ഉസ്താദ് മുഹമ്മദ് സഈദ് മുസ്ലിയാർ അരിപ്ര |റഊഫ് കണ്ണന്തളി



🌹🌹🌹🌹🌹🌹🌹🌹
 പ്രഗൽഭരായ അനേകം ഉസ്താദന്മാരുടെ ഗുരുവും സമസ്തയുടെ പഴയ കാല മുശാവറ മെമ്പറുമായിരുന്ന മർഹൂം അരിപ്ര മൊയ്തീൻ ഹാജിയുടെ  മകനാണ് സഈദ് മുസ്ലിയാർ

1936ൽ അരിപ്രയിലാണ് ഉസ്താദിന്റെ ജനനം  കരുവാരകുണ്ടിൽ പിതാവ് മൊയ്തീൻ ഹാജിയുടെ ദർസിൽ നിന്നാണ് ഓതി പഠിച്ചത് അവിടെ നിന്ന് തന്നെ സ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി 
എല്ലാ വിശയങ്ങളിലും അപാര പാണ്ഡിത്യമുണ്ടായിരുന്ന പിതാവിന്റെ ശിക്ഷണം സഈദ് മുസ്ലിയാരെ ഒരു തികഞ്ഞ പണ്ഡിതനാക്കി.
 ഇരുപതാം വയസിൽ വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബാഖവി ബിരുതം നേടി 
 മർഹും ആനക്കര c കോയക്കുട്ടി മുസ്ലിയാർ - മർഹൂംKKഅബ്ദുള്ള മുസ്ലിയാർ -മർഹും EK ഹസൻ മുസ്ലിയാർ -മർഹൂം വണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ -മർഹും okഅബ്ദു റഹിമാൻ കുട്ടി മുസ്ലിയാർ- മർഹൂം എടപ്പലം ബാപ്പുട്ടി മുസ്ലിയാർ -മർഹും KTമാനു മുസ്ലിയാർ -തുടങ്ങിയ അഗ്രേസ രരായ നിരവധി പണ്ഡിത മഹത്തുക്കൾ ബാഖിയാത്തിൽ സഈദ് മുസ് ലിയാരുടെ സഹപാഠികളായിരുന്നു.  KTമാനു മുസ്ലിയാർ സഈദ് മുസ്ലിയാരുടെ ഉറ്റ സുഹൃത്തായിരുന്നു. [ "അരിപ്രമൊയ്തീൻ ഹാജി ഉസ്താദ് എന്നെയും അദ്ദേഹത്തിന്റെ മകൻ സഈദ് മുസ്ലിയാരെയും ബാഖിയാത്തിൽ കൊണ്ട് പോയി അവിടത്തെ ഉസ്താദുമാരെ നേരിട്ട് ഏൽപ്പിച്ചു" എന്ന് KTമാനു മുസ്ലിയാർ ഓർമക്കുറിപ്പിൽ പറയുന്നു ] ശേഷം പിതാവിന്റെ കൂടെ പുല്ലൂക്കര യിൽ രണ്ടാം മുദരിസായി സേവനമാരംഭിച്ചു പിന്നീട് തുവ്വുര് - ചെമ്പ്രശേരി - ഒതുക്കുങ്ങൽ ഇഹ്യാ ഉസ്സുന്ന- പള്ളിപ്പുറം - കാച്ചിനിക്കാട് - എന്നീ സ്ഥലങ്ങളിൽ ദർസ് നടത്തി 1977 ൽ ഹജ്ജിന് പോയി  ഹജജും ഉംറയും സിയാറത്തുമായി പത്ത് വർഷം അവിടെ കഴിച്ച് കുട്ടി
1988ൽ മടങ്ങി എത്തി യത് മുതൽ 32 വർഷമായി  ആലപ്പുഴ ആറാട്ടുപുഴ അസ്ലമിയ്യ അറബി കോളേജിന്റെ പ്രിൻസിപ്പളായി ഇപ്പോഴും സേവനം തുടരുന്നു അരിപ്ര പള്ളിപ്പടിക്ക് സമീപം മനേങ്ങാട്ട് പറമ്പിലാണ് താമസം.
പുത്തനങ്ങാടിയിൽ ദീർഘകാലം ഖതീബായി സേവനം ചെയ്തിട്ടുണ്ട് ഒരു വർഷം അരിപ്ര മഹല്ല് ഖാസിയായിരുന്നു ഇപ്പോൾ മണ്ണാറമ്പ് മഹല്ല് ഖാസിയാണ് 
