ഉള്ഹിയ്യതിലെ മാനവികത
മൃഗബലി (ഉള്ഹിയ്യത്) നിയമമാക്കിയത് വഴി നരബലി നിഷിദ്ധമാണെന്ന് യുക്തിപൂർവം അല്ലാഹു പഠിപ്പിക്കുകയായിരുന്നു. ഇബ്റാഹീം നബി (അ) യോട് പുത്രനെ അറുക്കുവാൻ കൽപ്പിക്കുകയും സമയമായപ്പോൾ നരബലി അരുതെന്ന് പറഞ്ഞ് മൃഗത്തെ നൽകുകയും ചെയ്തതിന്റെ യുക്തി അതാണ്. അല്ലെങ്കിൽ ആദ്യമേ ആടിനെ നൽകി അറുക്കവാൻ കൽപ്പിച്ചാൽ മതിയായിരുന്നു. സ്വശരീരവും കുടുംബവും അല്ലാഹുവിന് സമർപ്പിക്കാനുള്ള സന്നദ്ധത മുസ്ലിമിന് വേണമെന്ന പാഠവും ഇതിലൂടെ അല്ലാഹു പഠിപ്പിച്ചു. "അതിന്റെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവി ലേക്ക് എത്തുന്നില്ല; നിങ്ങളുടെ തഖ് വയാണ് അവനിലേക്ക് എത്തുന്നതെ"ന്ന ഖുർആനിക വചനത്തിൽ എല്ലാമുണ്ട്. മാത്രമല്ല, മൃഗത്തെക്കാൾ സ്ഥാനമുള്ളതും സംരക്ഷണം അർഹിക്കുന്നതും മനുഷ്യനാണെന്ന സന്ദേശവും ഈ ചരിത്ര സംഭവത്തിലുണ്ട്. മൃഗത്തിന്റെ പേരിൽ മനുഷ്യനെ കശാപ്പ് ചെയ്യുകയും ദൈവപ്രീതിക്ക് വേണ്ടി നരബലി നടക്കുകയും ചെയ്യുന്ന ഈ കാലത്ത് ഉള്ഹിയ്യത് നൽകുന്ന സന്ദേശം ചെറുതല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