എൻ.അബ്‌ദുല്ല മുസ്‌ലിയാർ വഫാത്തായി

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ എൻ. അബ്‌ദുല്ല മുസ് ലിയാർ

(68) അന്തരിച്ചു. വാർധക്യസഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1955ലാണ് ജനനം. പുതിയോത്ത് ദർസിൽ പ്രാഥമിക മതപഠനം നടത്തി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം അണ്ടോണ അബ്‌ദുല്ല മുസ് ലിയാരുടെ രണ്ടാം മുദരിസ് ആയി കോഴിക്കോട് വാവാട്ട് 15 വർഷം സേവനമനുഷ്‌ഠിച്ചു. ചാലിയം സിദ്ദീഖ് പള്ളി, അണ്ടോണ, കുടുക്കിലുമ്മാരം, മങ്ങാട്, പുത്തൂർ വെള്ളാരംചാൽ എന്നിവിടങ്ങളിലും അധ്യാപനം നടത്തി. കോട്ടുമല അബൂബക്കർ മുസ് ലിയാർ, കെ.കെ ഹസ്റത്ത്, പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ, എം.ടി അബ്‌ദുല്ല മുസ് ലിയാർ, പി.സി കുഞ്ഞാലൻകുട്ടി മുസ് ലിയാർ എന്നിവരാണ് പ്രധാന ഗുരുക്കന്മാർ.

സമസ്ത കോഴിക്കോട് ജില്ലാ ട്രഷറർ, കോഴിക്കോട് ജില്ലാ ജംഇയ്യതുൽ മുദരിസീൻ പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം സമസ്‌ത പ്രസിഡന്റ്, ശിആറുൽ ഇസ് ലാം മദ്റസ കൊടിയത്തൂർ പ്രസിഡന്റ്, നടമ്മൽപൊയിൽ ടൗൺ ജുമാമസ്‌ജിദ് പ്രസിഡന്റ്, ഓമശ്ശേരി പഞ്ചായത്ത് എസ്.എം.എഫ് പ്രസിഡന്റ്, ഓമശ്ശേരി ചോലക്കൽ റഹ്മാനിയ്യ ജുമാമസ്‌ജിദ് മഹല്ല് നായിബ് ഖാസി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ബ്രിട്ടിഷ് പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച നടമ്മൽ അഹ്മദിന്റെ മകൻ ഇമ്പിച്ച്യാലി ഹാജിയാണ് പിതാവ്. പ്രമുഖ പണ്ഡിതൻ കനിങ്ങംപുറത്ത് അബ്‌ദുല്ല മുസ് ലിയാരുടെ മകൾ ഫാത്തിമയാണ് മാതാവ്. ഭാര്യ, സമസ്ത‌ മുശാവറ അംഗമായിരുന്ന പി.സി

കുഞ്ഞാലൻകുട്ടി മുസ് ലിയാരുടെ മകൾ ആയിശയാണ്. മക്കൾ: മുഹമ്മദലി ഫൈസി, കുഞ്ഞാലൻകുട്ടി ഫൈസി, ഹാഫിള് സിദ്ദീഖ് ഫൈസി, മുഹമ്മദ് അശ്റഫ്, ഫാത്തിമത്ത് സഹ്റ, ഖദീജത്തുൽ കുബ്റ. മരുമക്കൾ: സുലൈമാൻ മുസ്ല‌ിയാർ അമ്പലക്കണ്ടി, സമദ് ഫൈസി പാലോളി,
സൈനബ നരൂക്കിൽ, സാജിദ കൊയിലാട്, ഹഫ്സ
മുണ്ടോട്, ഹസ്‌ന നസ്‌റിൻ മടവൂർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only

Start typing and press Enter to search