറബിക്കോളേജിലും പറയങ്ങാട്ട് ദർസിലും പഠനം നടത്തി 

സൂഫീവര്യനായ വളവന്നൂർ പരീക്കുട്ടി മുസ്ലിയാരും
ചെർള അബ്ദുറഹിമാൻ മുസ്ലിയാരും
ക്ലാരി മഹ്മൂദ് മുസ്ലിയാരുമൊക്കെ അദ്ദേഹതിന്റെ ദർസിലെ ഉസ്താദുമാരാണ്

ദർസ് പഠനത്തിന് ശേഷം വെല്ലൂർ ബാഖിയാത്തിലേക്കാണ് ബിരുദ പഠനത്തിനായി പോകുന്നത്.അവിടെ രണ്ട് വർഷം മുത്വവ്വലിൽ ചേർന്ന് അവിടെ നിന്ന് മികച്ച വിജയം കൈവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു
അക്കാലത്ത് അവിടെയുണ്ടായിരുന്ന പ്രധാന ഉസ്താദുമാർ കുട്ടി മുസ്ലിയാർ എന്നറിയപ്പെട്ടിരുന്ന അബ്ദുറഹ്മാൻ കുട്ടി ഫള്ഫരി, ശൈഖ് ഹസൻ ഹസ്റത്ത്, ബഖ്തിയാരി ഹസ്‌റത്ത്, മുഹമ്മദ്‌ ബ്നു അബ്ദുൽ വഹാബ് ഹസ്റത്ത് എന്നിവരാണ് 

ബാഖിയാത്തിലെ പഠനം പൂർത്തിയാക്കിയതിന്ന് ശേഷം ആദ്യമായി മുദരിസായത് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലാണ്.അന്നവിടെ നൂറിനടുത്ത് മുതഅല്ലിമുകൾ കിതാബോതാൻ ഉണ്ടായിരുന്നു.അദ്ദേഹം അവിടെ നിൽക്കുന്ന വെള്ളിയാഴ്ച്ചകളിൽ രാവിലെ കുളിച്ചൊരുങ്ങി വന്നതിന് ശേഷം അകത്തെ പള്ളിയിൽ വെച്ച് തസവ്വുഫിന്റെ ഗ്രന്ഥമായ ഇർഷാദുൽ യാഫിഈദർസ് നടത്തുമായിരുന്നു.ആ ദർസിൽ പൊന്നാനി പള്ളിയിൽ ജുമുഅക്ക് വരാറുള്ള പരിസര പ്രദേശങ്ങളിലെ ധാരാളം പണ്ഡിതന്മാർ പങ്കെടുത്തിരുന്നു. പുറങ്ങ് അബ്ദുള്ള മുസ്ലിയാരൊക്കെ അന്ന് ഹംസകുട്ടി മുസ്ലിയാരുടെ യാഫിഈ ദർസിൽ പങ്കെടുത്തിരുന്നു

രണ്ടാമത്തെ വർഷമായപ്പോൾ വലതു കയ്യിന് വീക്കം കൂടി അത് മന്താണെന്ന് പേടിച്ചു അവിടെ നിന്നും മാറി

ബാഖിയാതിൽ പഠിക്കുമ്പോൾ ഈരാറ്റുപേട്ടയിലുള്ള ചില സഹപാഠികൾക്ക് അദ്ദേഹം കിതാബോതി കൊടുത്തിരുന്നു.അവരുടെ നിർബന്ധത്തിന് വഴങ്ങി പൊന്നാനിയിൽ നിന്ന് ഈരാറ്റുപേട്ടയിലെ നൂറുൽഹുദ അറബിക് കോളേജിലേക്ക് പോയി. അപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ആ വിഷയത്തിൽ അൽ ബറാഹ് മാസികയിൽ അറബിയിൽ രണ്ട് ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു
അതിന് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു. ആ സമയത്ത് അത്തിപ്പറ്റ ഉസ്താദിന്റെ അനുജനായിരുന്ന അബൂബക്കർ ഈ അറബി ലേഖനത്തെ പ്രശംസിക്കുകയും ഗൾഫിലേക്ക് പോരാൻ നിർബന്ധിക്കുകയും ചെയ്തു.അങ്ങനെ 1974 ൽ പാസ്പോർട്ട്‌ എടുക്കുകയും 1976 ൽ വിസ അടിച്ച് ലഭിക്കുകയും ചെയ്തു.
അങ്ങനെ ആദ്യത്തെ രണ്ട് വർഷം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും 
പിന്നീട് ഖത്തീബാകാൻ ടെസ്റ്റ്‌ കൊടുക്കുകയും അറബികളല്ലാത്ത 40 പേരിൽ 39 പേർ പരാജയപ്പെട്ടപ്പോൾ ഹംസകുട്ടി മുസ്ലിയാർ മാത്രം വിജയിക്കുകയും ചെയ്തു.

 അങ്ങനെ അറബ് നാട്ടിൽ മലയാളിയായ ഹംസകുട്ടി മുസ്ലിയാർ 21 വർഷം ഖതീബായി ജോലി ചെയ്തു.1999 ജനുവരി ഒന്നിനാണ് ആ ജോലി അദ്ദേഹം ഉപേക്ഷിക്കുന്നത്.

