ത്വാഖ അഹമ്മദ് മൗലവി | മിർബാത്തിന്റെആത്മ വെളിച്ചം | Thaqa Ahmad Moulavi


മാലിക് ദീനാറിന്റ
കൊണ്ടനുഗൃഹീതമായ മണ്ണാണ് തളങ്കര, 
ഈ മണ്ണിൽ ഒരു ദേശത്തിന്റെ മഹാചരിത്രം പേറുന്ന ഖാസിയാർ കുടുംബം എന്ന തറവാട്ടിൽ ഇന്നലെകളുടെ പ്രതാപം നിലനിർത്തി മതസാമൂഹിക രംഗത്തെ ദീപമായി നിറഞ്ഞു നിന്നിരുന്നു താഖാ അഹ്‌മദ് മൗലവി എന്ന സ്വാത്വികനായ പണ്ഡിതൻ.

സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി വഫാത്തായിരിക്കുന്നു.

ഒമാനിലെ മിർബാത്ത് പ്രവിശ്യയിൽ ത്വാഖ എന്ന സ്ഥലത്തു പതിറ്റാണ്ടുകൾ ജോലി ചെയ്തിരുന്നു.
അത് കൊണ്ടാണ് പേരിനൊപ്പം 
'ത്വാഖാ'
എന്ന സ്ഥല നാമം ചേരുന്നത്.

അവിസ്മരണീയങ്ങളായ അനുഭവങ്ങള്‍ കൊണ്ട് വിശ്വാസികള്‍ക്ക് ആത്മീയ വിരുന്നൊരുക്കുന്ന പ്രദേശമാണ് മിര്‍ബാത്ത്. 
സലാലയില്‍നിും 74 കിലോമീറ്റര്‍ ദൂരമുണ്ട് ഈ തീരദേശ പട്ടണത്തിലേക്ക്. മുഹമ്മദ് ബിന്‍ ബാഅലവി (റ) വിന്റെ സാന്നിധ്യമാണ് മിര്‍ബാത്തിന് ആത്മീയ ഭാവം പകരുന്നത്. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള മിര്‍ബാത്തില്‍ വേറെയും നിരവധി മഹത്തുക്കള്‍ അന്തിയുറങ്ങുന്നു. 

 മുസ്‌ലിംകളുടെ നിത്യ ജീവിതത്തില്‍ പതിവാക്കി വരുന്ന ഹദ്ദാദ് റാത്തീബിന്റെ രചയിതാവ് അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങളുടെ 17 th
പിതാമഹനാണ്
മിർബത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന സ്വഹിബുൽ മിർബാത്.
ആ മസാറുമായി ആത്മീയ ബന്ധം ഉണ്ടായിരുന്നു
ത്വാഖ ഉസ്താദിനു

വിവിധ ഭാഷകളിൽ അഗാധമായ പരിജ്ഞാനം ഉണ്ടായിരുന്ന ത്വാഖ അഹ്‌മദ്‌ മൗലവിക്ക് നിരവധി ഒമാനി വിദ്യാർത്ഥികൾ ശിഷ്യന്മാരായി ഉണ്ടായിരുന്നു..

ഒമാനിലെ സലാലയിൽ 28 വർഷത്തെ പ്രവർത്തനത്തിനൊടുവിൽ നാട്ടിൽ തിരിച്ചെത്തി നാടിനും സമുദായത്തിനും വേണ്ടി ജീവിക്കുകയായിരുന്നു മഹാനവർകൾ. 

മംഗലാപുരം ഖാളിസ്ഥാനം മർഹും സി. എം ഉസ്ത‌ാദിന് ശേഷം ഉസ്താദ് വഹിച്ചു. 
ഈ ദേശത്തിന്റെ ഇസ്‌ലാമിക ചലനങ്ങളിൽ അവസാന വാക്കായ ത്വാഖ ഉസ്താദ് സമസ്തയും സുന്നത്ത് ജമാഅത്തിനും വേണ്ടി ജീവിതമുഴിഞ്ഞ് വെച്ചയാളായിരുന്നു.

 1947 ഓഗസ്റ്റ് 10 നാണ് മഹാന്റെ ജനനം.
ഖാസിയാർ മുഹമ്മദ് കുഞ്ഞി പിതാവും ചെമ്പരിക്ക സി. എം. ഉസ്‌താദിൻ്റെ സഹോദരി ആയിശ മാതാവുമാണ്. പ്രാഥമിക പഠനം നാട്ടിൽ നിന്ന് തന്നെയായിരുന്നു. ധാരാളം പണ്ഡിതന്മാർ ദർസ് നടത്തിയ സ്ഥലമാണ് തളങ്കര. പടന്നയിലെ മാവിലാട് കടപ്പുറത്തെ ദർസിൽ ആണ് ആദ്യം ഓതിയത്. 
യു. കെ ആറ്റക്കോയ തങ്ങളായിരുന്നു ഉസ്‌താദ്. 
ശേഷം പുതിയങ്ങാടിയിൽ സി. എം അബ്‌ദുല്ല മൗലവിയിൽ നിന്നും രണ്ട് മാസം ഓതി.

