അയാ സോഫിയ' (ഹാഗിയ സോഫിയ) യിൽ വീണ്ടും ബാങ്കൊലി ഉയർന്നപ്പോൾ |. ളിയാഉദ്ദീൻ ഫൈസി മേൽമുറി



✍️.  | Ziyaudheen faizy |


86 വർഷങ്ങൾക്ക് ശേഷം 'അയാ സോഫിയ' (ഹാഗിയ സോഫിയ) യിൽ വീണ്ടും ബാങ്കൊലി ഉയർന്നപ്പോൾ തുർക്കിയുടെ അഭിമാനവും നഷ്ടപ്രതാപവും വീണ്ടും ഉയർന്നു. മതേതരത്വത്തിന്റെ പേരിൽ ഇസ് ലാമിക വിരുദ്ധ പരിഷ്കരണം നടപ്പാക്കിയ കമാൽ അതാതുർക്ക് 1934 ൽ മ്യൂസിയമാക്കിയ പള്ളിയാണ് ബൈസന്റീനിയൻ - ഓട്ടോമൻ കലകളുടെ സമ്മേളനമായ അയാ സോഫിയ. ഇസ്താംബൂളിന്റെ ആകർഷണവും തുർക്കിയുടെ അഭിമാനവുമാണ് അത്. AD 537 ൽ കൃസ്ത്യൻ പള്ളിയായി നിർമിച്ച കെട്ടിടം മുഹമ്മദ് അൽ ഫാതിഹ് (റ) സ്വന്തം ധനത്തിൽ നിന്ന് വൻ തുക കൊടുത്ത് അവകാശികളിൽ നിന്ന് വാങ്ങി പള്ളിയായി വഖ്ഫ് ചെയ്യുകയായിരുന്നു. അമേരിക്കയുടെയും ഗ്രീസിന്റെയും എതിർപ്പ് വക വെക്കാതെയാണ് ജൂലൈ പത്തിന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ പള്ളി വീണ്ടും വിശ്വാസികൾക്ക് തുറന്ന് കൊടുത്തത്. പള്ളി മ്യൂസിയമാക്കിയ നടപടി നിയമ വിരുദ്ധമാണെന്ന് തുർക്കി സുപ്രിം കോടതി ഈയിടെ വിധിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search