SSLC/സ്‌കൂള്‍ ഏഴാം തരം കഴിഞ്ഞവര്‍ക്ക് ജാമിഅഃ ജൂനിയര്‍ കോളേജുകള്‍
മാന്യരേ,
മത-ഭൗതിക സമന്വിത വിദ്യാഭ്യാസ രംഗത്തെ അനുഗ്രഹീതവും നൂതനവുമായ ജൂനിയര്‍ കോളേജ് സംവിധാനത്തെ കുറിച്ച് താങ്കള്‍ ഇതിനകം മനസ്സിലാക്കിയിരിക്കുമല്ലോ? മുസ്‌ലിം കേരളത്തിന്റെ പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേരിട്ടു നിയന്ത്രിക്കുന്ന ഏക സ്ഥാപനവും തെന്നിന്ത്യയിലെ ഏറ്റവും വലിയ മത വിദ്യാഭ്യാസ പദ്ധതിയുമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ നയിക്കുന്ന വിദ്യാഭ്യാസ സംവിധാനമാണ് ജൂനിയര്‍ കോളേജുകള്‍.
ഉന്നത മതപഠനവും തുടര്‍ന്ന് ഫൈസീ ബിരുദവും നല്‍കി പ്രബോധന രംഗത്തേക്ക് പ്രാപ്തരായ പണ്ഡിതന്മാരെ പുറത്തു വിടുന്ന അനുഗ്രഹീതമായ ജാമിഅയുടെ വിദ്യാഭ്യാസ പദ്ധതികളുടെ ഗുണം സാര്‍വത്രികമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൂനിയര്‍ കോളേജുകള്‍ തുടക്കം കുറിച്ചിരിക്കുന്നത്.
സംസ്ഥാനത്തിനകത്തും കര്‍ണാടകയിലെ കൊടക്, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുമായി അറുപതില്‍പരം സ്ഥാപനങ്ങള്‍ നിലവിലുണ്ട്.
*കോഴ്‌സ്* : സെക്കണ്ടറി, ഹയര്‍സെക്കണ്ടറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് ജൂനിയര്‍ കോളേജുകളെ ക്രമീകരിച്ചിരിക്കുന്നത്
*ഹയര്‍ സെക്കണ്ടറി വിഭാഗം*
എസ്.എസ്.എല്‍.സി ക്കു ശേഷം ഹയര്‍സെക്കണ്ടറി പഠനയോഗ്യത നേടുന്നവര്‍ക്ക് പ്രവേശനം നല്‍കുന്നതാണ് ഹയര്‍ സെക്കണ്ടറി വിഭാഗം . പ്ലസ് ടുവിന് ശേഷം യു.ജി.സി അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രിയും ജാമിഅയുടെ മുത്വവ്വല്‍ പഠനത്തിനു യോഗ്യതയും നേടാനാവുന്നവിധം ആറു വര്‍ഷമാണ് ഹയര്‍സെക്കണ്ടറി വിഭാഗം കോഴ്‌സ്.
യോഗ്യത: ഹയര്‍സെക്കണ്ടറി പഠന യോഗ്യതക്കു പുറമെ 2023 ഏപ്രില്‍ 30 നു 17 വയസ്സ് കവിയാതിരിക്കുകയും മദ്‌റസ ഏഴാംതരം പാസ്സാകുകയും ചെയ്തിരിക്കണം
*സെക്കണ്ടറി വിഭാഗം*
ഏഴാംതരം പാസ്സായവര്‍ക്ക് മൂന്നാം വര്‍ഷം പത്താം ക്ലാസ് പരീക്ഷയും തുടര്‍ന്നു രണ്ടു വര്‍ഷങ്ങളില്‍ പ്ലസ് വണ്‍,ടു പരീക്ഷകളും അടുത്ത മൂന്നു വര്‍ഷത്തില്‍ ഡിഗ്രിയും പൂര്‍ത്തിയാക്കു കയും മുത്വവ്വല്‍ പഠന യോഗ്യത നേടിയെടുക്കുകയും ചെയ്യാവുന്ന എട്ടു വര്‍ഷ കോഴ്‌സാണ് സെക്കണ്ടറി വിഭാഗത്തിനുള്ളത്.
*യോഗ്യത:* 2023 മെയ് 1 നു പതിനാലു വയസ്സ് കവിയാതിരിക്കുകയും സ്‌കൂള്‍ ഏഴാം തരവും മദ്രസ ആറാം തരവും പാസ്സാകുകയും ചെയ്തിരിക്കണം
ഇരുവിഭാഗത്തിനും ജാമിഅയിലെ ദ്വിവര്‍ഷ പഠന കാലത്ത് പി.ജി ചെയ്യാനുള്ള അവസരം കൂടി കൈവരുന്നതോടെ കോഴ്‌സ് സമ്പൂര്‍ണ്ണമായി പൂര്‍ത്തിയാകുമ്പോള്‍ മത വിദ്യാഭ്യസ രംഗത്ത് ഫൈസി ബിരുദവും ഭൗതിക പഠന രംഗത്ത് എം.എയും നേടാന്‍ സാധിക്കുന്നു. തുടര്‍ന്ന്, തല്‍പരരെങ്കില്‍ ജാമിഅയുമായി അക്കാഡമിക് ധാരണകളുള്ള സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് ഉന്നത പഠനം തുടരാവുന്നതുമാണ്.
*പ്രവേശനം:*
ഓരോ വര്‍ഷവും അപേക്ഷകരായ വിദ്യാര്‍ത്ഥികളെ നിശ്ചിത തിയ്യതിയില്‍ യോഗ്യത പരീക്ഷ നടത്തി ഏക ജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നല്‍കുന്നത്. 2023 ഏപ്രില്‍ 25 നാണ് ഈ വര്‍ഷത്തെ സെക്കണ്ടറി വിഭാഗ പ്രവേശന പരീക്ഷ. 2023 മെയ് 24 നാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റേത്. 2023 മെയ് 21 നു സെക്കണ്ടറി വിഭാഗത്തിനും ജൂണ്‍ 14 നു ഹയര്‍ സെക്കണ്ടറി വിഭാഗത്തിനും ക്ലാസ്സുകള്‍ ആരംഭിക്കും.
*അപേക്ഷ സമര്‍പ്പണം*
2023 മാര്‍ച്ച് 15 മുതല്‍ ഓണ്‍ലൈനായാണ് (https://jamianooriya.in/admission_apply/jjc) അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മറ്റും ഈ വര്‍ഷം അഡ്മിഷന്‍ നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് ആദ്യ ഒപ്ഷന്‍ രേഖപ്പെടുത്തിയ സ്ഥാപനത്തില്‍ എത്തിക്കേണ്ടതാണ്.
*കൂടുതല്‍ വിവരങ്ങള്‍ക്ക്:* ഏറ്റവും അടുത്തുള്ള ജൂനിയര്‍ കോളേജുമായോ 7907845342, 9288951564 എന്ന ഹെല്‍പ് ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടുക.
*CO-ORDINATION OF JAMIA JUNIOR COLLEGES | Faizabad, Pattikkad Po, malappuram-679235, Kerala, India*
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