ശൈഖുന കെ കെ
അബ്‌ദുല്ല മുസ്‌ലിയാരുടെ അടുത്ത് പൊന്നാനിയിലെ മഊനത്തുൽ ഇസ്‌ലാം കോളേജിൽ പഠിച്ചു.
അവിടെ പഠിക്കുന്ന കാലത്ത് നാട്ടിക മൂസ മൗലവിയും മംഗലാപുരം ജബ്ബാർ മുസ്‌ലിയാരും അവിടെ സഹപാഠികളായിരുന്നു. 
ശേഷം ഒന്നര വർഷത്തോളം കൊടുങ്ങല്ലൂർ അഴീക്കോട് അൽ ഇർഷാദ് കോളേജിൽ പഠിച്ചു. ശുജായി മൊയ്തീൻ മുസ്ലിയാരുടെ കുടുംബത്തിൽ പ്പെട്ട ശുജാഇ മുഹമ്മദ് മൗലവിയായിരുന്നു അവിടുത്തെ പ്രധാന ഉസ്താദ്.

തുടർന്ന് ഉന്നത പഠനത്തിന് വേണ്ടി ദയൂബന്തിലെത്തി വിഖ്യാത മാപ്പിള കവിയായിരുന്ന ടി. ഉബൈദ് സാഹിബ് ഉസ്‌താദിനെ ഇതിന് വേണ്ടി വല്ലാതെ പ്രേരിപ്പിച്ചു. 
5 വർഷമവിടെ പഠിച്ചു. 
മൂന്ന് വർഷം നാട്ടിൽ പോലും വരാതെയാണ് അവിടെ നിന്നിരുന്നത്. ദയൂബന്തിൽ നിന്നും ഹദീസ്, മക്ക്ലൂഖാത്ത്, അദബ് തുടങ്ങിയ വിജ്ഞാന ശാഖകളിൽ പാണ്ഡിത്യം നേടി. ശൈഖുൽ ഹദീസ് ഫഖ്റുദ്ദീൻ അഹ്മദ്, അൻവർഷാ കാശ്മീരിയുടെ മകൻ അൻസർ ഷാ എന്നിവർ അവിടത്തെ പ്രധാന ഉസ്ത‌ാദുമാരായിരുന്നു.

ദയൂബന്തിൽ നിന്നും വന്നശേഷം കോട്ടയം തിരുനക്കര പള്ളിയിൽ ഖതീബും മുദരിസുമായി മൂന്ന് വർഷം സേവനമനുഷ്ഠിച്ചു.

ഇന്ത്യക്ക് പുറത്ത് പോയി പഠിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്ന മഹാനവർകൾ ഒരു നിമിത്തം പോലെ ഈജിപ്ത് അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. ഉസൂലുൽ ഫിഖ്ഹിൽ എം. എ ബിരുദം നേടുകയും അസ്‌ഹരിയാവുകയും ചെയ്തു‌.

ഈജിപ്തിൽ നിന്നും സലാലയിലെത്തി ആദ്യം ഒമാൻ പെട്രോളിയം മന്ത്രിയുടെ കമ്പനിയിൽ ജോലിയേറ്റു. അപ്പോൾ ത്തന്നെ തൊട്ടടുത്ത പള്ളിയിൽ ഖുതുബയും നിർവഹിച്ചു വന്നു. പിന്നീട് അവിടുത്തെ ഒമാൻ സുൽത്താന്റെ ഉമ്മ സലാലയിലെ ത്വാഖയിൽ ഒരു പള്ളി കെട്ടുന്നത്. അവിടെ ഖതീബായി ഉസ്താദ് നിയമിക്കപ്പെട്ടു. അന്ന് മുതൽ 28 വർഷം അവിടെ സേവനം ചെയ്തു. 

 പിന്നീട് സി. എം ഉസ്‌താദിന്റെ വഫാത്താനന്തരം മംഗലാപുരം ഖാസി സ്ഥാനം വഹിച്ചത്.

അല്ലഹു മഹാനെയും 
നമ്മെയും സ്വർഗ്ഗത്തിൽ ചേർക്കട്ടേ 
ആമീൻ 
ബഷീർ ഫൈസി ദേശമംഗലം 
-------------

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search