ശൈഖുനാ കാടേരി മുഹമ്മദ് മുസ്ലിയാർ ന:മ

വിളക്കണഞ്ഞു

ഉസ്താദ് കാടേരി മുഹമ്മദ് മുസ് ലിയാർ അല്ലാവിൻ്റെ വിളിക്ക് ഉത്തരം നൽകി.സംഭവ ബഹുലമായ ഒരു വിശുദ്ധ ജീവിതത്തിന് തിരശീല വീണു. 
           സുകൃത ധന്യമായ ജീവിതം.ഒരു ഉഖ്റവിയ്യായ ആലിമിൻ്റെ എല്ലാ വിശേഷണങ്ങളും ഒത്തിണങ്ങിയ അപൂർവ്വ വ്യക്തിത്വം. എല്ലാ ഫന്നുകളിലും ആഴത്തിലുള്ള പാണ്ഡിത്യം. ആകർഷണീയവും ആർക്കും മനസ്സിലാവുന്ന രീതിയിലുമുള്ള അദ്ധ്യാപനം.കേൾവിക്കാരനിൽ മാറ്റം സൃഷ്ടിക്കുന്ന അനിതര സാധാരണമായ പ്രഭാഷണ ശൈലി.അപാരമായ വിനയം.കണിശമായ കൃത്യനിഷ്ഠത. നിരന്തരമായ വായന.ഒഴിവു സമയങ്ങളെല്ലാം ഇലാഹീ സ്മരണയിൽ മുഴുകിയ ജീവിതം. സ്വന്തം മക്കളേക്കാൾ ശിഷ്യൻമാരെ സ്നേഹിച്ച പ്രിയപ്പെട്ട ഉപ്പ.സമസ്തയെനെഞ്ചേറ്റി, സമുദായ  നന്മ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനത്തിന് സർവ്വ പിന്തുണയും നൽകി.മഹാന്മാരുമായി ആഴമേറിയ ആത്മ ബന്ധം.

       എല്ലാ ശഅബാനിലും ജീവിച്ചിരിക്കുന്ന മഹൽ വെക്തികളേയും മരണപ്പെട്ടവരുടെ ഖബറിടങ്ങളെയും സന്ദർശിക്കും.

       ഉസ്താദുൽ അസാതീ ദ് ഒകെ സൈനുദ്ദീൻ മുസ്ല്യാരുടെയും കരിമ്പന മുഹമ്മദ് മുസ് ല്യാരുടെയും അരുമ ശിഷ്യൻ.

യാത്രകളെ പെരുത്ത് ഇഷ്ടമായിരുന്നു. പലപ്പോഴും സഹയാത്രികനായിട്ടുണ്ട്.ഏറ്റവും ഒടുവിൽ ദക്ഷിണ കന്നഡയിലെ ബെൽതങ്ങാടിയിലേക്കായിരുന്നു യാത്ര.ശിഷ്യൻ സയ്യിദ് സൈനുൽ ബിദീൻ തങ്ങൾ നേതൃത്വം നൽകുന്ന ദാറുസ്സലാം അറബിക് കോളേജിലെ ദർസ് ഉൽഘാടനത്തിന് വേണ്ടിയായിരുന്നു ആ യാത്ര.വന്ദേ ഭാരത് ട്റൈനിലെ യാത്രയുടെ കൗതുകം എല്ലാവരെയും വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. എന്നാൽ സദാ ദിക്റിലും ഫിക്റിലുമായിരുന്നു.

      ശിഷ്യൻമാരുടെ ഉയർച്ചയിൽ സന്തോഷമായിരുന്നു. വീഴ്ചകളെ സ്നേഹപൂർവ്വം തിരുത്തുമായിരുന്നു.ഇടക്കിടെ ശിഷ്യ സംഗമങ്ങൾ നടക്കും. അതിലെല്ലാം നിര ന്തരം ഉണർത്തിയത് തഖ്വയിൽ അധിഷ്ഠിതമായ ജീവിതത്തെ കുറിച്ചായിരുന്നു. അപഥ സഞ്ചാരങ്ങൾക്കെതിരെയുള്ള താക്കീതുകളായിരുന്നു.

      വലിയ ധർമ്മിഷ്ടനായിരുന്നു അവിടന്ന്. കുടുംബങ്ങൾക്കും കുട്ടികൾക്കും സാധുക്കൾക്കും സാധ്യമായ സഹായങ്ങൾ നൽകി.ലളിതമായിരുന്നു ആ ജീവിതം.വെറുതെ നഷ്ടപ്പെട്ട ഒരു സെക്കൻ്റും ആ ജീവിതത്തിലുണ്ടാവാനിടയില്ല. അല്ലാഹുവിനെ ഏറെ ഇഷ്ടപ്പെട്ടു, അല്ലാഹു അവരേയും ഇഷ്ടപ്പെട്ടു.അല്ലാഹു നേരത്തേ അവനിലേക്ക് വിളിച്ചു. അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ, പരലോക ദറജ ഉയർത്തി നൽകട്ടെ

അബ്ദുല്ലത്തീഫ് ബാഖവി ഏലംകുളം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search