ശൈഖുനാ_കെ_ആലിക്കുട്ടി_മുസ്‌ലിയാർ shaikhul Jamia professor K Ali kutti musliyar | Skssfptmna |



ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ മരണത്തെ തുടർന്ന് 2016 ഫെബ്രുവരി 27നാണ് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ സമസ്തയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രിൻസിപ്പാൾ,തിരൂർക്കാട് അൻവാറുൽ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളജ് പ്രസിഡണ്ട്, വടകര ഹുജ്ജത്തുൽ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് എന്നിവയുടെ മുഖ്യഭാരവാഹിത്വം എന്നിവ വഹിക്കുന്നു. കൂടാതെ കാസറഗോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി, അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ദേശീയ സമിതിയംഗം എന്നീ സ്ഥാനങ്ങൾ കൂടി വഹിക്കുന്നു.

തൂലികാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആലിക്കുട്ടി മുസ്‌ലിയാർ സുന്നീ യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി അഫ്കാർ വാരിക, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിദ്ധീകരണമായ അൽ മുഅല്ലിം മാസിക, അന്നൂർ അറബി മാസിക, തിരൂർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാ നെന്ന് ഫോർ ഇസ്‌ലാമിക പ്രെപ്പഗേഷൻ പുറിത്തിറക്കുന്ന മുസ്‌ലിം ലോകം ഇയർ ബുക്ക് എന്നീ നാലോളം പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപനായും സേവനമനുഷ്ഠിക്കുന്നുണ്ട്. കേരള മുസ്ലിം ഡാറ്റാബാങ്ക് വെബ്‌പോർട്ടൽ ചീഫ് എഡിറ്ററാണ്. ആഗോള തലത്തിൽ ഇസ്‌ലാമിക മുന്നേറ്റം, പുണ്യ ഭൂമിയിലേക്ക് എന്നീ പുസ്തകങ്ങളും ഹജ്ജിനെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ആലിക്കുട്ടി മുസ്്‌ലിയാര്‍ 2010 മുതല്‍ സമസ്തയുടെ ജോ. സെക്രട്ടറിയുമാണ്

സമസ്തയുടെ കര്‍മ്മ രംഗത്തേക്ക് ഉസ്താദ് കടന്ന് വരുന്നത് 1970 ല്‍ പെരിന്തല്‍ മണ്ണ താലൂക്ക് സമസ്ത ജനറല്‍ സെക്രട്ടറി യാവുന്നതോടെയാണ്...

മൂസ ഹാജി – ബിയ്യാത്തു കുട്ടി എന്നീ ദമ്പതികളുടെ മൂത്തമകനായി 1945 ലാണ് അദ്ധേഹത്തിന്‍റെ ജനനം. 1965 ല്‍ അമ്മാവന്‍ മമ്മുക്കുട്ടി ഹാജിയുടെ മകളായ ഫാത്വമയെ വിവാഹം ചെയ്തു. മൂസ ഫൈസി, അബൂബക്കര്‍, സൈനബ, ഖദീജ, മൈമൂന, മറിയം, ഹഫ്‌സ എന്നിവര്‍ മക്കളാണ്.

#ക്രോഡീകരണം

1945 ൽ ജനനം
1965 ൽ വിവാഹം
പളളി ദ൪സുകളിലെ നിരവധി വ൪ഷത്തെ പഠന ശേഷം ജാമിഅഃയിൽ ഉപരി പഠനം.
14 ാം വയസ്സിൽ സ്വന്തം മഹല്ലിലെ ഖത്വീബ് സ്ഥാനം.
20 ാം വയസ്സിൽ ഖാസി സ്ഥാനം.
1965  വിവാഹം
1968 ഫൈസി ബിരുദം.
1970 സമസ്ത താലൂക്ക് ജന സെക്രട്ടറി.
1976 മലപ്പുറം ജില്ലാ സെക്രട്ടറി.
1978  ഓസ്ഫോജന സെക്രട്ടറി.
1979 ജാമിഅഃ മുദരിസ്.
1986 സമസ്ത കേന്ദ്ര മുശാവറ അംഗം
1991 SYS ജന സെക്രട്ടറി.
2003 ജാമിഅഃ പ്രിൻസിപ്പാൾ സ്ഥാനം.
2010 സമസ്ത ജോയിൻ സെക്രട്ടറി
2016 സമസ്ത ജനറൽ സെക്രട്ടറി

വിനയത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും എളിമയുടെയും പ്രതീകങ്ങളായ ഈ പണ്ഢിത സുകൃതം
 നാഥന്‍ ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search