പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ തിരൂർക്കാട് | Professor K Aalikkutti Musliyar

ജനനം: 1945-ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കും മുറിയിൽ. 
പിതാവ്: തിരൂർക്കാട് കുന്നത്ത് മൂസ ഹാജി. മാതാവ്: ഇയ്യാത്തുട്ടി മാടമ്പി. പിതാമഹനായ കുന്നത്ത് ആലി ഹാജി യിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. 1952-ൽ ദർസീ രംഗത്തേക്ക് കടന്നു. ഇരുമ്പുഴി തെക്കുംമുറി ജുമാമസ്‌ജിദിൽ പെരിന്തൽമണ്ണ സൈതാലി മുസ്‌ലിയാർ, പുത്തനങ്ങാടി ജുമാമസ്‌ജിദിൽ വളപുരം കെ. ടി മുഹമ്മദ് മുസ്‌ലിയാർ, അരിപ്ര ജുമാമസ്‌ജിദിൽ അബ്ദുൽ ഖാദിർ എന്ന കായി മുസ്‌ലിയാർ, പടിഞ്ഞാറ്റുമുറി ജുമാമസ്‌ജിദിൽ പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാർ എന്നിവർ ക്കു കീഴിൽ ദർസ് പഠനം നടത്തി. 1964-ൽ പട്ടിക്കാട് ജാമിഅ: നൂരിയ്യയിൽ ഉപരിപഠ നത്തിനായി ചേർന്നു. നാലുവർഷം അവിടെ പഠനം നടത്തി. താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ, ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്‌ലി യാർ, കോട്ടുമല അബൂബക്ർ മുസ്‌ലിയാർ എന്നിവർ ഗുരുനാ ഥന്മാരായിരുന്നു. 1968-ൽ ജാമിഅയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം മീനാർകുഴിയിൽ ദർസ് ആരംഭി ച്ചു. ശേഷം ചെമ്മങ്കടവിൽ മുദരിസായി. 1979-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ മുദരിസായി നിയമിതനായി. 2003-ൽ പ്രിൻസിപ്പലായി തെരഞ്ഞെടുക്കപ്പെട്ടു. 2013-ൽ കാസർഗോഡ് ഖാളിയായി നിയമിക്കപ്പെട്ടു. 1986-ലാണ് സമസ്ത കേന്ദ്ര മുശാവറയിൽ അംഗമായത്. 2010-ൽ സമസ്ത സെക്രട്ടറിയായി. 2016-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആറാമത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റ്, സുന്നി അഫ്കാർ വാരിക ചീഫ് എഡിറ്റർ പദവി വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർ മാനുമായിരുന്നു. ആൾ ഇന്ത്യ പേഴ്‌സണൽ ലോ ബോർഡ്, മുസ്‌ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവായിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2026 ജൂലൈ 23 ന് വഫാത്തായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search