നാട്ടിൽ എത്തിയ ശേഷം പൊട്ടച്ചിറ അൻവരിയ്യ അറബി കോളേജ് പ്രിൻസിപ്പളായും സേവനം തുടങ്ങി

 ആലുവായി അബൂബക്കർ മുസ്ലിയാരുടെ ശിഷ്യനായിരുന്ന ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു പൊന്നാനിയിൽ പേര് കോയക്കുട്ടി മുസ്ലിയാർ.പക്ഷെ ആളുകൾക്ക് അദ്ദേഹത്തെ മനസിലാക്കാൻ സമയമെടുത്തു ആദ്യമൊക്കെ അദ്ദേഹം ഒരു ഭ്രാന്തനാണ് എന്നായിരുന്നു ആളുകൾ തെറ്റിദ്ധരിച്ചിരുന്നത്. പക്ഷെ അദ്ദേഹം മഹാനായ വലിയ്യായിരുന്നു എന്ന് പിന്നീടാണ് ജനങ്ങൾക്ക് ബോധ്യമാകുന്നത്
എന്നാൽ വളരെ നേരത്തെ തന്നെ ഹംസകുട്ടി മുസ്ലിയാർ അദ്ദേഹത്തെ മനസിലാകുകയും ഇടക്കിടക്ക് അവരെ സന്ദർഷിക്കുകയും ചെയ്തിരുന്നു അദ്ദേഹത്തിൽ നിന്ന് ഹികമ് ദർസ് നടത്താൻ ഇജാസത് ലഭിച്ചു പിന്നീട് ഇജാസതുകളും ലഭിച്ചിരുന്നു 

മർഹൂം പാണക്കാട് പി.എം. എസ് എ പൂകോയ തങ്ങളുമായും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായൊക്കെ അബേധ്യമായ ബന്ധം ഹംസകുട്ടി മുസ്ലിയാർക്ക് ഉണ്ടായിരുന്നു
ലോക പ്രശസ്ത പണ്ടിതനായിരുന്ന ശൈഖ് അലിയ്യുൽ ഹാശിമിയുമായി ഹംസകുട്ടി ഉസ്താദിന് അടുത്ത ബന്ധമുണ്ടായിരുന്നു
  
തന്റെ ജേഷ്ടൻ മുഹമ്മദ്‌ മുസ്ലിയാരായിരുന്നു ഹംസകുട്ടി മുസ്ലിയാർക്ക് എല്ലാറ്റിലും മാതൃക

 പൊന്നാനിയിൽ ദർസ് നടത്തുന്ന കാലം
ഒരു ഇബാറത്ത് ശരിക്ക് മനസ്സിലാക്കാൻ കഴിയാതെ വല്ലാത്ത മാനസിക പ്രയാസത്തിലായിരുന്നു ഹംസകുട്ടി മുസ്ലിയാർ ആ ഭാഗം കെ. കെ അബ്ദുല്ല മുസ്‌ലിയാരോടും അലനല്ലൂർ ഉസ്താദിനോടും ഗുരുവര്യരായിരുന്ന ചേർള അബ്ദുറഹ്മാൻ മുസ്‌ലിയാരോടും ചോദിച്ചു നോക്കിയെങ്കിലും മനസ്സിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.അന്ന് വിളക്കത്തിരുന്ന് മുത്വാലഅ ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഉറങ്ങിപ്പോയി               
     ജ്യേഷ്ഠൻ മുഹമ്മദ് മുസ്ലിയാർ സ്വപ്നത്തിൽ വരികയും പൊന്നാനി അകത്തെ പള്ളിയിൽ ദർസ് നടത്തുമ്പോൾ സംശയത്തോടെ ദർസ് നടത്തുന്നത് ശരിയാണോടാ, ശറഹുൽ മുഹദ്ദബ് എടുത്ത് ആ ഭാഗം നോക്കെടാ എന്ന് പറയുകയും ചെയ്തു.
അങ്ങനെ ആ സംശയം നീങ്ങി

ഒരിക്കൽ ഖുതുബ ഓതുന്ന അബൂദാബിയിലെ ബോർഡറിലെ പള്ളിയിൽ ശൈഖ് സായിദ് വന്നു.ഭരണാധികാരികളും കരാർ പൂർത്തീകരണവും എന്നതായിരുന്നു അന്ന് ഖുതുബയുടെ വിഷയം.ഖുതുബ കഴിഞ്ഞപ്പോൾ ശൈഖ് സായിദ് വിളിക്കുകയും എന്ത് കൊണ്ടാണ് നിങ്ങൾ തലയിൽക്കെട്ട് ധരിക്കാത്തതെന്നും ചോദിച്ചു.എനിക്ക് തലയിൽക്കെട്ട് ധരിക്കാനറിയില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു.അദ്ദേഹം തന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് തലയിൽക്കെട്ട് കെട്ടാൻ പഠിപ്പിച്ചു
എന്ത് കൊണ്ടാണ് നിങ്ങൾ കോട്ട് ധരിക്കാത്തത് ശൈഖ് സായിദ് വീണ്ടും ചോദിച്ചു. ഇല്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു ഉടനെ അദ്ദേഹം വലിയ വില വിലവരുന്ന അദ്ദേഹത്തിന്റെ കോട്ട് കൊണ്ടുവരുവാൻ സെക്രട്ടറിയോട് കൽപ്പിച്ചു രാജ്യത്തെ എല്ലാ ഖത്തീബുമാരും ഖുതുബക്ക് കോട്ടിടണമെന്ന ഉത്തരവും പുറപ്പെടീച്ചു.
ഇങ്ങനെ നിരവധി അനുഭവങ്ങൾ അദ്ദേഹം തന്നെ പങ്ക് വെക്കാറുണ്ട്

ഒരു പുരുഷായുസിന്റെ സിംഹഭാഗവും സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്കായ് സംഭാവന നൽകി സമസ്ത എന്ന ഉമ്മത്തിന്റെ സംഘ ശക്തിക്ക് കരുത്ത് പകർന്ന് നിൽക്കുന്ന ഉസ്താദ് ഹംസകുട്ടി മുസ്ലിയാർക്ക് അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ.

FaceBook post click here 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search