മുഹർറം പത്തിൻ്റെ പ്രത്യേകത |muharram 10 |Usthad Ziyaudheen Faizy Melmuri

ziyaudheen faizy melmuri 

മുഹർറം പത്ത് ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. അധർമകാരികളുടെ നാശത്തിന്റെയും അമ്പിയാക്കളുടെ വിജയത്തിന്റെയും ദിനം. പരീക്ഷണങ്ങളിൽ നിന്ന് അമ്പിയാക്കൾക്ക് മോചനം ലഭിച്ച ദിവസം. അതിനാൽ മുഹർറം പത്ത് നോമ്പനുഷ്ഠിക്കൽ ശക്തിയായ സുന്നത്താണ്. നബി (സ) പറഞ്ഞു: 'ആശൂറാ നോമ്പ് മുൻകഴിഞ്ഞ ഒരു വർഷത്തെ ദോഷങ്ങൾ പൊറുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു". റമളാൻ വ്രതം നിർബന്ധമാക്കുന്നതിന് മുമ്പ് ആശൂറാ നോമ്പ് നിർബന്ധമായിരുന്നുവെന്ന് ചില ഹദീസുകൾ സൂചിപ്പിക്കുന്നുണ്ട്. നാം മാത്രമല്ല, മുൻ കഴിഞ്ഞ ചില സമൂഹങ്ങളും ആശൂറാ നോമ്പ് അനുഷ്ഠിച്ചിരുന്നു. മദീനയിലെ ജൂതർ ഇത് അനുഷ്ഠിച്ചത് എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലുമുണ്ട്. ഈ വർഷം മുഹർറം പത്ത് വ്യാഴാഴ്ചയായത് കൊണ്ട് വ്യാഴംനോമ്പ് കൂടി നിയ്യത് വെച്ചാൽ രണ്ട് നോമ്പിന്റെ പ്രതിഫലം ലഭിക്കും (ഇ.അ). മുഹർറം ഒമ്പതിന് നോമ്പെടുക്കലും പ്രബല സുന്നത്താണ്. പതിനൊന്നിനുമുണ്ട് സുന്നത്ത്. മുഹർറം പത്തിന് കുടുംബത്തിന് ഭക്ഷണ വിശാലത ചെയ്യണമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അത് സുന്നത്താണെന്ന് നാല് മദ്ഹബിലെയും ഇമാമുമാർ വ്യക്തമാക്കിയിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search