മർഹും അരിപ്ര മച്ചഞ്ചേരി അബ്ദുള്ള മുസ്ലിയാർ - സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ് ലാമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ ഉസ്താദ് MT അബ്ദുള്ള മുസ്ലിയാർ ck അബ്ദുൽ ഖാദർ മുസ്ലിയാർ അരി പ്ര-പെരിമ്പലം അഹമ്മദ് കുട്ടി മുസ്ലിയാർ - മർഹും അബ്ദുൽ ജബ്ബാർ ഫൈസി പാതിരിമണ്ണ- തുടങ്ങി പ്രകൽപരായ ധാരാളം പണ്ഡിതന്മാർ ജദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് കൂടാതെ അസ്ലമി ബിരുദ ധാരികൾ എല്ലാവരും സഈദ് മുസ് ലിയാരുടെ ശിഷ്യന്മാരാണ്
1961 ൽ വിവാഹിതനായി പെരിമ്പലം യൂസുഫ് ഫള്ഫരിയുടെ മകൻ മനത്തൊടി കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ മകൾ ആയിശയാണ് ഭാര്യ ഇദ്ദേഹത്തിന്റെ മക്കളും മരുമക്കളുമെല്ലാം പണ്ഡിതന്മാരും വലിയ മുദരിസുമാരുമാണ് മലപ്പുറം ആലത്തൂർ പടിയിൽ ദർസ് നടത്തുന്ന അരിപ്ര അബ്ദുറഹിമാൻ ഫൈസി - വല്ലപ്പുഴ കോളേജ് മുദരിസ് മുഹ്യദ്ദീൻ ഫൈസി -തിരൂർക്കാട് അൻവാർ കോളേജ് മുദരിസ് മുഹമ്മദ് ഫൈസി - മോളൂർ മുദരിസ് സ്വലാഹുദ്ദീൻ ഫൈസി എന്നിവർ സഈദ് മുസ്ലിയാരുടെ മക്കളാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ മുദരിസ് മുടിക്കോട് മദാരി ഉമർ ഫൈസി - അമ്മിനിക്കാട് മുദരിസ് കട്ടിലശ്ശേരി തായാട്ട് ഉമർ ഫൈസി  -കൊടുമുണ്ട മുദരിസ് വലിയ തൊടി ഉമർ ഫൈസി - വടക്കേതിൽ ഹബീബുള്ള മൗലവി - പാറമ്മൽ മുഹമ്മദ് ഫൈസി എന്നിവരാണ് മരുമക്കൾ [ ജാമാതാക്കൾ ]
നിരവധി ഭാഷകളിലും നൈപുണ്യമുണ്ട് ഉസ്താദ്‌റുകൾക്ക്
മഹാനായ തന്റെ പിതാവിൽ നിന്നും പകർന്ന് കിട്ടിയ ജ്ഞാന വെളിച്ചത്തെ തലമുറകൾക്ക് പകർന്ന് നൽകി കഴിഞ്ഞ എട്ടര പതിറ്റാണ്ടിന് സാക്ഷിയായ ഈ പണ്ഡിത കുലപതി പ്രായത്തിന്റെ അവശതകൾ വകവെക്കാതെ ഇന്നും നമുക്കിടയിൽ പ്രകാശം പരത്തുന്നു. പ്രത്യേകിച്ച് ഏതെങ്കിലും സങ്കടനകളിലോ ഭാരവാഹിത്വങ്ങളിലോ താൽപര്യമില്ലാതെ പൊതു രംഗത്തൊനും തീരെ പ്രത്യക്ഷപ്പെടാതെ  ഇൽമിലും ഇബാദത്തിലുമായി ഒതുങ്ങി കൂടി ഇങ്ങനെ ഒരാൾ നമുക്കിടയിൽ ഉള്ളത് അതികമാർക്കും അറിയാൻ ഇടയില്ല അത് കൊണ്ട് തന്നെ ഈ ജ്ഞാന കേസരിയെ സമുഹത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണ് ഈ കുറിപ്പിന് എന്നെ പ്രേരിപിച്ചത് . ഫോട്ടോ എടുക്കുന്നതിനോടും പ്രചരിപ്പിക്കുന്നതിനോടും താൽപര്യമില്ലാത്ത മഹാനവർകൾ ഇത് പൊറുക്കുമെന്ന് പ്രതീക്ഷിക്കുന്നു നാഥൻ ഈ പണ്ഡിത സ്രേഷ്ടർക്ക് ദീർഘായുസും ആ ഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ
✍️✍️✍️✍️✍️✍️✍️✍️
തയ്യാറാക്കിയത് - റഊഫ് കണ്ണന്തളി
.........................................

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search