തയ്യാറാക്കിയത്:
MT ശുക്കൂർ ഫൈസി
----------------------------------------------
തവണ ജുമുഅയും അനുവദനീയമല്ല.
٠٠٠ لانه لا يجوز افتتاح جمعه بعد جمعة و هذا لا خلاف فيه
ഒരു ജുമുഅക്ക് ശേഷം മറ്റൊരു ജുമുഅ ആരംഭിക്കൽ അനുവദനീയമല്ല. അഭിപ്രായ വിത്യാസമേ ഇല്ലാത്ത കാര്യമാണിത്.ശ: മുഹദ്ദബ് 488.
എന്നാൽ ഒരുമിച്ച് കൂടാൻ പ്രയാസമാക്കുന്ന ഘട്ടത്തിൽ ആവശ്യാനുസരണം പല സ്ഥലങ്ങളിൽ ആകാം.
والصحيح الجواز في موضعين واكثر بحسب الحاجة وعسر الاجتماع
(493)
ജമലിൽ പറയുന്നു.
لو كان في بلد سبعون رجلا بشرط الانعقاد لا يسعهم مكان واحد وانما يسع اربعبين فقط فصلي اربعون بمكان ثم الثلاثون الباقون مع عشرة من الاولين مکان اخر بعد صلاتهم اولا جاز
ഒരു നാട്ടിൽ നി ബന്ധനകളൊത്ത 70 പേർ ഉണ്ട്.എന്നാൽ 40 ആളുകളെ മാത്രമേ അവിടെ ജുമുഅ ക്കുള്ള സ്ഥലം ഉൾകൊള്ളുന്നുള്ളൂ. അവരിൽ 40പേർ ഒരു സ്ഥലത്ത് നിസ്കരിച്ചു. ബാക്കിയുള്ള 30 പേർക്ക് വേണ്ടി ആദ്യം നിസ്കരിച്ച 40ആളുകളിലെ 10
പേർ കൂടി ചേർന്ന് മറ്റൊരു സ്ഥലത്ത് ജുമുഅ നിസ്കരിച്ചാൽ അത് ജാഇ സാണ്.
ഒന്നിലധികം ജുമുഅ അനുവദനീയമാകുന്നത് പല സ്ഥലങ്ങളിലാണെന്നറിയിക്കുന്ന ധാരാളം ഇബാറത്തുകൾ വേറെയുമുണ്ട്.
തുഹ്ഫ അടക്കമുള്ള കിതാബുകളിലെ
فتجوز الزيادة ( التعدد) بحسب الحاجة
എന്ന ഇബാറത്തുകളുടെയും ഉദ്ധേശം പല സ്‌ഥലത്ത് ജുമുഅ എണ്ണമാകലാണ്.
കാരണം 1
മേൽ ഉദ്ധരിച്ച നവവീ ഇമാമിന്റെതടക്കം പൂർവ്വികരുടെ ഉദ്ധരണികൾ.
2
وعسر اجتماعهم
എന്നതിന്റെ ശേഷം ഒരേ ജുമുഅയിൽ അല്ലെങ്കിൽ ഒരേ സമയത്തിൽ എന്നൊന്നും പറയാതെ
في مکان واحد
എന്നാണ് പറഞ്ഞത്.അതായത് ഒരേ സ്ഥലത്ത് ഒരുമിച്ച് കുടൽ പ്രയാസമാകുക എന്നാൽ പ്രയാസമില്ലാതെ പല സ്ഥലത്തേ ഒരുമിച്ച് കൂടാൻ കഴിയൂ എന്ന് സാരം. ഒരു സ്ഥലത്ത് പല സമയങ്ങളിൽ ഒരുമിച്ച് കൂടുന്ന രൂപം അതിൽ വരുന്നില്ല. അപ്പോൾ فتجوز الزيادة
എന്ന ഇബാറത്തിന്റെ ഉദ്ദേശം പല സ്ഥലങ്ങളിൽ വർദ്ധിപ്പിക്കുക എന്നാകുമല്ലോ?
എന്നാൽ ആദ്യം പറഞ്ഞ ശറഹുൽ മുഹദ്ദബിന്റെ
ഇബാറത്തിൽ عسر الاجتماع
ന്റെ കൂടെ في مکان واحد
എന്ന് പറഞ്ഞില്ല, പറയേണ്ട ആവശ്യമില്ല. കാരണം അവിടെ جواز
ന്റെ കൂടെ في موضعين واکثر
എന്ന് വെക്തമാക്കി പറഞ്ഞിരിക്കുന്നു.
3
നബി (സ) യുടെയും ഖുലഫാഉ റാഷിദീങ്ങളുടെയും കാലത്ത് ഒരു സ്ഥലത്തേ ജുമുഅ നടത്തിയിട്ടുള്ളൂ (അഥവാ പല സ്ഥലത്ത് നടത്തിയിട്ടില്ല) എന്ന് തുഹ്ഫ പറഞ്ഞതിനെ കറിച്ച് പിന്നീട് തുഹ്ഫ തന്നെ പറയുന്നു. لما تقرر انها لم تتعدد في الزمن الاول
പല സ്ഥലത്തുള്ള തഅദ്ദു ദാണ് ഉദ്ധേശമെന്ന് ഇവിടെ വെക്തമാണല്ലോ?
