ക്വിസ് ടാലന്റ് ഷോയുടെ ഫൈനല്‍ റൗണ്ട് മത്സരം


മലയാളത്തിലെ സൂഫിസം എന്ന ഗ്രന്ഥത്തെ മുൻനിർത്തി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് സംഘടിപ്പിച്ച ക്വിസ് ടാലന്റ് ഷോയുടെ ഫൈനല്‍ റൗണ്ട് മത്സരം ഇന്നലെ അത്തിപ്പറ്റയില്‍ നടന്നു. മുര്‍ശിദ പാതിരമണ്ണ ഒന്നാം സ്ഥാനം നേടി. ഫാത്വിമ തസ്നീം വഫിയ്യ രണ്ടാം സ്ഥാനവും ആലത്തൂർപടി ദർസ് വിദ്യാർത്ഥി ഹാഫിള് അമീന്‍ നിഷാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

800 + അപേക്ഷകരിൽ നിന്ന് ഫസ്റ്റ് എലിമിനേഷൻ റൗണ്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ട 33 പേര്‍ക്ക് സെക്കന്‍ഡ് റൗണ്ട് മത്സരം നടത്തി അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പേർക്കായിരുന്നു ഫൈനല്‍ മത്സരം നടത്തിയത്. 50 ചോദ്യങ്ങളുണ്ടായിരുന്ന ലൈവ് കോംപിറ്റീഷനില്‍ വാശിയേറിയ പോരാട്ടം നടന്നു.

ആദ്യ സ്ഥാനം കിട്ടുന്ന മൂന്നു പേര്‍ക്ക് യഥാക്രമം 20000, 13000, 7000 കാഷ് അവാര്‍ഡും ഫത്ഹുല്‍ ഫത്താഹ് നല്‍കുന്ന അംഗീകാര ഫലകവുമാണ് സമ്മാനം. വായന പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും അത്തിപ്പറ്റ ഉസ്താദിന്‍റെ ജീവിത സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെയും ഭാഗമായാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. 864 പേജ് വരുന്ന മലയാളത്തിലെ സൂഫിസം എന്ന പുസ്തകമാണ് വായനക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്.

മത്സരാനന്തരം നടന്ന സമാപന സെഷനില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും അത്തിപ്പറ്റ അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ വിതരണം ചെയ്തു. ഫൈനല്‍ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് ഉറൂസ് വേദിയില്‍ നല്‍കപ്പെടുന്നതാണ്.

വിജയികള്‍ക്ക്/ പങ്കെടുത്തവര്‍ക്ക് / പുസ്തകം വായിച്ചവര്‍ക്ക് അഭിനന്ദനങ്ങള്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search