പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 58 ാം വാര്‍ഷിക 56 ാം സനദ്ദാന സമ്മേളനത്തിനം ഇന്ന് (വെള്ളി) തുടക്കം കുറിക്കും. 290 പണ്ഡിതന്‍മാര്‍ക്ക് ഈ വര്‍ഷം സനദ് നല്‍കുന്നതാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. സനദ്ദാന സമ്മേളനാനന്തരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമവും നടക്കും.
ഇന്ന് (വെള്ളി) അസ്വര്‍ നിസ്‌കാരാന്തരം ജാമിഅയുടെ പ്രഥാന വാഖിഫ് കെ.വി ബാപ്പു ഹാജിയുടെ മഖ്ബറ സിയാറത്ത് നടക്കും. വൈകിട്ട് 5.30ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും.
വൈകിട്ട് 7 മണിക്ക് അല്‍ മുനീര്‍ മാഗസിന്‍ സംഘടിപ്പിക്കുന്ന 'മനുഷ്യന്‍: മതം യുക്തി' എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ നേതൃത്വം നല്‍കും.
27ന് ഉച്ചക്ക് 2 മണിക്ക് ജാമിഅഃ നൂരിയ്യഃ ജനറല്‍ബോഡിയും മൂന്ന് മണിക്ക് സ്ഥാനവസ്ത്ര വിതരണവും നടക്കും.
വൈകിട്ട് 5 മണിക്ക് നടക്കുന്ന സനദ്ദാന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍,പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുനാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് സമദാനി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും.
മജ്‌ലിസുന്നൂര്‍ സദസ്സിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ ഭാഷണം നിര്‍വ്വഹിക്കും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി സംബന്ധിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