4
തുഹ്ഫ പറയുന്നു
وجمعة حيث سافر الي بلد اخري او جاز تعد دها
മറ്റൊരു നാട്ടിലേക്ക് യാത്ര പോകുമ്പോഴോ തഅദ്ദുദ് അനുവദനീയമാകുമ്പോഴോ ജുമുഅ മടക്കി നിസ്കരിക്കൽ സുന്നത്താണ്. 2 / 262
എന്നാൽ ഇതേ ആശയം ഖൽയൂബി പറയുന്നത് കാണുക, ومنها الجمعة فيعدها جمعة من ادركها في محل اخر من بلده او غيرها
അവന്റെ നാട്ടിൽ വേറൊരു സ്ഥലത്തോ അല്ലെങ്കിൽ മറ്റൊരു നാട്ടിലോ ജുമുഅ എത്തിച്ചാൽ ജുമുഅ മടക്കി നിസ്കരിക്കൽ സുന്നത്താണ്.
തുഹ്ഫ തഅദ്ദുദ് ജാഇസാകുമ്പോൾ എന്ന് പറഞ്ഞതിനെ കുറിച്ച് ഖൽയൂബി ആ നാട്ടിൽ മറ്റൊരു സ്ഥലത്ത് എന്നാണ് പറഞ്ഞത്. അപ്പോൾ جواز التعدد
ന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമായല്ലോ?
5
ഖൽയൂബി അടക്കം പറയുന്നു.
ويقدم عند جواز التعدد من امامها افضل ثم من مسجدها اقدم ثم من محلها اقرب ثم من جمعها الثر
തഅദ്ദദ് ജാഇസായ സമയത്ത് ഏത് ജുമുഅ യെ മുന്തിക്കണം എന്ന് വിശദീകരിച്ചപ്പോൾ ഒരേ പള്ളിയിൽഒന്നിലധികം ജുമുഅ നടക്കുമ്പോൾ ഉള്ള രൂപം ഇതിൽ ഉൾപ്പെട്ടില്ല. കാരണം വ്യക്തമാണ്, തവണ ജുമുഅ جواز التعدد
ൽ ഉൾപ്പെടുന്നില്ല.
6
ജുമുഅ പോലുള്ള ഇബാദത്തുകളിൽ പൂർവ്വികരുടെ ചര്യ പ്രധാനമാണ്. ജുമുഅ നടന്ന സ്ഥലത്ത് വേറെ ജുമുഅ നടത്തിയ ചര്യ നമുക്ക് മുമ്പിലില്ല.
7
ജുമുഅ നടത്തുന്ന സ്ഥലത്ത് മറ്റൊരു ജുമുഅ ശറഇയ്യായി തസ്വവ്വുറാവുകയില്ല. കാരണം രാവിലെ മുതൽ അസർ വരെയെങ്കിലും ആ സ്ഥലം ഒരു ജുമുഅയുമായി ബന്ധപ്പെട്ടതാണ്.നേരത്തേ ജുമുഅയിലേക്ക് പോകൽ സുന്നത്താണ്. അസറിനു മുമ്പായി ജുമുഅ നിസ്കരിച്ചാൽ മതി. സമ്മതമുള്ള മഹ് സ്വൂരീങ്ങളായ മഅമൂ മീങ്ങളാണെങ്കിൽ അസർ വരെ ജുമുഅ നീട്ടിക്കൊണ്ട് പോകാം. ഇതാണ് ഫിഖ്ഹിന്റെ നിയമം. തിരക്ക് കാരണം ഈ ജുമുഅയിൽ പങ്കെടുക്കാനും എന്നാൽ മറ്റൊരിടത്ത് ജുമുഅ നടത്താനും കഴിയാത്തവർ വൈറ്റ് ചെയ്ത് നിൽക്കുന്നുണ്ടെങ്കിൽ അവരുടെ ജുമുഅ നഷ്ടപെടുത്തുമാറ് ജുമുഅ പിന്തിപ്പിക്കാനോ നീട്ടാനോ പടില്ല എന്ന രൂപത്തിൽ എവിടെയും ഫുഖഹാക്കൾاستثناء
ചെയതിട്ടില്ലല്ലോ?
8
ആവശ്യമില്ലാതെയും ജുമുഅ തഅദ്ദുദാകാം എന്ന് അഭിപ്രായമുള്ള മദ്ഹബുകൾ ഉണ്ടല്ലോ?
എന്നാൽ തവണ ജുമുഅ ഒരു മദ്ഹബിലും അനുവതനീയമല്ല.താജുദ്ദീനു സുബ് കി (റ) ഉദ്ധരിക്കുന്നു.
ان ذلك ( جواز جمعتين في مسجد واحد) باطل اجماعا
- ഒരു പള്ളിയിൽ രണ്ട് ജുമുഅ ബാത്വിലാണെന്നത് ഇജ്മാ ആണ് (ഫതാവാ സുബ് കീ 1/372).
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