അരിപ്ര മൊയ്‌തീൻ ഹാജി(ന മ) അറിവിന്റെ കരയും കടലും കടന്ന വിജ്ഞാന ദാഹി | സി കെ സ്വലാഹുദ്ദീൻ ഫൈസി അരിപ്ര | CK Aripra

       
        കേരളക്കര കണ്ട പണ്ഡിത മഹത്തുക്കളിൽ ആഗോള തലത്തിൽ ഗുരു ശിഷ്യ ബന്ധമുള്ള പ്രഗത്ഭനാണ് സമസ്തയുടെ ആദ്യ കാല മുശാവറ മെമ്പറായിരുന്ന അരിപ്ര സി.കെ മൊയ്‌ദീൻ ഹാജി . സൈദാലിഹാജി -ഖദീജ ദമ്പതികളുടെ മകനായി 1889 ലാണ് മഹാൻ ജനിക്കുന്നത് . പ്രസിദ്ധ ഖാരിആയിരുന്ന അബ്ദുൽ ഖാദിർ മൊല്ലയിൽനിന്നാണ് ഖുർആൻ പഠിക്കുന്നത്. പിന്നീട് ദർസ് പഠനത്തിലേക്ക് തിരിഞ്ഞു. ശൈഖ് അലിയ്യുത്തൂരി എന്നറിയപ്പെട്ട കട്ടിലശ്ശേരി ആലിമുസ്ലിയാർ,കൈപറ്റ കുഞ്ഞി മുഹ്‌യുദ്ധീൻ മുസ്‌ലിയാർ, കരിമ്പനക്കൽ അഹ്മദ് മുസ്ലിയാർ എന്നിവരാണ് മലബാറിലെ ഉസ്താദുമാർ.
         
         1911ൽ ഹജ്ജും ഉംറയും നിർവഹിക്കാനും വിജ്ഞാന സമ്പാദനത്തിനുമായി ഹിജാസിലേക്ക് പോയി.ഹജ്ജും ഉംറയും സിയാറത്തും നിർവ്വഹിച്ച അദ്ദേഹം മുതഅല്ലിമും മുഅല്ലിമുമായി മക്കയിൽ താമസിച്ചു.
          
           മുഹമ്മദ് സഈദ് ബാ ബസ്വീൽ ,ഉമർ ബിൻ അബീബകർ ബാജുനൈദ്, മുഹമ്മദ് സ്വാലിഹ് ബാഫള്ൽ, മുഹമ്മദ് സഈദ് യമനീ ,ശൈഖ് അബ്ദുള്ള സവാവി, ശൈഖ് അഹ്മദ് ശത്വാ, മുഹമ്മദ് ഹസ്ബുള്ളാഹിൽ മക്കി(ന മ )എന്നിവരാണ് മക്കയിലെ ഗുരുനാഥന്മാർ 
             
           രണ്ടു വർഷത്തിന് ശേഷം റസൂലുള്ളാഹിയിൽ നിന്നുള്ള നിർദേശ പ്രകാരം മദീനയിലേക്ക് പോയി. മഹാനവർകൾ തന്നെ വിവരിക്കുന്നു:-❤️"എന്റെ ഉമ്മാക്ക് വേണ്ടി ഹജ്ജ് നിർവഹിച്ച ശേഷം ഞാൻ ത്വായിഫിൽ പോയി ഇബ്നു അബ്ബാസ് തങ്ങളെ സിയാറത് ചെയ്ത് മക്കയിലേക്ക് മടങ്ങി പഠനം തുടർന്നു. ഒരു വെള്ളിയാഴ്ച രാവിൽ ഞാൻ മസ്ജിദുൽ ഹറാമിൽ ഉറങ്ങുമ്പോൾ നബി തങ്ങളെ സ്വപ്നം കണ്ടു. ഞാൻ കഅബയിലേക്ക് തിരിഞ്ഞു വുളൂ ചെയ്യുകയാണ്, എൻ്റെ കയ്യിൽ സംസമിന്റെ ബക്കറ്റുണ്ട്, അവിടെയാകെ പ്രകാശം പരക്കുന്നു. നബിയും സ്വഹാബത്തും വരുന്നു അവർക്ക് ബക്കറ്റ് കൊടുക്കൂ എന്ന് ഉസ്താദ് വിളിച്ചു പറഞ്ഞു. ഞാനത് റസൂലുള്ളാ(സ്വ)ക്ക് കൊടുത്തു ആ കാല്പാദങ്ങളിൽ വീണ് ചുംബിച്ചു. മദീനയിലേക്ക് പുറപ്പെടാൻ നബി തങ്ങൾ നിർദേശിക്കുന്നതായി എനിക്ക് തോന്നി. ഉസ്താദുമാരോട് സമ്മതം ചോദിച്ചു മദീനയിലേക്ക് പോയി. ജീവിത കാലം മുഴുവൻ അവിടെ കഴിയണമെന്നു തീരുമാനിച്ചു"❤️
             
          ശൈഖ് യാസീൻ ബിൻ അഹ്മദ്, ശൈഖ് അബുൽ അബ്ബാസ് അഹമ്മദ്, ലോകപ്രശസ്ത പണ്ഡിതനും നിരവധി കിതാബുകളുടെ രചയിതാവുമായിരുന്ന യൂസുഫ് നബ്ഹാനി, ഖലീൽ അഹമ്മദ് സഹാറൻപൂരി (ന മ )എന്നിവരാണ് മദീനയിലെ ഉസ്താദുമാർ .
           
            കുടുംബങ്ങളുടെ നിരന്തര ആവശ്യ പ്രകാരം ഉസ്താദുമാരോട് സമ്മതം ചോദിച്ചു ഇജാസത്തും ത്വരീഖത്തും സ്വീകരിച്ചു നാട്ടിലേക്ക് മടങ്ങി അരിപ്ര പള്ളിയിൽ ദർസ് തുടങ്ങി. ഒരു വർഷം കഴിഞ്ഞു ബാഖിയാത്തിലേക്കു പോയി. ബാനി ഹസ്രതടക്കമുള്ളവരുടെ ശിഷ്യത്വം സ്വീകരിച്ചു. വീണ്ടും നാട്ടിലേക്ക് മടങ്ങി വന്നു പാങ്ങ്, കക്കൂത് എന്നിവിടങ്ങളിൽ ദർസ് നടത്തി, ഖിലാഫത് സമരം ശക്തിപ്പെട്ട സമയമായിരുന്നതിനാൽ ദർസ് തുടരാൻ പ്രയാസമായപ്പോൾ വീണ്ടും ബാഖിയാത്തിലേക്ക് പോയി പഠനം തുടർന്നു. സനദും കോട്ടും തലപ്പാവും സ്വീകരിച്ചു നാട്ടിലേക്ക് മടങ്ങി ബേപ്പൂർ, മണ്ണാർക്കാട്, മേൽമുറി ആലത്തൂർപടി,തിരുരങ്ങാടി, വള്ളുവങ്ങാട്, കരുവാരക്കുണ്ട്, പൊന്നാനി, പുല്ലൂക്കര എന്നിവിടങ്ങളിൽ ദീർഘ കാലം ദർസ് നടത്തി.വാക്കിനും ദുആക്കും വലിയ ഫലമുണ്ടായിരുന്ന മഹാന് അമ്പംകുന്ന് ബീരാൻ ഔലിയ(റ)യുമായി അടുത്ത ബന്ധമുണ്ടായിരുന്നു.  
             
           മർഹൂം എടപ്പലം ബാപ്പുട്ടി മുസ്‌ലിയാർ,മർഹൂം കെ ടി മാനു മുസ്‌ലിയാർ, മർഹൂം കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, മർഹൂം ഷെയ്ഖ് ഹസ്സൻ മുസ്‌ലിയാർ,മർഹൂം av മാനുപ്പ മുസ്‌ലിയാർ,മർഹൂംp കുഞ്ഞാണി മുസ്‌ലിയാർ, മക്കളായ മുഹമ്മദ് മുസ്‌ലിയാർ, സഈദ് മുസ്‌ലിയാർ തുടങ്ങിയവർ ശിഷ്യന്മാരിൽ പ്രമുഖരാണ്. 
            
           പനങ്ങാങ്ങര എം ടി മൊയ്‌ദുണ്ണിയുടെ മകൾ കുഞ്ഞി ഫാത്തിമയാണ് ഭാര്യ.മർഹൂം മുഹമ്മദ് മുസ്‌ലിയാർ, ck സഈദ് മുസ്‌ലിയാർ (പ്രിസിപ്പൽ ആറാട്ടുപുഴ അസ്ലമിയ്യ )അബ്ദുറഹീം മുസ്‌ലിയാർ, അബ്ദുൽ ഖാദിർ മുസ്‌ലിയാർ (ദാറുൽ ഹുദാ യൂണിവേഴ്സിറ്റി, ചെമ്മാട് )എന്നിവർ ആൺമക്കളാണ്‌. 1958 മെയ് മാസത്തിൽ മരണപ്പെട്ട മഹാന്റെ ഖബ്ർ 
അരിപ്ര വേളൂർ പള്ളി ഖബറിസ്ഥാനിലാണ്. അള്ളാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ

   ✒️✒️ Ck സലാഹുദ്ധീൻ ഫൈസി അരിപ്ര

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search