ജാമിഅഃ നൂരിയ്യഃ ഫൈനല്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു


 
പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃയുടെ ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജനറല്‍, തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് ഫാക്കല്‍റ്റികളിലായി 295 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കോവിഡ് പശ്ചാതലത്തില്‍ സംസ്ഥാനത്തും പുറത്തുമായി പത്ത് കേന്ദ്രങ്ങളിലായാണ് ജാമിഅഃയുടെ ഫൈനല്‍ പരീക്ഷ നടന്നത്. 
ജനറല്‍ വിഭാഗത്തില്‍ മുഹമ്മദ് ഇസ്മാഈന്‍ s/o അബ്ദുല്ല ദാരിമി മണ്ണാര്‍ക്കാട് ഒന്നാം റാങ്കും മുഹമ്മദ് ഹിബതുല്ല s/o അബ്ദുല്‍ അസീസ് ദാരിമി മാരായമംഗലം രാണ്ടാം റാങ്കും മുഹമ്മദ് ഇര്‍ഷാദ് s/o അബ്ദുല്‍ റാഫിഹ് ഏറിയാട് മൂന്നാം റാങ്കും, തഫ്‌സീര്‍ ഫാക്കല്‍റ്റിയില്‍ ജുബൈര്‍ ടി.കെ s/o ഹംസ ഫൈസി കരുവാരക്കുണ്ട് ഒന്നാം റാങ്കും ശിഹാബുദ്ദീന്‍ കെ.എം s/o മഹ്മൂദ് മുസ്‌ലിയാര്‍ മഞ്ച്വേശരം രണ്ടാം റാങ്കും അതീഖുറഹ്മാന്‍ കെ. s/o ശംസുദ്ദീന്‍ മാമ്പുഴ മൂന്നാം റാങ്കും, ഫിഖ്ഹ് ഫാക്കല്‍റ്റിയില്‍ അബ്ദുല്‍ ബാരി s/o മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അഞ്ചച്ചവിടി ഒന്നാം റാങ്കും സുഫ്‌യാന്‍ കെ അടക്കാക്കുണ്ട് രാണ്ടാം റാങ്കും മിന്‍ഹാജ് ഗസ്സാലി s/o ഇബ്രാഹീം റിപ്പണ്‍ മൂന്നാം റാങ്കും, ഹദീസ് ഫാക്കല്‍റ്റിയില്‍ സല്‍മാനുല്‍ ഫാരിസ് s/o ഹസൈന്‍ ചുങ്കത്തറ ഒന്നാം റാങ്കും മുഹമ്മദ് സിദ്ദീഖി പി.സി s/o മായിന്‍ ഫൈസി കിഴിശ്ശേരി രണ്ടാം റാങ്കും സിറാജുല്‍ മുനീര്‍ സി s/o ഉസ്മാന്‍ പുത്തനങ്ങാടി മൂന്നാം റാങ്കും കരസ്ഥമാക്കി.
59 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും 60 വിദ്യാര്‍ത്ഥികള്‍ക്ക് സെകന്റ് ക്ലാസും ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search